എന്റെ പേര് വെട്ടിയത് വി. മുരളീധരനല്ല:​ വിവാദങ്ങളോട് പ്രതികരിച്ച്‌ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സരിക്കാനെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്‍. Read More …

ബന്ദിപൂര്‍ രാത്രിയാത്രാ നിരോധനം: പരിഹാരം തേടി വയനാട് എം.പി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേരളാ- കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബന്ദിപൂര്‍ കാട്ടിലൂടെയുള്ള രാത്രിയാത്രാ നിരോധന വിഷയത്തില്‍ പരിഹാരം തേടി വയനാട് എം.പി രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി വയനാട്ടില്‍ നിന്നുള്ള നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നു ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് യോഗം. കോണ്‍ഗ്രസിന്റെ സംഘടനാ കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.കെ Read More …

ദുബൈയില്‍ വീണ്ടും ബസ് അപകടം; ഇന്ത്യക്കാരടക്കം എട്ട് മരണം

ദുബൈയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ബസ് വന്നു ഇടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ട്.

ഇന്നത്തെ സ്വര്‍ണവില

തുടര്‍ച്ചയായ നാലാംദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‌ 27,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായി. ഈ മാസം നാലിന്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ സ്വര്‍ണത്തിന്‌ രേഖപ്പെടുത്തിയത്‌. ഗ്രാമിന്‌ 3,640 രൂപയും പവന്‌ Read More …

ഉത്തരേന്ത്യയിലേക്ക് ട്രെയിനില്‍ യാത്രചെയ്യൂ, വാസ്തവമറിയാം-മോദിയോട് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: രാജ്യത്ത് വെളിമ്ബ്രദേശത്ത് നടക്കുന്ന മലമൂത്രവിസര്‍ജ്ജനത്തെ കുറിച്ച്‌ അറിയണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക്തീവണ്ടിയില്‍ യാത്ര നടത്തണമെന്ന് ബിനോയ് വിശ്വം എംപി. തുറസ്സായ സ്ഥലത്ത്‌ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ പേരില്‍ രണ്ട് കുഞ്ഞുങ്ങളെ തല്ലിക്കൊന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ബിനോയ് വിശ്വം മോദിയോട് ഒരു ട്രെയിന്‍ യാത്ര നടത്തി വാസ്തവം അറിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. ഗാന്ധിജയന്തി ദിനത്തിന്‌ Read More …

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വി എസ് അച്യുതാനന്ദന്‍

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച്‌ നടപടികളിലേക്ക് കടക്കുമ്ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും. മരടിലെ ഫ്ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ Read More …

ഗുജറാത്ത് വംശഹത്യ: ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാര്‍ ക്രൂരതയ്ക്കിരയായ ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ ഇത് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ജോലിയും താമസസൗകര്യവും ഒരുക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഗുജറാത്ത് വംശഹത്യയില്‍ ഇരയാക്കപ്പെടുമ്ബോള്‍ ബില്‍ക്കിസ് ബാനുവിന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.ബന്ധുക്കളായ 14 പേരെ കണ്‍മുന്നിലിട്ട് കൊല്ലുകയായിരുന്നു. മൂന്നുവയസ്സുകാരിയായ മകളെ സംഘപരിവാര്‍ അക്രമികള്‍ Read More …

സൗദിയില്‍ ലെവി ഇളവ് നാളെ മുതല്‍

ജിദ്ദ: വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് സൗദി അറേബ്യയിലെ ലെവി അനുവദിക്കാനുള്ള തീരുമാനം നാളെ മുതല്‍ മുതല്‍ പ്രാബല്യത്തില്‍വരും. ഇത് സംബന്ധിച്ച തീരുമാനം എടുത്തത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നേരത്തെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു. ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ വ്യാവസായിക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശി തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ലെവി Read More …