യുവതികള്‍ പുകവലിക്കുന്നത് നോക്കിയയുവാവിനെ കുത്തികൊന്നു

മുംബൈ-രണ്ട് യുവതികള്‍ പുകവലിക്കുന്നത് കണ്ട് രൂക്ഷമായി നോക്കിയ യുവാവിനെ യുവതികളുടെ സുഹൃത്ത് കുത്തികൊന്നു.നാഗ്പൂരിലാണ് സംഭവം.പാന്‍കടക്ക് മുന്നില്‍ നിന്ന് യുവതികളായ ജയശ്രീ പാണ്ഡെയും സബിത സേറയും പുകവലിക്കുകയായിരുന്നു.ഇത് കണ്ട് രൂക്ഷമായി നോക്കിയ 28 കാരനായ രഞ്ജിത് റാത്തോഡിനെ യുവതികള്‍ ചോദ്യം ചെയ്തു..യുവാവിന്റെ മുഖത്തേക്ക് ഒരു യുവതി പുകച്ചുരുകള്‍ ഊതുകയും ചെയ്ത്.ഈ രംഗങ്ങള്‍ യുവാവ് മൊബൈലില്‍ പകര്‍ത്തി.ഇത് കണ്ട് കുപിതരായ യുവതികള്‍ രഞ്ജിത്തിനെ കയ്യേറ്റം ചെയ്തതോടെ സംഘര്‍ഷമായി.ഇതിനിടക്ക് ഒരു യുവതി തന്റെ പുരുഷ സുഹൃത്തിനെ മൊബൈലില്‍ വിളിച്ചു വരുത്തി.അയാള്‍ എത്തി രഞ്ജിത്തെനെ കത്തി കൊണ്ട് തുരുതുരാ കുത്തി കൊലപ്പെടുത്തുകയായിരുന്നു.കൊലയാളിയും യുവതികളും പോലീസിന്റെ പിടിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *