രണ്ടു വര്‍ഷമായി ലൈംഗിക പീഢനം; പത്രാധിപരെ മാധ്യമ പ്രവര്‍ത്തക കൊന്നു

മുംബൈ: കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനുചുവട്ടില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവര്‍ത്തകയെ പോലീസ് അറസ്റ്റു ചെയ്തു. മുംബൈയില്‍ നിന്നിറങ്ങുന്ന ‘ഇന്ത്യ അണ്‍ബൗണ്ട് ‘ എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) വെള്ളിയാഴ്ചയാണ് കാണാതായത്. ഭിവണ്‍ഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്ചയാണ് പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്. പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് Read More …

പരാജയഭീതി; മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയഭീതി മൂലമാണ് മുല്ലപ്പള്ളി പിന്‍മാറിയത്. തര്‍ക്കങ്ങള്‍ക്കിടയില്‍ നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്. വടകരയിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നത്. മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഉറച്ച്‌ നിന്നതോടെയാണ് സ്ഥാനാര്‍ഥി Read More …

ദക്ഷിണേന്ത്യയില്‍നിന്ന് മത്സരിക്കണം; രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ച്‌ നേതാക്കള്‍

ബെംഗളൂരു: രാഹുല്‍ ഗാന്ധി അമേഠി കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം. അമേഠി കൂടാതെ മറ്റൊരു മണ്ഡലമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലൊരു മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യമുയരുന്നത്. കര്‍ണാടകത്തില്‍ ബംഗളൂരു സെന്‍ട്രല്‍, ബിദര്‍, മൈസൂരു എന്നിവയില്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കണമെന്നാണ് ആവശ്യം. കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം Read More …

മലേഷ്യയില്‍ നിന്ന് പതിമൂന്ന് ഭീകരരെ പിടികൂടിയെന്ന് പൊലീസ്

ക്വാലലംപുര്‍: മലേഷ്യയില്‍ നിന്ന് പതിമൂന്ന് ഭീകരരെ പിടികൂടി. മലേഷ്യയിലെ സാബായില്‍ നിന്നുമാണ് ഭീകരരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്.

കശ്മീരിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് പിഡിപി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തി. ബിജെപി ശക്തി കേന്ദ്രങ്ങളായ ജമ്മു മേഖലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലാണ് പിഡിപി കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തത്. ജമ്മു പൂഞ്ച്, ഉദ്ധംപുര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളാണിത്. 2014-ല്‍ ഇവിടെ കോണ്‍ഗ്രസ് രണ്ടാം Read More …

വയനാടിനായി തര്‍ക്കം രൂക്ഷം, തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വയനാടിനായി തര്‍ക്കം രൂക്ഷമാകുന്നു. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. ടി. സിദ്ദിഖ്, കെ.പി അബ്ദുള്‍ മജീദ് എന്നിവര്‍ പരിഗണനയില്‍ ഉണ്ട്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശിനും സാധ്യതയേറിയിട്ടുണ്ട്. വി.വി. പ്രകാശ് ദല്‍ഹിയിലെത്തിയിട്ടുണ്ട്. എ.കെ. ആന്‍റണിയുമായി പ്രകാശ് കൂടിക്കാഴ്ച നടത്തും. ടി.സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കാന്‍ ഐ Read More …

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; ഒരു കരസേനാ ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും പാക് വെടിവയ്പ്. ഒരു കരസേനാ ജവാന്‍ കൊല്ലപ്പെട്ടു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു.

വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

കോഴിക്കോട്:വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഏഴു വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഷാന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. വൈറസ് ബാധ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയായിരുന്നു. ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുന്‍പാണ് ഷാന് പനി Read More …