തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. കുറച്ച് പേരെ കൂടി പിടികൂടാനുണ്ട്. ക്രമസമാധാനനില പാലിക്കുന്നതിന് ആവശ്യത്തിന് പൊലീസുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അത് വൈകില്ല. എന്നാല്‍ നാളെ സമര്‍പ്പിക്കുമോ എന്ന ചോദ്യത്തിന് പറയാന്‍ കഴിയില്ലെന്നും ഇതേ Read More …

‘രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ബിജെപിയ്ക്ക് അനുഗ്രഹമാണ്’: ജിതേന്ദ്ര സിങ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണം പരോക്ഷമായി ബിജെപിക്ക് അനുഗ്രഹമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനുള്ള അവസരമാണ് രാഹുല്‍ഗാന്ധി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി പദം കാത്തിരിക്കുകയാണെന്ന് അവകാശപ്പെടുന്ന വ്യക്തി ആളുകള്‍ക്കു മുമ്ബില്‍ സ്വയം തുറന്നുകാട്ടുമ്‌ബോള്‍ ഇയാളുടെ കൈകളില്‍ തങ്ങള്‍ എത്രത്തോളം സുരക്ഷിതരമാണ് എന്ന് ജനങ്ങള്‍ക്ക് വിലയിരുത്താനാവും.’ Read More …

ജനകോടികളുടെ വിശ്വസ്ത സര്‍ക്കാര്‍! മോദി സര്‍ക്കാരിനു മൂന്നാം സ്ഥാനം

മോദി സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ട്. ജന വിശ്വാസത്തില്‍ മോദി സര്‍ക്കാര്‍ പിന്നിലല്ലെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1000 പൗരന്മാരെ സംഘടിപ്പിച്ച് നടത്തിയ സര്‍വേയില്‍ മോദി സര്‍ക്കാരിനു മൂന്നാം സ്ഥാനം. ഗാലപ് വേള്‍ഡ് പോള്‍ നടത്തിയ സര്‍വേയിലാണ് ലോകത്ത് ജനങ്ങള്‍ക്ക് എറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരിന്റെ പട്ടികയില്‍ മോദി സര്‍ക്കാര്‍ Read More …

ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) തമിഴ്‌നാട്ടില്‍ അഭയം നല്‍കിയ ചാര്‍ളി തോമസിനെ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു ലക്ഷ്യയിലെ ഈ ജീവനക്കാരന്‍. Read More …

തലസ്ഥാനത്തെ സംഘര്‍ഷം ; പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ബിജെപി സംസ്ഥാന നേതാക്കളുടെ ഗൂഢശ്രമമാണ് സംഘര്‍ഷത്തിന് പിന്നിലെന്നും, ആര്‍എസ്എസും ബിജെപിയും കേരളത്തെ കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. തലസ്ഥാനത്തെ അക്രമം നേരിടുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രനും ചൂണ്ടിക്കാട്ടിയിരുന്നു. Read More …

അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരിക്ക്

ജിദ്ദ:  അറഫയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. അറഫയിലെ റിംഗ് റോഡിലാണ് അപകടമുണ്ടായത്. ഇന്തോനേഷ്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് ബസിലുണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവര്‍ക്കും ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ മക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബസ് ശ്രദ്ധിക്കാതെ ജംഗ്ഷനിലൂടെ കയറി വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.

വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു

കോഴിക്കോട്:  വടകരയില്‍ മുസ്ലിം ലീഗ് ഓഫീസിന് തീയിട്ടു. തോടന്നൂരിലാണ് മുസ്ലിംലീഗ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഇവിടെ സിപിഎം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതേസമയം ലീഗ് ഓഫീസിന് തീയിട്ടത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി സ്ഥലത്ത് പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്.

ഗൌരി ലങ്കേഷിന്റെ പേരില്‍ പത്രം ഇറക്കരുതെന്ന് അമ്മ ഇന്ദിര; കോടതി വിലക്കി

ബംഗളൂരു:  ഫാസിസ്റ്റ് ശക്തികള്‍ വെടിവെച്ചുകൊന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള സഹപ്രവര്‍ത്തകരുടെ ശ്രമത്തിന് കോടതിയുടെ വിലക്ക്. മകളുടെ പേരില്‍ പത്രം തുടങ്ങുന്നതിനെതിരെ ഗൌരിയുടെ അമ്മ ഇന്ദിര ലങ്കേഷ് നല്‍കിയ പരാതിയിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി സ്റ്റേ നല്‍കിയത്. ഗൌരിയുടെ സഹപ്രവര്‍ത്തകനായ ചന്ദ്രഗൌഡയുടെ നേതൃത്വത്തില്‍ തുടങ്ങാനിരുന്ന ‘നാനു ഗൌരി’ എന്ന പത്രത്തിനാണ് വിലക്ക്. ഗൌരി Read More …