അനുവദിച്ചത് 56 പദ്ധതി, പൂര്‍ത്തിയാക്കിയത് 10; മാനന്തവാടിയില്‍ ‘അംബേദ്കര്‍ ഗ്രാമം’ അട്ടിമറിച്ചു
ആദിവാസി ഊരുകളുടെ സമഗ്ര വിസനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘അംബേദ്കര്‍ ഗ്രാമം’ പദ്ധതി വയനാട്ടിലെ മാനന്തവാടിയില്‍ അട്ടിമറിച്ചുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലായി 2017-18 ല്‍ 56 പദ്ധതികള്‍ക്ക് തുക അനുവദിച്ചതില്‍ 10 എണ്ണമാണ് പൂര്‍ത്തിയാക്കിയത്. വെള്ളമുണ്ടയിലെ ആലഞ്ചേരി, പുറവഞ്ചേരി, മേച്ചേരി, കാക്കന്‍ചേരി ആദിവാസി കോളനികള്‍ക്ക് ഏഴ് പദ്ധതികള്‍ക്ക് 76.17ലക്ഷം അനുവദിച്ചതില്‍ ഒരെണ്ണമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. Read More …
