എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യബോധമുള്ളത്: കെ ടി തോമസ

കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്ന് സുപ്രിംകോടതി ജസ്റ്റിസ് കെ ടി തോമസ്. മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്യനയത്തിനെതിരെ യുഡിഎഫ് സമരം ചെയ്യുന്നത് രാഷ്ട്രീയമാണ്. ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നാണ് മദ്യനിരോധനം നടപ്പാക്കിയവര്‍ തന്നോട് പറഞ്ഞത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെ ടി തോമസ്. മദ്യനിരോധനവും, മദ്യവര്‍ജനവും തമ്മില്‍ വ്യത്യാസമുണ്ട്. Read More …

കശാപ്പിന് നിയന്ത്രണം ; വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തത വരുത്തുമെന്ന് കേന്ദ്രം. അന്തിമ വിജ്ഞാപനത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും വിധമാകും മാറ്റമെന്നും കേന്ദ്ര വനം–പരിസ്ഥിതിമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. വ്യവസായികളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വിവിധ എന്‍ജിഒകളില്‍ നിന്നും ലഭിച്ച പരാതികള്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആരുടെയും ഭക്ഷണക്രമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കശാപ്പ് Read More …

അനാട്ടമി വിഭാഗത്തിന് ഗുരുതര വീഴ്ച

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനാട്ടമി വിഭാഗത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും തലവനെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട്. ശവം അടക്കം ചെയ്യുന്നത് കരാര്‍ നല്‍കിയതായി പറയുന്നുവെങ്കിലും അതിന്റെ വൗച്ചറോ അനുബന്ധരേഖകളോ ഹാജരാക്കിയിട്ടില്ലെന്നും അനാട്ടമി വിഭാഗം അത്യന്തം ഗുരുതര വീഴ്ച വരുത്തിയതായാണ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡോ.ആര്‍.എസ് ഗോപകുമാര്‍ ഡി.എം.ഒക്ക് നല്‍കിയ Read More …

ഖത്തര്‍ പ്രശ്‌നം; പാക്ക് പ്രധാനമന്ത്രി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഖത്തര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് പാക്കിസ്ഥാനും. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്, സൈനികമേധാവി ഖ്വമര്‍ ജാവേദ് ബജ്‌വ എന്നിവരും പാക്ക് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖത്തര്‍ പ്രതിസന്ധി എത്രയും പെട്ടന്ന് Read More …

കുവൈത്തിലെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം ലൈസന്‍സ് നല്‍കേണ്ടെന്ന് നിര്‍ദ്ദേശം

സ്വകാര്യമേഖലയില്‍ എത്തുന്ന വിദേശികള്‍ ഡ്രൈവര്‍ തസ്തികയില്‍ ആയാലും ഒരു വര്‍ഷം പൂര്‍ത്തിയാക്കാതെ ലൈസന്‍സ് അനുവദിക്കരുതെന്ന് കരട് നിര്‍ദ്ദേശം. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ഗാര്‍ഹിക വിസകളില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം തന്നെ ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്തുകൊടുക്കും. കുവൈത്തില്‍ പുതുതായെത്തുന്ന വിദേശികള്‍ക്ക് ആദ്യവര്‍ഷം ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ടെന്ന കരട് നിര്‍ദേശത്തിന് പാര്‍ലമെന്ററി സമിതിയുടെ Read More …

മയക്കുമരുന്ന് വേട്ട വിദഗ്ധന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

ഛണ്ഡിഗഡ്: മയക്കുമരുന്ന് വേട്ടയില്‍ വിദഗ്ധനായ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തു. ഇന്ദ്രജിത്ത് സിങ് എന്ന ഇന്‍സ്‌പെക്ടറെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശേധനയില്‍ മയക്കുമരുന്നിന് പുറമേ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു. മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍, ഇറ്റാലിയന്‍ നിര്‍മിത തോക്കുകള്‍, എകെ Read More …

വയനാട്ടില്‍ വിളയുന്നത് എണ്ണപ്പനകള്‍

മരുഭൂമിയില്‍ വളരുന്ന എണ്ണപ്പനയ്ക്ക് വയനാട്ടിലും വേരോട്ടം. ഇത്തവണത്തെ കടുത്ത വേനലില്‍ മികച്ച വിളവാണ് എണ്ണപ്പന കര്‍ഷര്‍ക്ക് ലഭിച്ചത്. മറ്റു വിളകളെയെല്ലാം വരള്‍ച്ച പ്രതികൂലമായി ബാധിച്ചപ്പോള്‍ ജില്ലയില്‍ മുപ്പത് ഡിഗ്രിമുതല്‍ ഉയര്‍ന്ന താപനിലയില്‍ എണ്ണപ്പനകള്‍ നന്നായി കായ്ച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പിലില്‍ 13 ഏക്കര്‍ തോട്ടത്തില്‍ ക്വിന്റല്‍ കണക്കിന് എണ്ണപ്പനകുരുക്കള്‍ വിളവെടുത്തു. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിളവെടുപ്പ് Read More …

അവകാശത്തിന്മേല്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല

ഐസ്വാള്‍: ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയിലെ സുരക്ഷ അവലോകനം നടത്തുന്നതിനായി മിസോറമിലെത്തിയപ്പോഴാണ് രാജ്‌നാഥിന്റെ പ്രതികരണം. ജനങ്ങളുടെ ഭക്ഷണ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് രാജ്‌നാഥിന്റെ പ്രതികരണം. സമാനമായ വിശദീകരണവുമായി നേരത്തെ കേന്ദ്ര മന്ത്രി Read More …