അടിമാലി മാങ്കടവില്‍ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അടിമാലി മാങ്കടവില്‍ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ മാസം 13 നാണ് അടിമാലി സ്വദേശികളായ വിവേകിനേയും ശിവ ഗംഗയെയും കാണാതായത്.മരക്കൊമ്ബില്‍ പെണ്‍കുട്ടിയുടെ ഷോള്‍ കുടിക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം പാല്‍ക്കുളം മേട്ടില്‍ നിന്നാണ് കണ്ടെത്തിയത്.വിവേക്(21) അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. ശിവഗംഗ (19) ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ Read More …

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കൊവിഡ്; എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി |: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു. പനി വന്നതിനെ തുടര്‍ന്നാണ് 88കാരനായ മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. വൈകിട്ട് അഞ്ചോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തേ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു. കൊവാക്‌സിന്റെ ആദ്യ ഡോസ് മാര്‍ച്ച്‌ നാലിനും രണ്ടാം Read More …

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആയുഷ് വിഭാഗങ്ങളും; ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആയുഷ് വിഭാഗങ്ങളും. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ആയുഷ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ Read More …

17 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

കൊച്ചി: 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.രണ്ടു വര്‍ഷം മുന്‍പ് ഇന്‍സ്റ്റാ ഗ്രാം വഴിയാണ് ഇയാള്‍ പെണ്‍ കുട്ടിയുമായി സൗഹൃദത്തില്‍ ആയതു. തുടര്‍ന്നു ഇടയ്ക്കിടെ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ രാത്രി വീട്ടില്‍ വരാന്‍ തുടങ്ങി ഇതിനിടയില്‍ ആണ് പീഡനം Read More …

18 വയസ്സ്​ കഴിഞ്ഞവര്‍ക്കും മെയ്​ ഒന്ന്​ മുതല്‍ കോവിഡ്​ വാക്​സിന്‍

ന്യൂഡല്‍ഹി: മെയ് ഒന്നിന് ആരംഭിക്കുന്ന അടുത്തഘട്ടത്തില്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ്​ വാക്​സിന്‍ നല്‍കുമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 വയസ്സിന്​ മുകളിലുള്ളവര്‍ക്കും മാത്രമാണ് നിലവില്‍ വാക്​സിന്‍ നല്‍കുന്നത്​. മൂന്നാം ഘട്ടത്തില്‍ വാക്​സിന്‍ വിതരണം കൂടുതല്‍ ഉദാരവത്​കരിക്കുന്നതിന്‍റെ ഭാഗമായാണ്​ 18 വയസ്സിന്​ മുകളില്‍ പ്രായമുള്ള യോഗ്യരായ എല്ലാവര്‍ക്കും വാക്​സിന്‍ നല്‍കുന്നത്​. രാജ്യത്ത്​ തിങ്കളാഴ്ച Read More …

സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യു.

തിരുവനന്തപുരം: സംസ്​ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാളെ മുതല്‍ രാ​ത്രി കാല കര്‍ഫ്യൂ. രാ​ത്രി ഒമ്ബതു മുതല്‍ രാവിലെ ആറുവരെയാണ്​ കര്‍ഫ്യൂ. പൊതു ഗതാഗതത്തിന്​ നിയന്ത്രണമുണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ചീഫ്​ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ്​ Read More …

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 1,399 പേര്‍ക്ക് കോവിഡ്

മസ്‌കറ്റ്: കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ പന്ത്രണ്ട് പേര്‍ കൂടി മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,890 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,399 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അതേസമയം Read More …

കൊവിഡ് പ്രതിരോധത്തില്‍ മുക്കം നഗരസഭ വീഴ്ച വരുത്തിയതായി പരാതി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ മുക്കം പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. മുക്കം നഗരസഭയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധന ക്യാമ്ബുകളിലും, വാക്സിന്‍ വിതരണ കേന്ദ്രങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ആളുകള്‍ പങ്കെടുത്തത്. നിശ്ചിത അകലം പാലിച്ച്‌ നില്‍ക്കുന്നതിനുള്ള സംവിധാനം പോലും ഏര്‍പെടുത്തിയിരുന്നില്ല. ഈ കേന്ദ്രങ്ങളിലൊന്നും നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. Read More …