മലയാളി വൈദികന് കുത്തേറ്റു
മെല്‍ബണ്‍ • ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂര്‍ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. കഴുത്തിന് പരുക്കേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെല്‍ബണിലെ ഫോക്‌നറിലുള്ള ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി വിശ്വാസികള്‍ സമ്മേളിച്ചിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച കുര്‍ബാനയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ അക്രമി വൈദികനടുത്തേക്ക് എത്തുകയായിരുന്നു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമാണ് വൈദികനെ കുത്തിയത് Read More …
