ദുബായിയില്‍ മഴ തുടര്‍ന്നേക്കും

ദുബായ്:പേമാരിയില്‍ വെള്ളം കയറിയ ദുബായ് ഉള്‍പ്പടെയുള്ള യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.ബുധനാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇന്നും യു.എ.ഇയുടെ ഭാഗങ്ങളില്‍ കാര്‍മേഘം നിറയും.മഴയും കാറ്റും ഇടിമിന്നലും തുടരാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നത് കുറക്കണമെന്നും നിര്‍ദേശമുണ്ട്.

മാധ്യമങ്ങള്‍ക്ക് പിന്നാലെ പായുന്നബോച്ചെയും യുസഫലിയും

‘മാപ്ര’കള്‍ എന്ന് ‘രാപ്ര’കള്‍ (രാഷ്ട്രീയ പ്രവര്‍ത്തകര്‍) വിളിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ പുറത്തു കൊണ്ടു വരുന്ന വാര്‍ത്തകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ മനുഷ്യന്റെ സാമാന്യ ചിന്തകളെ മറികടക്കുന്നതാണ്.മനുഷ്യ ജീവിതത്തിലെ ദുരിതങ്ങളെ മനസുരുകുന്ന ഭാഷയില്‍ അവതരിപ്പിക്കുന്ന മാപ്രകള്‍,സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം അവഹേളിക്കപ്പെടുമ്പോഴും, വാര്‍ത്തകളുടെ കാമ്പറിയുന്ന പലരും നമുക്കിടയിലുണ്ട്.മാധ്യമവാര്‍ത്തകളെ എങ്ങിനെ കാരുണ്യപ്രവര്‍ത്തനത്തിന് അടിസ്ഥാനമാക്കാം എന്ന് തിരിച്ചറിഞ്ഞ നന്മ മരങ്ങള്‍ നമുക്കിടയിലുണ്ട്.ലോകത്ത് നടക്കുന്ന വലിയ Read More …

സാറ സണ്ണി…വ്യത്യസ്തയായൊരു വക്കീല്‍

കര്‍ണാടക ഹൈക്കോടതിയില്‍ ന്യായാധിപന് മുന്നില്‍ വാദിക്കാനെത്തിയ യുവ അഭിഭാഷകക്ക് പ്രത്യേകതകളേറെയുണ്ടായിരുന്നു.രാജ്യത്തെ ആദ്യത്തെ കേള്‍വി വൈകല്യമുള്ള അഭിഭാഷകനായിരുന്നു അവര്‍.സാറ സണ്ണി എന്ന ഈ യുവ വക്കീലിന് വാദിക്കാന്‍ അനുവാദം നല്‍കി കര്‍ണാടക ഹൈക്കോടതി രാജ്യത്ത് തന്നെ നീതിയുടെ മറ്റൊരു മാതൃകയായി.കേള്‍വി ശക്തിയില്ലാത്തതിന്റെ പേരില്‍ ഉന്നത പഠനരംഗത്ത് നിന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍ വിജയത്തിന്റെ മാതൃകയാണ് സാറയെന്ന് കോടതി Read More …

ഡോ.അബ്ദുറഹീം ഈദിയുമായിബഷീറലി തങ്ങള്‍ കൂടിക്കാഴ്ച നടത്തി

മക്ക:വിശുദ്ധ മക്ക ഹറം ശരീഫിലെ മതകാര്യ വിദ്യാഭ്യാസ മേധാവിയും ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ പ്രൊഫസറുമായ അബൂ റാശിദ് ഡോ. അബ്ദുല്‍ റഹീം ഈദിയുമായി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മക്കയില്‍ കൂടിക്കാഴ്ച നടത്തി. മക്ക ഹറം ശരീഫ് കേന്ദ്രീകരിച്ച് നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ വിശദീകരിച്ച ഡോ. അബ്ദുറഹീം ഈദി കേരളത്തിലെ മത വിദ്യിഭ്യാസ Read More …

യുവതികള്‍ പുകവലിക്കുന്നത് നോക്കിയയുവാവിനെ കുത്തികൊന്നു

മുംബൈ-രണ്ട് യുവതികള്‍ പുകവലിക്കുന്നത് കണ്ട് രൂക്ഷമായി നോക്കിയ യുവാവിനെ യുവതികളുടെ സുഹൃത്ത് കുത്തികൊന്നു.നാഗ്പൂരിലാണ് സംഭവം.പാന്‍കടക്ക് മുന്നില്‍ നിന്ന് യുവതികളായ ജയശ്രീ പാണ്ഡെയും സബിത സേറയും പുകവലിക്കുകയായിരുന്നു.ഇത് കണ്ട് രൂക്ഷമായി നോക്കിയ 28 കാരനായ രഞ്ജിത് റാത്തോഡിനെ യുവതികള്‍ ചോദ്യം ചെയ്തു..യുവാവിന്റെ മുഖത്തേക്ക് ഒരു യുവതി പുകച്ചുരുകള്‍ ഊതുകയും ചെയ്ത്.ഈ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി.ഇത് കണ്ട് Read More …

ഗള്‍ഫില്‍ പെരുന്നാള്‍ മറ്റന്നാള്‍,കേരളത്തില്‍ നാളെ അറിയാം

കോഴിക്കോട്:ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാളാകും.പെരിന്നാള്‍ നാളെയാകുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഗള്‍ഫ് മേഖലയില്‍ എവിടെയും മാസപ്പിറവി കാണാത്തതിനാല്‍ നാളെ കൂടി വ്രതദിനമാണ്.മുപ്പത് ദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കിയാണ് ഗള്‍ഫ് നാടുകളിലെ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.അതേസമയം.കേരളത്തില്‍ പെരുന്നാള്‍ എന്നാണെന്ന് നാളെ അറിയാം.നാളെ സൂര്യാസ്തമനത്തിന് ശേഷം മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ കേരളത്തിലും മറ്റന്നാള്‍ പെരുന്നാളാകും.അല്ലെങ്കില്‍ മുപ്പത് നോമ്പും പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും പെരുന്നാള്‍.

റമദാന്‍ 27ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം;സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

മലപ്പുറം: ലൈലതുല്‍ ഖദിര്‍ പ്രതീക്ഷിക്കപ്പെടുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് Read More …

എക്‌സൈസ് പരിശോധനയില്‍ 3.78 ലക്ഷം രൂപയുടെവിദേശ മദ്യം പിടികൂടി

മലപ്പുറം-ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3,78,560 രൂപയുടെ വിദേശ മദ്യവും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എക്‌സൈസ് പരിശോധനയില്‍ പിടികൂടി. കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 7,290 രൂപ വിലയുള്ള 4.1 ലിറ്റര്‍ വിദേമദ്യവും 19 ഗ്രാം കഞ്ചാവും ഏറനാട്ടില്‍ നിന്നും 9,900 രൂപയുടെ 6 ലിറ്റര്‍ വിദേശമദ്യവും 15 Read More …