കോഴിക്കോട് 12കാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു

കോഴിക്കോട് ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞായാറാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നെത്തിയതിന് പിന്നാലെയാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചത്

സൗദി ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കിയത് 1,68,000 കേസുകളില്‍

റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ കോടതികള്‍ മൂന്നര വര്‍ഷത്തിനിടെ 1,68,000 തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നഗരങ്ങളില്‍ ലേബര്‍ കോടതികളും മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ജനറല്‍ കോടതികളില്‍ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളുമാണ് തൊഴില്‍ കേസുകള്‍ പരിഗണിക്കുന്നത്. 2018 നവംബറിലാണ് സൗദിയില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. Read More …

പ്രോസിക്യൂഷന്‍ ഹാജരാക്കിയത് പഴയ രേഖകള്‍; സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് ദിലീപിന്റെ വാദം.പഴയ പല രേഖകള്‍ ഹാജരാക്കിയാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിവെച്ച് ആരോപണം ഉന്നയിക്കുന്നത് തെറ്റാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു.ജാമ്യം റദ്ദാക്കാനുള്ള Read More …

മലപ്പുറം പാലിയേറ്റീവ് ക്ലിനിക്കിന് വാഹനം കൈമാറി

മലപ്പുറം: മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വ്യാപാരികള്‍ ഹോംകെയര്‍ വാഹനം നല്‍കി. കെവിവിഇഎസ് മലപ്പുറം മുന്‍സിപ്പല്‍ യൂനിറ്റാണ് 11 ലക്ഷം രൂപ വിലയുള്ള മഹീന്ദ്ര എസ് യു വി സംഭാവനയായി നല്‍കിയത്. ഇതോടെ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് സ്വന്തമായി മൂന്ന് ഹോം കെയര്‍ വാഹനങ്ങളായി. കെവിവിഇഎസ് മലപ്പുറം ജില്ലാ കമ്മറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ Read More …

കര്‍ണാടകയില്‍ ആറ് കോളജ് വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു

ബം​ഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച്‌ കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച്‌ കോളജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുക ചെയ്തു. പിന്നാലെ അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ നിന്ന് പുറത്താക്കി. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്ത് മാനേജ്മെന്റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച്‌ മനഃപൂര്‍വം Read More …

നിലമ്ബൂര്‍-നഞ്ചന്‍കോട് പാത പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി

ബംഗളൂരു – കൊച്ചി റെയില്‍പാതയുടെ ഭാഗമായ നിലമ്ബൂര്‍-നഞ്ചന്‍കോട് പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങി നീലഗിരി – വയനാട് എന്‍.എച്ച്‌ റെയില്‍വേ ആക്ഷന്‍ കമ്മിറ്റി.ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാവിലെ 10. 30 മുതല്‍ കിഡ്സണ്‍ കോര്‍ണറില്‍ ധര്‍ണ സംഘടിപ്പിക്കും. ധര്‍ണ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും .പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. Read More …

വിവാഹത്തിന് വരണമാല്യം പെരുമ്പാമ്പ്

ബീഡ് (മഹാരാഷ്ട്ര): വിവാഹത്തിന് പരസ്പരം പാമ്പുകളെ കഴുത്തിലണിയിച്ച് ദമ്പതികള്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് പൂമാലകള്‍ക്ക് പകരം വരനും വധുവും പാമ്പിനെ കഴുത്തില്‍ അണിയിച്ചത്. ദമ്പതികള്‍ പ്രദേശത്തെ വന്യജീവി വകുപ്പ് ജീവനക്കാരാണ്. വിവാഹത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായെങ്കിലും വിവാഹം എന്നാണ് നടന്നതെന്ന് വ്യക്തമല്ല.വിവാഹത്തിന് ക്ഷണിക്കപ്പെട്ട നിരവധിയാളുകള്‍ നോക്കി നില്‍ക്കെയാണ് ദമ്പതികള്‍ പാമ്പുകളെ പരസ്പരം കഴുത്തില്‍ Read More …

കെട്ടിടംപൊളി: നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

ജിദ്ദ: ചേരികള്‍ ഒഴിവാക്കുന്നതിന്റെയും നഗരവികസനത്തിന്റെയും ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചുതുടങ്ങിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിനായി ജിദ്ദ നഗരസഭയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതോടെ താമസസ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം ഉള്‍പ്പെടെയുള്ള വിവിധ ഭവനസേവനങ്ങള്‍ നല്‍കുമെന്ന് നേരേത്ത മക്ക Read More …