പിണറായി മംഗലാപുരത്തെ പരിപാടിയില്‍ പങ്കെടുക്കണം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെ പരിപാടിയില്‍ ധൈര്യമായി പങ്കെടുക്കാന്‍ തയ്യാറാവണമെന്ന് വിടി ബല്‍റാം. കര്‍ണാടകം ഭരിക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന മതേതര സര്‍ക്കാറാണെന്ന് ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ടെന്നം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: മംഗലാപുരത്തെ പരിപാടിയിലെങ്കിലും പിണറായി വിജയന്‍ ധൈര്യമായി Read More …

കുടിയേറ്റക്കാര്‍ക്കെതിരെ നിയമവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അമേരിക്കക്കാര്‍ മാത്രം മതിയെന്ന കടുത്ത നിലപാടില്‍ കുടിയേറ്റക്കാരെ ഒതുക്കാന്‍ കൂടുതല്‍ ശക്തമായ നിയമവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ പാര്‍ക്കുന്നവരെയും കുറ്റകൃത്യങ്ങളില്‍ കുടുങ്ങുന്നവരെയും എന്നന്നേക്കുമായി രാജ്യത്ത് നിന്നും കെട്ടുകെട്ടിക്കാനുള്ള പുതിയ നിയമങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങുന്ന നല്ല മുട്ടന്‍ പണി ആഭ്യന്തര സുരക്ഷാ വിഭാഗം തയ്യാറാക്കി. പദ്ധതി വിജയകരമാക്കുന്നതിന് 15,000 Read More …

ജമ്മുകശ്മീരില്‍ വെടിപ്പെപ്പ് ;നാലു പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകര്‍ നടത്തിയ വെടിവയ്പില്‍ മൂന്ന് സൈനീകര്‍ക്കും ഒരു ഗ്രാമവാസിക്കും വീരമൃത്യു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നാലുപേര്‍ക്ക് വെടിയേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സൈനീകരെ കൂടാതെ ഒരു സ്ത്രീയും വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പരിക്കേറ്റ സൈനീകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചകളിലായി നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. Read More …

സൗദി രാജാവ് ഇന്തോനേഷ്യ സന്ദര്‍ശിക്കും

ജക്കാര്‍ത്ത: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് മാര്‍ച്ചില്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കും. മാര്‍ച്ച് ആദ്യവാരമാണ് സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലെത്തുന്നതെന്നു കാബിനെറ്റ് സെക്രട്ടറി പ്രമനോ അനഗ് പറഞ്ഞു. രാജാവിന്റെ യാത്ര റിയാദിലെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ ഒന്‍പതു വരെയാണ് സന്ദര്‍ശനം. മാര്‍ച്ച് ഒന്നിന് ഇന്തോനേഷ്യയില്‍ എത്തുന്ന രാജാവ് ആറ് ദിവസം Read More …

4.32 ലക്ഷം പേര്‍ക്ക് വീട് വച്ചു നല്‍കും

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിച്ചു. നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. Read More …

കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: നോട്ട് റദ്ദാക്കലില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. നോട്ട് നിരോധനം സംസ്ഥാന സര്‍ക്കാരിനും സാധാരണ ജനങ്ങള്‍ക്കും തിരിച്ചടിയായെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. സഹകരണ മേഖല സ്തംഭിച്ചു. നോട്ട് റദ്ദാക്കല്‍ തീരുമാനം സര്‍ക്കാരിന്റെ റവ്യനൂ വരുമാനം കുറച്ചുവെന്നും നിയസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ പറഞ്ഞു. വ്യാഴാഴ്ച Read More …

നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രിയപ്പെട്ടവരെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ ഫേസ്ബുക്കില്‍ സജീവം ആയിരുന്നില്ല. ജോലി തിരക്കുകളും അനുബന്ധ സംഭവങ്ങളും ആയിരുന്നു കാരണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി മലയാള സിനിമയില്‍ ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മളെല്ലാം കരുതിയതാണ് നടന്നത്. ഞങ്ങളുടെ ആ സഹപ്രവര്‍ത്തകക്ക് നേരിട്ട ദുരനുഭവത്തില്‍ ‘അമ്മ’യിലെ എല്ലാ Read More …

വരള്‍ച്ച: സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാനത്തു നിന്നുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കുടിവെള്ള പ്രശ്‌നവും സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണ്. Read More …