കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് മലയാളി രക്ഷപ്പെട്ടു; കൊല്ലുമെന്ന ഭയമുണ്ടെന്ന് പ്രതി

തിരുവനന്തപുരം: മലയാളിയായ മോഷണക്കേസ് പ്രതി കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. തിരുവനന്തപുരം വലിയതുറ സ്വദേശി വിനോദാണ് ബുധനാഴ്ച രാവിലെ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. കര്‍ണാടകയിലെ ഹെന്നൂര്‍ പോലീസാണ് മോഷണമുതല്‍ വീണ്ടെടുക്കാനായി വിനോദിനെ തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെ തമ്പാനൂരിലെ ലോഡ്ജില്‍നിന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.സ്വര്‍ണമോഷണക്കേസിലാണ് വിനോദിനെ ഹെന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം തിരുവനന്തപുരത്തെ Read More …

രൂപ കൂപ്പുകുത്തി, ഡോളറിന് 79.04 എന്ന വന്‍ ഇടിവ്

മുംബൈ : റെക്കോര്‍ഡ് ഇടിവില്‍ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വന്‍ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.ഓഹരി നാണ്യ വിപണികളില്‍ നിന്നുള്ള ഡോളറിന്റെ പിന്‍വലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം Read More …

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 4,805 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയും നാലായിരത്തിലധികമായിരുന്നു രോഗികളുടെ എണ്ണം. രാജ്യത്ത് ഇന്നലെ 14,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 30 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ Read More …

ഉമ്മവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ക്രൂരത ഒന്നരവയസുകാരന്റെ കണ്‍മുന്നില്‍

മണ്ണാര്‍ക്കാട്: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. പ്രതി അവിനാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം. പല്ലുതേയ്ക്കാതെ മകനെ ഉമ്മവയ്‌ക്കേണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഏക മകന്‍ ഐവിന്റെ Read More …

കടുവ ഭീഷണിയില്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍

ബത്തേരി; വയനാട്ടില്‍ കടുവ ഭീഷണിയില്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍. ബത്തേരി നഗരസഭയിലെയും മീനങ്ങാടി, പൂതാടി പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യമുള്ളത്. ആര്‍മാട്, മന്തംകൊല്ലി, പുല്ലുമല, വാകേരി, കക്കടം, രണ്ടാം നമ്ബര്‍ പ്രദേശങ്ങളിലാണ് പലരും കടുവയെ കണ്ടത്. രാവിലെ ക്ഷീരസംഘത്തില്‍ പാലളക്കാന്‍ പോയവരും എസ്റ്റേറ്റ് തൊഴിലാളികളും ചില ദിവസങ്ങളില്‍ കടുവയെ നേരില്‍ കണ്ടതായി പറയുന്നു. ചൊവ്വഴ്ച Read More …

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തായിരുന്ന വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി പരിഗണിക്കരുതായിരുന്നു. പല സുപ്രധാന വിഷയങ്ങളും മറച്ചുവെച്ചാണ് മുന്‍കൂര്‍ ജമ്യാപേക്ഷ നേരത്തെ നല്‍കിയിരുന്നതെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇരയുടെ പേര് വിജയ് ബാബു Read More …

കോന്നിയില്‍ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

പത്തനംതിട്ട: കോന്നി ചിറ്റുമുക്കില്‍ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയായ ചിറ്റുമുക്ക് കാലായി സ്വദേശി മോഹന്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത അളവില്‍ ഗുളിക കഴിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോഹന്‍കുമാറിന്റെ വീട്ടില്‍വെച്ച്‌ ആണ് തിരുവനന്തപുരം നേമം സ്വദേശിനിയായ 46-കാരിക്ക് കുത്തേറ്റത്. കഴുത്തില്‍ കുത്തേറ്റ് നഗ്നമായ നിലയില്‍ പ്രാണരക്ഷാര്‍ഥം വീടിന് പുറത്തേക്ക് ഓടിയ സ്ത്രീയെ സമീപവാസികളാണ് Read More …

ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ​ നേതാവ്

തിരുവനന്തപുരം: നൂപുര്‍ ശര്‍മയെ പിന്തുണച്ചുവെന്നാരോപിച്ച്‌ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപപ്പെടുത്തിയ സംഭവത്തെ അപലപിച്ച്‌ പ്രതിപക്ഷ​ നേതാവ് വി.ഡി. സതീശന്‍. ‘ഉദയ്പൂര്‍ കൊലപാതകം ഹീനവും ക്രൂരവുമാണ്. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങള്‍. ഈ വിഷയത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പാണ്’ സതീശന്‍ ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിച്ച്‌ Read More …