സീബ്രാലൈനില്‍ വച്ച് ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കാല്‍നടയാത്രക്കാരന്‍ ലോറി ഇടിച്ചു മരിച്ചു. തിരുവോണം സ്വദേശി ദാസന്‍(61) ആണ് മരിച്ചത്. സീബ്രാലൈനിലൂടെ വഴികുറുകെ കടക്കുമ്പോഴാണ് ലോറി ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഏറെ നേരം റോഡ് ഉപരോധിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനം. മന്ത്രിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ക്ഷേത്രസന്ദര്‍ശനം പാര്‍ട്ടിക്ക് ഉള്ളിലും പുറത്തും വിമര്‍ശനം ഉണ്ടാക്കിയെന്നും യോഗത്തില്‍ പരാമര്‍ശം ഉണ്ടായി. തോമസ് ചാണ്ടിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി Read More …

മുംബൈ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.     പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും തക്കതായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.     ഇന്ന് രാവിലെ എല്‍ഫിന്‍സ്റ്റോണ്‍ Read More …

കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്ടിലെത്തി പിതാവിനെ സന്ദര്‍ശിച്ചു

തൃശൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹാദിയയുടെ വീട്ടിലെത്തി പിതാവിനെ സന്ദര്‍ശിച്ചു. മാത്രമല്ല, ഹാദിയ കേസില്‍ ബൃന്ദ കാരാട്ടിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തവരുടേയും നിലപാട് കോടതിയലക്ഷ്യമാണെന്നും കുമ്മനം പറഞ്ഞു. ഹാദിയ കേസില്‍ കോടതി വിധി വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ ഉള്ള കടന്ന് കയറ്റമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ട് പറഞ്ഞിരുന്നു. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ലെന്നും, Read More …

സ്ത്രീകള്‍ എപ്പോഴും കൈകളില്‍ കുരുമുളക് സ്‌പ്രേ കരുതണം; ഋഷിരാജ് സിങ്

സ്വയരക്ഷയ്ക്കായി സ്ത്രീകള്‍ മുന്‍കരുതലെടുക്കണമെന്ന നിര്‍ദേശവുമായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം രക്ഷയ്ക്കായി കരുതലെടുക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ എപ്പോഴും കൈകളില്‍ കുരുമുളക് സ്‌പ്രേ പോലുളളവ കരുതുകയും അഭ്യാസമുറകള്‍ ചെറിയ തോതിലെങ്കിലും പഠിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ ദുരന്തം: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: മുംബൈയിലെ ലോക്കല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.     ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനോട് സ്ഥലത്ത് എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നും എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ആലപ്പുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കാമുകന്‍ പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ്  നികത്തില്‍ അഖില്‍ കൃഷ്ണ(ഉണ്ണിക്കുട്ടന്‍23), തുറവൂര്‍ കൊച്ചുപുത്തന്‍തറ രാജേഷ്(ആന രാജേഷ്28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ്(29), തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ്(29 വളമംഗലം ബിനീഷ്(26) എന്നിവരെയാണ് കുത്തിയതോട് പോലീസ് Read More …

പത്രിക പിന്‍വലിക്കാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസ

മലപ്പുറം: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറാന്‍ തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്ന് ലീഗ് വിമതസ്ഥാനാര്‍ത്ഥി കെ ഹംസയുടെ വെളിപ്പെടുത്തല്‍. കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയതെന്ന് ഹംസ പറഞ്ഞു. കെഎന്‍എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം ഭീഷണിമൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെമേല്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായി. ഒരു കെപിസിസി സെക്രട്ടറിയും Read More …