സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം യുവാവ് ആസിഡ് കുടിച്ചു

ഡല്‍ഹി: സുഹൃത്തായ യുവതിയെ കത്തികൊണ്ടു കുത്തിയ ശേഷം 30കാരനായ യുവാവ് ആസിഡ് കുടിച്ചു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. യുവാവ് അടുത്തിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് ഇയാളെ അവഗണിക്കാന്‍ തുടങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവതിയെ നഴ്‌സിങ്ങ് ഹോമില്‍ പ്രവേശിപ്പിച്ചു. കൃത്യം നിര്‍വഹിച്ച ശേഷം ആസിഡ് കുടിച്ച പ്രതിയെ ചികിത്സക്കായി ഡിഡിയു Read More …

വിവാദ പരാമര്‍ശം ;ബിജെപി നേതാക്കളെ പുറത്താക്കിയതില്‍ അതൃപ്‌തി ; ഖത്തര്‍ ഐര്‍വേസ് ബഹിഷ്കരിക്കാന്‍ ആഹ്വാനം

ദോഹ : ബിജെപി വക്താവ് നടത്തിയ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം അറബ് മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ടാക്കിയ പ്രതിഷേധം ഇനിയും കെട്ടടങ്ങിയില്ല. അതേസമയം ഖത്തറിനെതിരെ വ്യാപകമായ ആക്രമണമാണ് സംഘപരിവാര്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ അഴിച്ചുവിട്ടത്. ഖത്തര്‍ എയര്‍വെയ്‌സിനെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വനം ചെയ്യുന്ന ‘ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ്’ കാമ്ബയിന്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതേതുടര്‍ന്ന് ഇന്ത്യക്കും അറബ്-ഗള്‍ഫ് Read More …

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിനു പിന്നില്‍ ‘ഹിഡന്‍ അജണ്ട’

കൊച്ചി: 2016-ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ‘എം Read More …

ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല: മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ദ്ദേശം നിരാകരിച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിജെപി മന്ത്രി നീരജ് കുമാര്‍ സിങ്ങാണ് ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറില്‍ ജനസംഖ്യാ വര്‍ധന അമിതമായതിനാലാണു വികസന Read More …

നവവരന്‍ കഴിച്ചത് നാലിരട്ടി ഡോസ് വയാഗ്ര! സ്വന്തം വീട്ടിലേക്ക് ഓടി ഭാര്യ

ലക്നൗ : ഉദ്ധാരണക്കുറവ് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന വയാഗ്ര അമിത ഡോസില്‍ കഴിച്ച യുവാവ് ചികിത്സയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അടുത്തിടെ വിവാഹിതനായ യുവാവാണ് സുഹൃത്തുക്കളുടെ ഉപദേശപ്രകാരം വയാഗ്ര കഴിച്ചത്. സാധാരണ കഴിക്കേണ്ടതിലും നാലിരട്ടിയാണ് ഇയാള്‍ കഴിച്ചത്. പ്രതിദിനം 200 മില്ലിഗ്രാം മരുന്ന് കഴിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ക്ക് ചികിത്സ തേടേണ്ടി വന്നു. മരുന്ന് കഴിച്ച്‌ 20 ദിവസം കഴിഞ്ഞിട്ടും Read More …

സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി തയ്യില്‍ ഹില്‍ത്താസി(35)ന്റെ മൃതദേഹമാണ് രാവിലെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച്‌ നീന്തുന്നതിനിടെ നടുവില്‍വച്ച്‌ ഒഴുക്കില്‍പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന എടവണ്ണ Read More …

അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു

കൊല്ലം: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പത്തനാപുരത്ത്‌ അമ്മയെ മകള്‍ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകള്‍ക്കെതിരേ കേസ്‌. പത്തനാപുരം പാലപ്പള്ളില്‍ വീട്ടില്‍ വയോധികയായ ലീലാമ്മയെയാണ്‌ മകള്‍ ലീന മര്‍ദിച്ചത്‌. പ്രശ്‌നത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത്‌ അംഗത്തിനും മര്‍ദനമേറ്റു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നോടെയായിരുന്നു സംഭവം. വീടിന്റെ ഉടമസ്‌ഥാവകാശവുമായി ബന്ധപ്പെട്ടു അമ്മയും മകളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.വീടിനു Read More …

പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന് ഹോംസ്‌റ്റേയില്‍ ഗുണ്ടാആക്രമണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ ഗുണ്ടാ ആക്രമണം. പെണ്‍കുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിനാണ് ഗുണ്ടാസംഘം ഹോംസ്‌റ്റേയിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഹോംസ്‌റ്റേ നടത്തിപ്പുകാരും തിരിച്ചടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുകൂട്ടര്‍ക്കുമെതിരേ സംഭവത്തില്‍ കേസെടുക്കുമെന്നും കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും മട്ടാഞ്ചേരി എ.സി.പി. അറിയിച്ചു.കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സൈക്കിള്‍ വാടകയ്ക്ക് Read More …