പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പുന്നത്തല പന്തിരിക്കന്തോപ്പില്‍ വാടകക്ക് താമസിക്കുന്ന പ്രവീണി(36) നെയാണ് പിടികൂടിയത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന്​ അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഞ്ചാലുംമൂട് സി.ഐ ബിനു, എസ്.ഐമാരായ ഷാന്‍, ലഗേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് Read More …

യുവതിയേയും മകനേയും വെട്ടേറ്റ നിലയില്‍ കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: ഉറങ്ങിക്കിടന്ന ഭാര്യയും ആറ് വയസുള്ള കുഞ്ഞും വെട്ടേറ്റ നിലയില്‍. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെനക്കലങ്ങാടി ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടക വീട്ടില്‍ താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പ്രിയേഷിനെ (43)യാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ശനിയാഴ്ച പുലര്‍ചെ 1.30ന് ശേഷമാണ് സംഭവം. സിന്ധു (40), മകന്‍ Read More …

കോവിഡ് ബാധിച്ച്‌ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും – മന്ത്രി കെ. രാധാകൃഷ്ണ൯

 കോവിഡ്‌ ബാധിച്ച്‌ രക്ഷിതാക്കള്‍ നഷ്‌ടപ്പെട്ട് അനാഥരായ കുട്ടികളുടെ പൂര്‍ണ്ണ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്‌ ദേവസ്വം – പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്‌ണന്‍ പറഞ്ഞു. കോവിഡ് ബാധിച്ച്‌ രക്ഷിതാക്കളെ നഷ്ടപ്പെട്ട കാഞ്ഞാണി കാരമുക്ക് സ്വദേശി അല൯, ഒല്ലൂര്‍ എടക്കുന്നി ലക്ഷം വീട് കോളനിയില്‍ പള്ളിപ്പാടം വി൯സന്റിന്റെ മക്കള്‍ അലീന,അനീന എന്നിവരുടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു. Read More …

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗ്രുപ്പുകള്‍ അനുവദിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാര്‍ട്ടിയെ ഗ്രുപ്പുകള്‍ തകര്‍ത്തെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയ ഗാന്ധയെ അറിയിച്ചു. കാലുവാരല്‍ ഭയന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്നും അറിയിച്ചു. കൂടാതെ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്നും അറിയിച്ചു ഇത് അറിയിച്ചുകൊണ്ടുള്ള കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് Read More …

കാവല്‍സേനക്ക് ലയണ്‍സ് ക്ലബ്ബ്
രോഗപ്രതിരോധ മരുന്നുകള്‍ നല്‍കി

തൃത്താല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പോലീസ് സേനാംഗങ്ങള്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് രോഗപ്രതിരോധത്തിനുള്ള ആയുര്‍വേദ മരുന്നുകള്‍ നല്‍കി.കൂടല്ലൂര്‍ തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ റിസര്‍ച്ച് സെന്ററുമായി സഹകരിച്ചാണ് മരുന്നു വിതരണം നടത്തിയത്. തൃത്താല പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ സര്‍ക്കള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.നാസര്‍,സബ് ഇന്‍സ്‌പെക്ടര്‍ എ.കെ.രവി എന്നിവര്‍ മരുന്നുകള്‍ ഏറ്റുവാങ്ങി.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ വിജയകൃഷ്ണന്‍ Read More …

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി മോദി; രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാരോപിച്ച്‌ കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. കോവിഡിനെ പ്രധാനമന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നും സര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇതെന്നും രാഹുല്‍ പറഞ്ഞു. ‘ആദ്യ തരംഗത്തില്‍ കോവിഡിനെക്കുറിച്ച്‌ ആര്‍ക്കും മനസ്സിലായിരുന്നില്ല. എന്നാല്‍ രണ്ടാംതരംഗത്തിന്റെ ഉത്തരവാദി പ്രധാനമന്ത്രിയാണ്. മോദി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതാണ് രണ്ടാം തരംഗത്തിന് കാരണം. Read More …

കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് ചികിത്സ ഇന്നു തന്നെ പുനാരാരംഭിക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് ചികിത്സ താത്ക്കാലികമായി നിര്‍ത്തിവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര ഇടപെടല്‍ നടത്തി. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ പുന:സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. Read More …

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായി; സോണിയ ഗാന്ധിക്ക് കത്തയച്ച്‌ ചെന്നിത്തല

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ അപമാനിതനായെന്ന് പരിഭവം പറഞ്ഞു രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്ക് കത്തയച്ചു. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു എന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല. അതേ സമയം പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. കെ സുധാകരന് പുറമെ കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, Read More …