ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കൊല്ലം: ജില്ലയില്‍ 47 ദിവസത്തെ ട്രോളിംഗ് നിരോധനം സുഗമമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2016 ജൂണ്‍ 14ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31ന് അര്‍ധരാത്രിവരെ നീണ്ടുനില്‍ക്കുന്ന നിരോധത്തിന്റെ ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍ നേതാക്കള്‍, ബോട്ടുടമാ അസോസിയേഷന്‍ ഭാരവാഹികള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ Read More …

സ്‌കൂളുകളില്‍ പച്ചക്കറിത്തോട്ടം ഒരുക്കും

പത്തനംതിട്ട സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി കടമ്പനാട്, നാറാണംമൂഴി പഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം ഒരുക്കും. ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. പച്ചക്കറി വിത്ത്, വളം, വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയില്‍ പരിശീലനം എന്നിവ നല്‍കുന്നതിന് പുറമെ കൃഷി വകുപ്പ് ഒരു സ്‌കൂളിന് 5000 രൂപ വീതവും Read More …

ആംബുലന്‍സ് സര്‍വ്വീസ് ആരംഭിച്ചു

കോട്ടയം: ജില്ലാ ആശുപത്രിക്ക് എം.പി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സിന്റെ സര്‍വ്വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളുളള ആംബുലന്‍സിന്റെ ഉദ്ഘാടനം എം.പി ജോസ് കെ മാണി നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് Read More …

മഴക്കാലത്ത് ജാഗ്രത പാലിക്കണം

വയനാട് : മഴശക്തമായ സാഹചര്യത്തില്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹ പൈപ്പോ ഇരുമ്പ് തോട്ടിയോ ഉപയോഗിച്ച് ചക്ക, മാങ്ങ, തേങ്ങ എന്നിവ പറിക്കാന്‍ ശ്രമിക്കരുതെന്ന് കെ.എസ്.ഇ.ബി ലിമിറ്റഡ് കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശിച്ചു. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ക്രെയിന്‍ ഉപയോഗിക്കുമ്പോള്‍ ലൈനില്‍ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഡമ്പ് ലോറികള്‍ വൈദ്യുതി ലൈനിന്റെ അടിയില്‍ Read More …

പൊതുജനങ്ങള്‍ അണിചേരണം

വയനാട് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ഇത്തവണ വിപുലമായ രീതിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്. പശ്ചിമഘട്ടത്തിലെ പ്രധാന ഭൂ മേഖലയായ വയനാടിന്റെ തനത് കാലാവസ്ഥ നിലനിര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഓര്‍മ്മ മരം എന്ന പേരില്‍ 10 ലക്ഷം മരത്തൈകള്‍ നട്ട് പിടിപ്പിക്കുന്ന ഉദ്യമത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാകണം. പൊതുസ്ഥലങ്ങള്‍, പുരയിടം, കൃഷിയിടം Read More …

കാര്‍ഷിക വായ്പയ്ക്ക് പലിശയിളവ്

പത്തനംതിട്ട: സഹകരണ സംഘങ്ങളില്‍/ബാങ്കുകളില്‍ നിന്നും 201213ല്‍ എടുത്ത ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ പലിശയിളവ് ആനുകൂല്യം അനുവദിച്ച് ഉത്തരവായതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ജില്ലയിലെ 30 സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ മുഖേന 577 വായ്പകളിലായി 685200 രൂപയുടെ പലിശയിളവ് ആനുകൂല്യം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്

നിര്‍ണ്ണായക വിവരം ലഭിച്ചതായി സൂചന

പെരുമ്പാവൂര്‍: ജിഷവധക്കേസില്‍ പ്രതിയെ കണ്െടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജിഷയുടെ അമ്മയെ വീണ്ടും ചോദ്യംചെയ്തു. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തി. ജിഷയുടെ അമ്മയില്‍നിന്നും നേരത്തെ ലഭിക്കാത്ത പല വിവരങ്ങളും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പോലീസ് ഇക്കാര്യം വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. സംഭവം Read More …

കാര്‍ഡിന് അപേക്ഷിക്കാം

മലപ്പുറം വിദേശത്ത് ആറുമാസത്തിലധികം ജോലി ചെയ്യുകയൊ റസിഡന്റ് പെര്‍മിറ്റ് നേടി താമസിക്കുകയൊ ചെയ്യുന്ന 18 വയസ് പൂര്‍ത്തിയായ കേരളീയര്‍ക്ക് കേരള സര്‍ക്കാരിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷാ ഫോം സിവില്‍ സ്റ്റേഷനിലെ നോര്‍ക്ക സെല്ലില്‍ ലഭിക്കും. നിലവില്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കുമാണ് കാര്‍ഡ് നല്‍കുന്നത്. ഇത് Read More …