ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം, തീ പടര്‍ന്നത് കര്‍പ്പൂരം കത്തിക്കുന്നതി

എരുമേലി: ശബരിമല സന്നിധാനത്ത് പടിഞ്ഞാറെ നടയില്‍ നേരിയ തീപിടിത്തം.കര്‍പ്പൂരം കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. ഉടന്‍ തന്നെ തീയണച്ചതായി അധികൃതര്‍ വ്യക്തമാക്കി.

പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖമുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി

കൊച്ചി: പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിതാ കമ്മീഷന്‍ മുന്‍പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു എന്നും, ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചതേയില്ലെന്നും നടി വ്യക്തമാക്കി.

ഇന്‍ഫോസിസ് സിഇഒ സ്ഥാനത്തു നിന്നും വിശാല്‍ സിക്ക രാജി വെച്ചു

ദില്ലി:ഇന്‍ഫോസിസ് സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്ക രാജി വെച്ചി. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മനം മടുത്താണ് രാജി. പ്രവീണ്‍ റാവുവിനാണ് താത്കാലിക ചുമതല. രാജി വെച്ചെങ്കിലും ഇന്‍ഫോസിസിന്റെ കമ്ബനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി വിശാല്‍ സിക്ക തുടരുമെന്ന് ഇന്‍ഫോസിസ് സെക്രട്ടറി മണികന്ദ പറഞ്ഞു. വിശാല്‍ സിക്കയുടെ രാജി സ്വീകരിച്ചതായും മണികന്ദ അറിയിച്ചു. ഇന്‍ഫോസിസില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന Read More …

പീഡനത്തിലൂടെ ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:  പീഡനത്തിലൂടെ ഗര്‍ഭിണിയായ അനാഥയായ യുവതിക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് സുപ്രീം കോടതി. യുവതി 26 ആഴ്ച ഗര്‍ഭിണിയാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം അബോര്‍ഷന്‍ അനുവദിക്കാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. 17 ആഴ്ച ഗര്‍ഭിണിയായപ്പോള്‍ യുവതി അബോര്‍ഷനായി പാറ്റ്‌ന മെഡിക്കല്‍ കോളേജിനെ Read More …

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

എറണാകുളം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ജൂലായ് 24നാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്ന് ആഗസ്റ്റ് 11നാണ് പുതിയ അഭിഭാഷകന്റെ കീഴില്‍ Read More …

പി.സി ജോര്‍ജിന്റെ പരാമര്‍ശം; വനിത കമ്മീഷന്‍ നടിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. പി.സി. ജോര്‍ജ് നടിക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ വനിതാ കമ്മീഷന്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുക. ദിലീപിനെ ന്യായീകരിച്ചും നടിയെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പി.സി ജോര്‍ജിന്റെ Read More …

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്

നന്ജിംഗ്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പൊതുസ്ഥലത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച് യുവാവ്. ദത്ത് സഹോദരിയെയാണ് പരസ്യമായി ആളുകള്‍ നോക്കി നില്‍ക്കെ ചൈനയിലെ നന്ജിംഗ് റെിയില്‍വെ സ്റ്റേഷനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാലുകഴച്ചപ്പോള്‍ വിശ്രമിക്കാനെന്നോണം സഹോദരന്റെ മടിയില്‍ വന്നിരുന്ന പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യുവാവിന്റെ ചെയ്തികള്‍ കണ്ട മറ്റ് യാത്രക്കര്‍ ഫോട്ടോയെടുത്ത് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇവര്‍ Read More …