സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കെ സുധാകരനെ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍

കണ്ണൂരില്‍ താന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച്‌ കെ സുധാകരന്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ സുധാകരന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലേങ്കിലും തത്വത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുന്നതെന്ന് വ്യക്തമാക്കിയ സുധാകരന്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണ്. കേരളത്തില്‍ Read More …

സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടിയെടുക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി ഭീഷണിയുമായി കോഴിക്കോട് ജില്ല സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. Read More …

മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിയുടെ ഭാര്യ അന്തരിച്ചു. ശ്രീദേവി അന്തര്‍ജനം ( 86)ആണ് അന്തരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയിരുന്നു മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ വെച്ച്‌ നടക്കും. മക്കള്‍ പാര്‍വതി,അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല എന്നിവരാണ്.

സമുദ്രത്തിനടിയിലും തത്സമയ വിഡിയോ സംപ്രേഷണം ; സ്വപ്ന ദൗത്യവുമായി ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര​സം​ഘം

അ​ല്‍​ഫോ​ണ്‍​സ്​ ഐ ​ല​ന്‍​ഡ്​ (സീ​ഷെ​ല്‍​സ്): ആഴിയുടെ അ​ടി​ത്ത​ട്ടി​ല്‍​നി​ന്ന്​ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണ​വു​മാ​യി ബ്രി​ട്ടീ​ഷ്​ ശാ​സ്​​ത്ര​സം​ഘം ച​രി​ത്ര ദൗത്യത്തിലേക്ക് . ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ര​ഹ​സ്യ​ങ്ങ​ള്‍ തേ​ടി ബ്രി​ട്ടീ​ഷ്​ ഗ​വേ​ഷ​ക സം​ഘ​മാ​യ നെ​ക്​​ടോ​ണ്‍ ആ​ണ്​ ഈ ​ഉ​ദ്യ​മ​ത്തി​ന്​ തു​ട​ക്ക​മി​ട്ട​ത്. സ​മു​ദ്ര​ത്തി​ല്‍ 60 മീ​റ്റ​ര്‍ താ​ഴെ​നി​ന്നാ​യി​രു​ന്നു ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണം. നേരത്തെ സ​മു​ദ്ര​ത്തി​ന​ടി​യി​ല്‍​നി​ന്ന്​ ത​ത്സ​മ​യ വി​ഡി​യോ സം​പ്രേ​ഷ​ണം Read More …

തൊഴില്‍ സ്ഥലത്തെ പരിശോധന, കുവൈറ്റില്‍ നൂറിലധികം അനധികൃത തൊഴിലാളികള്‍ പിടിയില്‍

കുവൈറ്റ് സിറ്റി: തൊഴില്‍ നിയമം ലംഘിച്ചതിന് പുതിയ നിര്‍മ്മാണം നടക്കുന്ന ശദാദിയ യൂനിസ്‌വേഴ്സിറ്റിയുടെ വര്‍ക്ക് സൈറ്റില്‍ നൂറ്റി എണ്‍പത്തി ഒന്ന് തൊഴിലാളികളെ പിടികൂടിയതായി പബ്ലിക് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ പറഞ്ഞു. പിടിക്കപ്പെട്ടവരില്‍ നൂറ്റി പതിനേഴ് പേര്‍ ഗാര്‍ഹിക വിസയായ ഇരുപതാം നമ്ബര്‍ വിസയിലുള്ളവരാണ്. പതിനഞ്ച് പേര്‍ ആടിനെ മേയ്ക്കുന്ന ജോലിക്ക് അനുമതിയുള്ള Read More …

കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍

അടൂര്‍ : അടൂരില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍ . കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം സെക്രട്ടറി മുണ്ടപ്പള്ളി തോപ്പില്‍ തെക്കേതില്‍ മുണ്ടപ്പള്ളി ജോസിനെയാണ് (51) വീടിനു സമീപത്തുള്ള ഐപിസി ഹെബ്രോണ്‍ ചര്‍ച്ചിന്റെ ഗേറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭിന്നശേഷിക്കാരനായ ജോസിന്റെ മരണത്തില്‍ സംശയം ഉള്ളതായി ബന്ധുക്കളും കോണ്‍ഗ്രസ് മണ്ഡലം Read More …

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കണമെങ്കില്‍ ഗസറ്റില്‍ പരസ്യം നല്‍കണമെന്ന് കോടതി

കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയില്‍ ഇക്കാര്യം ഗസറ്റില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോയെന്നറിയുന്നതിനാണിത്. ഇതിനായി സമയം അനുവദിച്ച്‌ ഹര്‍ജി ഏപ്രില്‍ നാലിലേക്ക് മാറ്റി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി. അബ്ദുള്‍ റസാഖിനോട് Read More …

തെറ്റായ നയങ്ങളുടെ ഇരകള്‍ ജനങ്ങളാണ്; മോദിസര്‍ക്കാരിനെതിരെ സോണിയഗാന്ധി

ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഇരകള്‍ ജനങ്ങളാണെന്നും എന്നാല്‍, മോദി സ്വയം ഇരപരിവേഷം കെട്ടുയാമെന്നും സോണിയ ഗാന്ധി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നതിനാണ് മോദിസര്‍ക്കാര്‍ ശ്രമിച്ചതെന്നും യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ട് സോണിയ വ്യക്തമാക്കി. Read More …