ആവേശം ചോരാതെ ജനവിധി

കോഴിക്കോട്:പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആവേശം ചോരാതെ ജനവിധി കുറിക്കാന്‍ വോട്ടര്‍മാരെത്തി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ ഇടതടവില്ലാതെ വോട്ടര്‍മാര്‍ എത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി,മലപ്പുറം,വയനാട് മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയത്.മിക്ക ബൂത്തുകളിലും രാവിലെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.പിന്നീട് പോളിംഗ് മന്ദഗതിയിലായി.വെയിലിന്റെ ചൂട് കൂടിയതും വെള്ളിയാഴ്ച മുസ്്‌ലിം Read More …

പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയാത്തവരാണോന്യുനപക്ഷങ്ങളെ രക്ഷിക്കുന്നത്?

മലപ്പുറം:ഇടതിനെ പിന്തുണച്ചില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്മാരായി മാറുമെന്ന പ്രചാരണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അതിനു മാത്രം വലിപ്പം സി.പി.എമ്മിനുണ്ടോ? ഇന്ത്യയില്‍ സ്വന്തം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പോലും കഴിയാത്തവരാണ് ന്യൂനപക്ഷത്തെ രക്ഷിക്കാന്‍ വരുന്നത്. ത്രിപുരയിലും ബംഗാളിലും തമിഴ് നാട്ടിലുമൊക്കെ സി.പി.എം കോണ്‍ഗ്രസിന്റെ ഔദാര്യത്തിലാണ് കഴിയുന്നത്. ന്യൂനപക്ഷം രണ്ടാം തരം Read More …

ദുബായ് സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

ദുബായ്-ശക്തമായ മഴയെ തുടര്‍ന്ന് അടച്ച ദുബായിയിലെ സ്‌കൂളുകള്‍ ഈ ആഴ്ച തുറക്കില്ല.ചൊവ്വാഴ്ചയാണ് സ്‌കൂളുകള്‍ അടച്ചത്.ക്ലാസുകള്‍ ഓണ്‍ലൈനിലാക്കിയിരുന്നു.ഈ സംവിധാനം വെള്ളിയാഴ്ച വരെ തുടരാനാണ് പുതിയ തീരുമാനം.വാരാന്ത അവധിക്ക് ശേഷമേ സ്‌കൂളുകള്‍ എപ്പോള്‍ തുറക്കുമെന്ന് തീരുമാനമുണ്ടാകൂ.അതേസമയം,മഴ അവസാനിച്ചതായി യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചു.അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ കുറഞ്ഞതായും കാലാവസ്ഥ മെച്ചപ്പെട്ടതായും വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നു.ചൊവ്വാഴ്ച മുതല്‍ Read More …

ഇനി മലപ്പുറത്ത് പാലോളിയില്ല

മലപ്പുറം: മലപ്പുറത്തെ പഴയകാല മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന് വിട.ദേശാഭിമാനി പത്രത്തിലൂടെ പതിറ്റാണ്ടുകള്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം രാഷ്ട്രീയ-പൊതുപ്രവര്‍ത്തന മേഖലകളിലും നിറസാന്നിധ്യമായിരുന്നു.മലപ്പുറം നഗരസഭാ കൗണ്‍സില്‍ അംഗമായിരുന്നു.മാധ്യമപ്രവര്‍ത്തനകരുടെ സംഘടനാ രംഗത്തും അറിയപ്പെടുന്ന നേതാവായിരുന്നു.എഴുപത്തിയാറ് വയസ്സായിരുന്നു.ദീര്‍ഘകാലം ദേശാഭിമാനിയുടെ മലപ്പുറം ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു.രാഷ്ട്രീയ പ്രവര്‍ത്തനവും പത്രപ്രവര്‍ത്തനവും ഒരേ സാമൂഹിക ലക്ഷ്യത്തോടെ നിര്‍വഹിച്ചു. മലപ്പുറത്തിന്റെ വികസനത്തിനായി പത്രത്താളുകളിലൂടെ Read More …