ഡോക്ടര്‍ ചമഞ്ഞ് മോഷണം പതിവാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: നാല് വര്‍ഷത്തോളമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണം പതിവാക്കിയ വ്യാജ ഡോക്ടര്‍ പിടിയില്‍. കല്ലറ സ്വദേശിനി 24കാരി ആര്യയാണ് ഏറെ നാളത്തെ കബളിപ്പിക്കലിനു ശേഷം ഒടുവില്‍ കുരുക്കിലായിരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ പിജി ഡോക്ടര്‍മാരുടെ വിശ്രമമുറിയില്‍ വെച്ചാണ് യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി കാഷ്വാലിറ്റിയിലും വാര്‍ഡുകളിലും പിജി Read More …

സുനിക്ക് മുന്നില്‍ കേരള പോലീസ് കീഴടങ്ങി

കൊച്ചി: പള്‍സര്‍ സുനിക്ക് മുന്നില്‍ കേരള പോലീസ് കീഴടങ്ങിയെന്ന് യൂത്ത്‌കോണ്‍ഗ്രസ്. സുനിയേയും കൂട്ടാളി ബിജീഷിനേയും കോടതിക്കുള്ളില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ നടപടി പോലീസ് സേനയ്ക്കാകെ അപമാനമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എറണാകുളം എസിജഐം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും Read More …

നാടകീയമായി അറസ്റ്റ് ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയുടെ കൂട്ടാളി ബിജീഷും കോടതിയില്‍ കീഴടങ്ങാന്‍ എത്തിയത്. ഇവര്‍ കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കാന്‍ മഫ്തിയില്‍ പോലീസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും ബിജീഷും കോടതിക്കുള്ളില്‍ Read More …

ഡിജിപിയെ രാജിവയ്ക്കണമെന്ന് പി.ടി. തോമസ്

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ബലമായി അറസ്റ്റ് ചെയ്ത നടപടി പോലീസ് സേനയ്ക്ക് കളങ്കമെന്ന് പി.ടി. തോമസ് എംഎല്‍എ. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം എസിജഐം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാന്‍ എത്തിയത്. എന്നാല്‍ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടന്‍ Read More …

ബജറ്റ് സമ്മേളനത്തിന് തുടക്കം; നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് നയപ്രഖ്യാപനം: നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നയപ്രഖ്യാപനത്തിന്റെ തുടക്കം. നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. സഹകരണ മേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തില്‍ സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞു. സാധാരണ നിലയില്‍ എത്താന്‍ Read More …

പള്‍സര്‍ സുനി വീണ്ടും കടന്നു കളഞ്ഞു

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി വീണ്ടും പോലീസിന്റെ വലയില്‍ നിന്ന് കടന്നുകളഞ്ഞു. ബുധനാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. ഒളിത്താവളത്തില്‍ അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുന്പാണ് സുനി രക്ഷപ്പെട്ടത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനും സഹായി വി.പി. ബിജീഷിനും വേണ്ടി കേരളത്തിനകത്തും പുറത്തും അരിച്ചുപെറുക്കുകയാണ് പോലീസ്. കൊച്ചിയിലെ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ Read More …

ക്വട്ടേഷന്‍ നല്‍കിയത് സ്ത്രിയെന്ന് ഭാഗ്യലക്ഷ്മി

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ഭാഗ്യലക്ഷ്മി.ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്ന് നടി തന്നോട് പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.നടിയുമായി സംസാരിച്ച കാര്യങ്ങള്‍ ഒരു ചാനലില്‍ പങ്കു വക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ക്വട്ടേഷനാണെങ്കില്‍ അതിലും കൂടുതല്‍ പണം താന്‍ തരാമെന്ന് നടി കരഞ്ഞു കൊണ്ട് സുനിയെ അറിയിച്ചു.എന്നാല്‍ സുനി കേട്ട ഭാവം നടിച്ചില്ല.എത്ര ക്വട്ടേഷനാണെങ്കിലും ഇങ്ങനെ ക്രൂരമായി Read More …

ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഫ്‌ളൈ നാസ് സര്‍വീസ്

ന്യൂഡല്‍ഹി : സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്നു മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ നാസ് സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇത്തിഹാദിന്റെ സേവനം ഉപയോഗിച്ച് സൗദി യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള യാത്രക്കാര്‍ അബുദാബി വരെ ഫ്‌ളൈ നാസ് വിമാനത്തില്‍ സഞ്ചരിക്കും. അവിടെ നിന്നു ഇത്തിഹാദ് വിമാനത്തില്‍ Read More …