യറ്റിറക്ക് ജോലിയില്‍ പ്രദേശവാസികളും
പത്തനംതിട്ട പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കയറ്റിറക്ക് ഉള്‍പ്പെടെയുള്ള ജോലികളില്‍ കരാറുകാരുടെ തൊഴിലാളികള്‍ക്കൊപ്പം പ്രദേശവാസികളായ ആദിവാസികളടക്കമുള്ള തൊഴിലാളികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. പ്രദേശവാസികളായ തൊഴിലാളികള്‍ക്ക് ജോലിനല്‍കണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടനകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ഡിമാന്റ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. നിലവിലുള്ള കൂലി വ്യവസ്ഥയിലായിരിക്കും ഇവര്‍ക്ക് ജോലി നല്‍കുക. Read More …
