ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാം,​ എന്നാല്‍ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കരുത്: ടിക്കാറാം

തിരുവനന്തപുരം: ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓ‌ഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. അതേസമയം,​ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൃപ്‌തിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ Read More …

ശബരിമല വിഷയത്തില്‍ എന്തുപറയാം എന്നതിനെ കുറിച്ച്‌ വ്യക്തത കിട്ടി, സര്‍വകക്ഷി യോഗത്തിനു ശേഷം പിള്ള

തിരുവനന്തപുരം: പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തൃപ്‌തിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിള്ള. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുമെന്നും, എന്നാല്‍ എന്തുപറയാമെന്നതിനെ കുറിച്ച്‌ വ്യക്തത ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ‘ബി.ജെ.പി ഒരിക്കലും നിയമം ലംഘിക്കില്ല. Read More …

കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് പി.ജെ ജോസഫ്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് പി.ജെ ജോസഫ്.തനിക്ക് സീറ്റ് നിഷേധിച്ച കെഎം മാണിയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. അതേസമയം കോട്ടയം കേരളാ കോണ്‍ഗ്രസിനുള്ള സീറ്റാണെന്നും അവിടെ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും ജോസ് കെ മാണി പറഞ്ഞു.തോമസ് ചാഴിക്കാടനാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം Read More …

സഭാ കേസില്‍ സര്‍ക്കാരിന്‌ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം; യാക്കോബായ വിഭാഗത്തിന് സെമിത്തേരിയില്‍ കയറാം : ഹൈക്കോടതി

കൊച്ചി: സഭാ കേസില്‍ സര്‍ക്കാരിനും പൊലീസിനും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതിയുടെ നിര്‍ണായക വിധി. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ മാത്രം പൊലിസ് ഇടപെട്ടാല്‍ മതിയെന്നും ഹൈക്കോടതി പറഞ്ഞു. കട്ടച്ചിറ, വരിക്കോലി പളളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജിയിലാണ്‌ വിധി- മരണാനന്തര കര്‍മങ്ങള്‍ക്കായി യാക്കോബായ വിഭാഗത്തിന് സെമിത്തേരിയില്‍ കയറാമെന്നും പിറവം പള്ളി Read More …

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. വാദം പറയാന്‍ കൂടുതല്‍ സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിന് പരിഗണിക്കണമെന്ന ദിലീപിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ അഭ്യര്‍ത്ഥന ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് Read More …

തിരുവനന്തപുരത്ത് നിന്ന് തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ ഒരു സംഘം തളിയില്‍ അരശുമൂട് നിന്ന് തട്ടികൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന. Read More …

നൂറോളം പെണ്‍കുട്ടികളെ വശീകരിച്ചു പീഡിപ്പിച്ച്‌ വീഡിയോ പകര്‍ത്തി പണം തട്ടിയ കേസ് സി.ബി.ഐ അന്വേഷിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ അറുപതോളം പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സി.ബി. ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച മുന്നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കനിമൊഴിയടക്കമുള്ള ഡി.എം.കെ പ്രവര്‍ത്തകറെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറാനും തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് നേരത്തെ തന്നെ സി.ബി Read More …

പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവം; യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് ബന്ധു

തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന്‍ ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ സന്തോഷ് പറഞ്ഞു. നിരന്തരമായി ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്യുന്നതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുക്കാതായി. ഇതോടെ പെണ്‍ കുട്ടിയുടെ അച്ഛന്‍റെ ഫോണില്‍ വിളിച്ചും പെണ്‍കുട്ടിയെ പറ്റി അന്വേഷിച്ചിരുന്നു. അജിന്‍റെ ശല്യം Read More …