സൗദിയിലെ ധനമന്ത്രിയെ പുറത്താക്കി

റിയാദ്: സൗദിയിലെ ധനമന്ത്രിയെ പുറത്താക്കി. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദിയാണ് ധനമന്ത്രിയായിരുന്ന ഇബ്രാഹിം ബിന്‍ അബ്ദുള്‍ അസീസ് അല്‍–അസഫിനെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. എണ്ണവില തീരെ കുറഞ്ഞതിനെത്തുടര്‍ന്ന് സൗദിയുടെ സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളാണ് പുറത്താക്കലിനു വഴിവച്ചതെന്നാണ് വിവരങ്ങള്‍. ”ഇബ്രാഹിം അല്‍–അസഫിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് നീക്കിയിരിക്കുന്നു” എന്ന് മാത്രമാണ് ഉത്തരവിലുണ്ടായിരുന്നത്. മുഹമ്മദ് അല്‍ജദാനാണ് Read More …

വയനാട്ടില്‍ കുഴല്‍പ്പണവേട്ട

വയനാട്: തോല്‍പ്പെട്ടിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപ പിടിച്ചു. ചൊവ്വാഴ്ച രാവിലെ എക്‌സൈസ് സംഘമാണ് കുഴല്‍പ്പണം പിടിച്ചത്.

വി.ഡി.സതീശന്റെ ആരോപണം തള്ളി ആര്‍എസ്പി

കൊല്ലം • തോട്ടണ്ടി അഴിമതി ആരോപണത്തില്‍ വി.ഡി.സതീശനെ തള്ളി ആര്‍എസ്പി. എല്‍ഡിഎഫിനെതിരെ സതീശന്‍! നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്നു പറയാനാവില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് മനോരമ ന്യൂസിനോടു പറഞ്ഞു. ഫാക്ടറി തുറക്കാനെടുത്ത സര്‍ക്കാര്‍ ശ്രമങ്ങളെ വിലകുറച്ചു കാണാനാവില്ലെന്നും അഴിമതി കണ്ടത്തേണ്ടത് എജിയാണെന്നും അസീസ് പറഞ്ഞു. എല്‍ഡിഎഫിനെതിരെ പ്രതിപക്ഷത്തുനിന്നു വി.ഡി.സതീശന്‍ ഉന്നയിച്ച കശുവണ്ടി അഴിമതി ആരോപണത്തെ Read More …

വി.മുരളീധരന് മറുപടിയുമായി കെ.ടി.ജലീല്‍

തിരുവനന്തപുരം: തന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുരളീധരന്‍ മന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തിനെതിരേ രംഗത്തുവന്നത്. തദ്ദേശസ്വയംഭരണ, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജലീല്‍ ശബരിമലയെ വെറും Read More …

ജിഷ വധക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയില്‍; നാളെ വാദം കേള്‍ക്കും

കൊച്ചി • ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയിലെ സമീപിച്ചു. കേസില്‍ വിചാരണ ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പാപ്പു ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി നാളെ വാദം കേള്‍ക്കും. ജിഷ വധക്കേസിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ജിഷ കൊല്ലപ്പെട്ട Read More …

ജലീലിന് ശബരിമലയെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്‍പര്യത്തിനുള്ള പ്രചരണ വേദിയാക്കി മാറ്റരുത്; കെ.ടി.ജലീലിനെ വിമര്‍ശിച്ച് വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിനെ വിമര്‍ശിച്ച് ബിജെപി നേതാവ് വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പ സന്നിധിയില്‍ ഭക്തനായി പോകുന്നതിന് ജാതിമത വര്‍ണ്ണ ഭാഷാ തടസ്സങ്ങള്‍ ഒന്നും തന്നെയില്ല. കെടി.ജലീലിനോ കടകംപള്ളിക്കോ അയ്യപ്പഭക്തനെന്ന നിലയില്‍ അവിടെ കടന്നു ചെല്ലാം. എന്നാല്‍ തദ്ദേശസ്വയം ഭരണ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കെ.ടി.ജലീല്‍ Read More …

ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നു

ന്യൂഡല്‍ഹി • രാജ്യത്തെ ജഡ്ജിമാരുടെ ഫോണ്‍ കോളുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍. ഇക്കാരണത്താല്‍ ഫോണിലൂടെ സംസാരിക്കാന്‍ അവര്‍ ഭയപ്പെടുകയാണ്. ഇതു തെറ്റായതും അനുവദിക്കാന്‍ പാടില്ലാത്തതുമാണ്. ജഡ്ജിമാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നു സംശയം തോന്നിയാല്‍ അവരുടെ ഫോണ്‍ ചോര്‍ത്തുകയല്ല വേണ്ടത്. മറ്റു പല വഴികളിലൂടെയാവണം അതിനുള്ള തെളിവു ശേഖരിക്കേണ്ടതെന്നും കേജ്‌രിവാള്‍ Read More …

രണ്ടുമാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം • രണ്ടുമാസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എം.ആര്‍. രതീഷിന്റെ (27) മൃതദേഹമാണ് പാലപ്പൂര്‍ ചാനല്‍ക്കരയിലെ വിജനമായ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വെട്ടുകാട് സ്വദേശിയായ രതീഷിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ Read More …