ഹര്‍ത്താലില്‍ വലഞ്ഞ് ജനം; കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തി

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടത്ത് ആക്രമണങ്ങള്‍.ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞു. ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ നിരവധി Read More …

കരുതല്‍ തടങ്കലിലാക്കുമെന്ന് മുന്നറിയിപ്പ്; രാഹുല്‍ ഈശ്വര്‍ മടങ്ങി

പത്തനംതിട്ട: ശബരിമലയിലും പരിസരത്തും തമ്ബടിച്ചിരിക്കുന്ന സംഘപരിവാര്‍ സംഘടനാ നേതാക്കളേയും മറ്റും കരുതല്‍ തടങ്കലിലാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അയ്യപ്പ ധര്‍മ്മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് ഭക്തരോടൊപ്പം വീണ്ടുമെത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Read More …

കേന്ദ്രം പറഞ്ഞിട്ടാണ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത്; കാനം

തിരുവനന്തപുരം: ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രം പറഞ്ഞിട്ടാണ് സുരക്ഷ ശക്തമാക്കിയത്. സംഘര്‍ഷ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നട അടച്ചതിന് ശേഷവും ശശികല മല കയറാന്‍ ശ്രമിച്ചത് കൊണ്ടാണ് അറസ്റ്റുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന പോലീസ് പരാജയപ്പെട്ടു Read More …

മലപ്പുറത്ത് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി. എം ആരോപിച്ചു.

ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; രാഷ്ട്രീയക്കളി ആരംഭിച്ച്‌ പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നിയന്ത്രണവും ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയുടെ അറസ്റ്റും എതിര്‍ത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കാനാണ് രാക്ഷസസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. ആചാരഅനുഷ്ഠാനങ്ങള്‍ പ്രകാരം ദര്‍ശനം നടത്താനെത്തിയ ശശികലയെ എന്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യം എന്തിന്റെ പേരിലാണ് നിഷേധിച്ചതെന്നും ശ്രീധരന്‍പിള്ള ചോദിക്കുന്നു. ഭരണഘടനാനുസൃതമായ Read More …

ശ​ബ​രി​മ​ല​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നു ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ഹോ​ട്ട​ലു​ക​ള്‍ അ​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന തി​രു​ത്തു​മാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ.​സ​ന്നി​ധാ​ന​ത്തു രാ​ത്രി​യി​ല്‍ ഭ​ക്ത​രെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു സ​ന്നി​ധാ​ന​ത്തെ ഹോ​ട്ട​ലു​ക​ളും പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റു​ക​ളും 11നു ​ശേ​ഷം അ​ട​യ്ക്ക​ണ​മെ​ന്നു പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍, ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഹോ​ട്ട​ലു​ക​ളും പ്ര​സാ​ദം വി​ത​ര​ണം ചെ​യ്യു​ന്ന കൗ​ണ്ട​റു​ക​ളും രാ​ത്രി 11ന് ​അ​ട​യ്ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണം Read More …

ശബരിമലയില്‍ സമാധാനത്തിന് എല്ലാവരും സഹകരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം :  ശബരിമലയില്‍ സമാധാനപരമായരീതിയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയര്‍ത്താന്‍ കഴിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് Read More …

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം റെഡിയായെന്ന് രവി ശാസ്ത്രി

ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ടീം റെഡിയായെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ടീമിലേക്ക് ഇനി പുതിയ ആളെ എടുക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ലോകകപ്പിന് മുന്‍പായി ഇനി 13 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് ശേഷിക്കുന്നത്. ഇപ്പോഴത്തെ 15 അംഗ ടീമിനെ ലോകകപ്പിലും നിലനിര്‍ത്തും. ഇനി കളിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സമയമാണ്. ആര്‍ക്കും നിലവില്‍ Read More …