വടകര പിടിക്കാന്‍ പി.ജയരാജനെ നിയോഗിച്ച്‌ സി.പി.എം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കൈവിട്ട വടകര പിടിക്കാന്‍ പി.ജയരാജനെ കളത്തിലിറക്കി സി.പി.എം നേതൃത്വം.വടകര ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. യോഗത്തില്‍ പി.സതീദേവിയുടെയും,​ പി.എ മുഹമ്മദ് റിയാസിന്റെയും,​ വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് Read More …

അയോധ്യ കേസ്: മധ്യസ്ഥശ്രമങ്ങളെ സുപ്രീം കോടതിയില്‍ എതിര്‍ത്ത് ഹിന്ദു മഹാസഭ; അനുകൂലിച്ച്‌ മുസ്ലീം സംഘടനകള്‍

ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസ് പരിഹരിക്കാന്‍ മധ്യസ്ഥതക്ക് വിടണമോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. മധ്യസ്ഥശ്രമങ്ങളെ എതിര്‍ക്കുന്നതായി ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം Read More …

അന്താരാഷ്ട്രതലത്തിലും പാകിസ്ഥാന് തിരിച്ചടി : പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി യുഎസ് വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരെയുള്ള പാക് യുദ്ധം പാകിസ്ഥാന് വന്‍ തിരിച്ചടി സമ്മാനിക്കുന്നു.പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി അമേരിക്ക വെട്ടിക്കുറച്ചു. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്താന് വന്‍ തിരിച്ചടിയാണ് ഈ നീക്കം. പാക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് Read More …

സി എന്‍ ജയദേവനെതിരായ വാട്സാപ്പ് പ്രചാരണം; വിവാദം പരിഹരിച്ചെന്ന് കാനം

സി എന്‍ ജയദേവനെതിരായ വാട്സാപ്പ് സന്ദേശ വിവാദം സിപിഐ ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി എന്‍ ജയദേവന്‍ തൃശൂരില്‍ മത്സരിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ വിവാദം തൃശ്ശൂരിലെ തെരഞ്ഞെടുപ്പില്‍ വിഷയമാകില്ലെന്നും കാനം രാജേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു. പ്രളയകാലത്ത് സിഎന്‍ ജയദേവന്‍ എം പി സജീവമായി പ്രവര്‍ത്തിച്ചില്ലെന്നായിരുന്നു കെ പി രാജേന്ദ്രന്‍റെ Read More …

സംസ്ഥാനത്തെ കൊടുംവേനല്‍ : നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംവേനല്‍ കനത്തതോടെ ജനങ്ങള്‍ക്ക് ചില നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്് എത്തി. മനുഷ്യര്‍ക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.. ശുദ്ധ ജല ലഭ്യത ഉറപ്പാക്കണം എന്ന് അദ്ദേഹം ജില്ലാകളക്ടര്‍മാരോട് ആവശ്യപ്പെട്ടു.. വരള്‍ച്ചയെ മറികടക്കുന്നതിനുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്ഥാപനം മുതല്‍ ജില്ലാ തലം Read More …

ജവാന്‍മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുത് : ആഞ്ഞടിച്ച്‌ മമത

കോല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണവും ലോക് സഭാ തെരഞ്ഞെടുപ്പും ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി.ഗാന്ധിജിയെ കൊന്നവരില്‍നിന്നു രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നു പറഞ്ഞ മമത ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളാക്കി മാറ്റുകയാണെന്നും കുറ്റപ്പെടുത്തി. ജവാന്‍മാരുടെ രക്തംകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബിജെപിയെ അനുവദിക്കരുതെന്നും മമത ആക്രോശിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗപ്പെടുത്തുന്നത് Read More …

ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ല; വിമര്‍ശിച്ച്‌ വീണ്ടും ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിനെതിരെ വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നതല്ലെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കുമ്ബോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. എന്നാല്‍, കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്റെ Read More …

ബന്ധു നിയമന വിവാദം; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. കെ ടി അദീബിന് യോഗ്യതയില്ല. ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചു. Read More …