സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ഥനവിശ്വാസിയുടെ കടമ-ഖലീലുല്‍ ബുഖാരി

മലപ്പുറം:അല്ലാഹുവിന്റെ അപരാരമായ അനുഗ്രഹങ്ങളും ആത്മീയചൈതന്യവും നിറയുന്ന വിശുദ്ധ റമളാന്‍ പോലുളള വേളകളില്‍ ലോകസമാധാനത്തിനും ശാന്തിക്കുമായുള്ള പ്രാര്‍ത്ഥന വിശ്വാസികളുടെ കടമയാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല വിശ്വാസി, തന്റെ ഒപ്പമുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനും തളരുന്നവര്‍ക്ക് താങ്ങാവാനുമുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ലോകമെമ്പാടും പതിതര്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം.
രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കാനുള്ള കാര്യങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും വിശ്വാസികള്‍ ഭാഗഭാഗക്കാകണം. ജനാധിപത്യത്തിന് കരുത്ത് പകരുന്ന വോട്ടെടുപ്പില്‍ സജീവമായി പങ്കെടുക്കണം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍, മതത്തിന്റെയും വര്‍ഗീയ ചിന്തകളുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാ?ഗങ്ങളെയും ഒറ്റപ്പെടുത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിവേകപൂര്‍വ്വം വിനിയോഗിക്കണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
ആരോഗ്യം മനുഷ്യന് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ്. നമ്മുടെ അലസതയും അലംഭാവവും കൊണ്ട് അത് നഷ്ടപ്പെടുത്തിക്കളയരുത്. പൊതുജനാ?രോ?ഗ്യ സംരക്ഷണത്തിന് കുടുംബങ്ങളിലും മഹല്‍ അടിസ്ഥാനത്തിലും ബോധവല്‍ക്കണം നടത്തണം. ഈയടുത്ത കാലത്തായി വ്യാപിക്കുന്ന രോ?ഗങ്ങളില്‍ മിക്കതിനും കാരണം ശുചിത്വമില്ലാത്ത പരിസങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ്. ലാഭേച്ഛ മാത്രം മുന്നില്‍ക്കണ്ട് മലിന ജലത്തിലും വൃത്തിഹീനമായ ചുറ്റുപാടിലും തയ്യാറാക്കുന്നവര്‍ സമൂഹത്തോട് വലിയ പാതകമാണ് ചെയ്യുന്നത്. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ ബലികൊടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. വ്യക്തി ശുദ്ധിയും പരിസര ശുചിത്വവും പുലര്‍ത്തി സാംക്രമിക രോ?ഗങ്ങളെ തടയാന്‍ എല്ലാവരും മന്നോട്ടു വരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
പട്ടിണി കാരണം മരണപ്പെടുന്ന കുരുന്നുകളുടെ വാര്‍ത്തയും പച്ചില കൊണ്ട് ഇഫ്താറൊരുക്കുന്ന ഉമ്മമാരുടെ കാഴ്ചകളും ഫലസ്തീനില്‍ നിന്നും നിരന്തരം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരു വര്‍ഷം ലോകം 100 കോടി ടണ്‍ ഭക്ഷണമാണ് വേസ്റ്റാക്കി കളയുന്നതെന്ന വാര്‍ത്ത വരുന്നത്. ഈ വേസ്റ്റാകുന്നതില്‍ അറുപത് ശതമാനവും വീടുകളില്‍ നിന്നാണെന്ന വാര്‍ത്തയാണ് ഏറ്റവും സങ്കടകരം. നോമ്പ് മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ ഭൗതിക ഗുണപാഠങ്ങളിലൊന്ന് വിശപ്പും ഭക്ഷണത്തിന്റെ വിലയുമാണ്. ഈ റംസാനില്‍ നാം എടുക്കേണ്ട പ്രതിജ്ഞകളിലൊന്ന് ഭക്ഷണത്തില്‍ മിതത്വം പാലിക്കുമെന്നാണ്. ഭക്ഷണ പാനീയങ്ങള്‍ പാഴാക്കിക്കളയുന്നതിനെതിരെ ശ്ക്തമായ ബോധവല്‍ക്കണം ആവശ്യമാണെന്നും ലക്ഷക്കണക്കിനു വിശ്വാസികല്‍ നേരിട്ടും അല്ലാതെയും സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വലിയ പ്രതിജ്ഞകളിലൊന്ന് ഭക്ഷണം പാഴാക്കിക്കളിയില്ലയെന്നതാണെന്നും മഅ്ദിന്‍ ചെയര്‍മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *