അന്വേഷണം വേണം ചെന്നിത്തല

തിരുവനന്തപുരം: ആദായ നികുതി വകുപ്പ് കള്ളപ്പണം പിടികൂടിയ ശ്രീവത്സം ഗ്രൂപ്പുമായി യു.ഡി.എഫിനും ഒരു മുന്‍മന്ത്രിക്കും ബന്ധമുണ്ടെന്ന് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന ആരോപണം സമൂഹത്തില്‍ സൃഷ്ടിച്ച സംശയം ദൂരീകരിക്കുന്നതിന് സി.ബി.ഐയെക്കൊണ്ടോ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.   സി.പി.ഐ ആലപ്പുഴ Read More …

ബാലവേലാ വിരുദ്ധദിനം ആചരിച്ചു

മലപ്പുറം:  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആനക്കയം ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ബാലവേലാ വിരുദ്ധ ദിനം ആചരിച്ചു.  ആനക്കയം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ആന്‍ഡ് സെക്ഷന്‍ ജഡ്ജിയുമായ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.  പി. ഉബൈദുള്ള എം.എല്‍.എ Read More …

മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കം ; ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: മാലിന്യം വലിച്ചെറിഞ്ഞതിന്റെ പേരിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഭര്‍തൃ സഹോദരന്റെ അടിയേറ്റ് വീട്ടമ്മ മരിച്ചു. അയിരൂര്‍ ചിറപ്പുറത്ത് കോളനിയില്‍ അമ്മിണി തോമസ്(60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍ മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു. അടിയുടെ ആഘാതത്തില്‍ നിലത്തുവീണ അമ്മിണി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അമ്മിണി ജോലിക്കു പോകാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയ സമയത്താണ് അനുജന്‍ മാത്യുവുമായി Read More …

സോണിയാ ഗാന്ധി മാപ്പുപറയണമെന്ന് നിര്‍മല സീതാരാമന്‍

ദില്ലി: കരസേന മേധാവിയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ മാപ്പുപറയണമെന്ന് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കരസേന മേധാവി തെരുവുഗുണ്ടകളെ പോലെ സംസാരിക്കരുതെന്നായിരുന്നു സന്ദീപ് ദക്ഷീതിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിരന്തരമുള്ള പ്രസ്താവനകള്‍ക്കെതിരെ സോണിയാഗാന്ധി മുന്നോട്ടുവരണമെന്നായിരുന്നു മന്ത്രി ഉന്നയിച്ച ആവശ്യം. Read More …

കോവളം കൊട്ടാരം: വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം:  കോവളം കൊട്ടാരം സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുള്‍പ്പെടെ, സാധ്യമായ എല്ലാ നിയമവഴികളും തേടണമെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി. കോവളം കൊട്ടാരം സ്വകാര്യ ഉടമയ് ക്ക് കൈമാറത്തക്ക വിധം നിയമവഴിയിലെ തടസങ്ങളെല്ലാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. കൊട്ടാരം വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും, Read More …

കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിങ് നടത്തുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര ടിബിയിലേക്ക് മാറ്റി. അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അറിയിച്ചു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണം.

നാളെ യു.ഡി.എഫ് ഹര്‍ത്താലില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: നാളെ കേരളത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു വാട്‌സ് ആപ്പ് വഴിയും മറ്റു സമൂഹ മാദ്ധ്യമങ്ങള്‍ വഴിയും പ്രചരിച്ചത്. ഇതേതുടര്‍ന്നാണ് ചെന്നിത്തല വിശദീകരണം നല്‍കിയത്.

ഗള്‍ഫ് പ്രതിസന്ധിക്കിടെ ഭീകരരും; സൗദി അറേബ്യയില്‍ ആക്രമണം

റിയാദ്: ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് അറബ് ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കവെ ഭീകരര്‍ കരുത്താര്‍ജിക്കുന്നു. അവസരം മുതലെടുത്ത് ശക്തമായ ആക്രമണം നടത്തുകയാണവര്‍. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ മേജര്‍ കൊല്ലപ്പെട്ടു. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം Read More …