നിളാ തീരത്ത് പുനര്‍ജ്ജനി

മലപ്പുറം: ഭാരതപ്പുഴ സംരക്ഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പുനര്‍ജ്ജനി പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമാകും. നിളാ തീരത്ത് തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ജില്ലാ കലക്ട്രര്‍ വെങ്കടേഷ്പതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളി ജനതയുടെ പ്രതീകമായിരുന്ന ഭാരതപ്പുഴയെ വീണ്ടെടുക്കാനുളള പരിശ്രമത്തിന്റെ ഭാഗമായി ഭാരതപ്പുഴ സംരക്ഷണ കര്‍മ്മ പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തില്‍ Read More …

സ്‌കൂള്‍ ബസ്സ്

കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഗേള്‍സില്‍നിന്നും വെള്ളിമാടുകുന്നിലുളള ഗവ. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും കുട്ടികളെ ജൂണ്‍ 15 മുതല്‍ 2017 മാര്‍ച്ച് വരെ രാവിലെ കൊണ്ടുപോകുന്നതിനും വൈകീട്ട് തിരികെ കൊണ്ടുവരിന്നതിനും മിനിബസ് വാടകയ്ക്ക് എടുക്കുന്നു. മുദ്രവെച്ച ടെണ്ടറുകള്‍ ജൂണ്‍ 13ന് ഉച്ചയ്ക്ക് Read More …

നടപടി തുടങ്ങി

തൃശ്ശൂര്‍: ജില്ലയെ പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഇല്ലാത്ത ജില്ലയായി പ്രഖ്യാപിക്കുവാനുളള നടപടികള്‍ക്ക് എലൈറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ വി. രതീശന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ വിജയകുമാര്‍ യോഗം ഉദ്ഘാടനംചെയ്തു. ജില്ലയിലെ ഗ്രാപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, ബി.ഡി.ഒ. മാര്‍, എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാര്‍, Read More …

ലോകപരിസ്ഥിതി ദിനം

തൃശ്ശൂര്‍: ലോകപരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5 രാവിലെ 11.30 ന് വിലങ്ങന്‍കുന്നില്‍ ടൂറിസംസഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. അനില്‍ അക്കര എം.എല്‍.എ. അധ്യക്ഷത വഹിക്കും. പ്രകൃതിയെയും വൈവിധ്യത്തെയും സംരക്ഷിച്ച് ഇക്കോ ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നടപ്പാക്കുകയും ചെയ്യും. ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം Read More …

ദേശീയ സെമിനാര്‍ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും

പരിസ്ഥിതി വിനാശം മൂലം മനുഷ്യന്റെയും ജീവജാലങ്ങളുടെയും അതിജീവനം പ്രതിസന്ധിയിലായ സാഹചര്യം മുന്‍നിര്‍ത്തി മലയാളസര്‍വകലാശാല ‘സുസ്ഥിരവികസനവും പാരിസ്ഥിതിക വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ജൂണ്‍ 8, 9, 10 തിയതികളില്‍ ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ദ തേഡ് കര്‍വ്’ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കര്‍ത്താവും ബോളിവുഡ് സെലിബ്രിറ്റിയുമായ മന്‍സൂര്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലാറിബേക്കര്‍ സെന്റര്‍ Read More …

എന്റെ ഹോട്ടല്‍ നഗസരസഭക്ക് തലവേദന

മലപ്പുറം: മലപ്പുറം നഗരസഭ മുന്‍ ഭരണസമിതി അഭിമാനകരമായി നടപ്പാക്കിയ എന്റെ ഹോട്ടല്‍ പദ്ധതി പുതിയ ഭരണസമിതിക്ക് തലവേദനയാവുന്നു. ഹോട്ടലിന്റെ പണി തുടങ്ങുന്നതിന് മുമ്പ് തന്നെ പദ്ധതിക്കായി അടുക്കള സാധനങ്ങള്‍ ഇറക്കിയതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ ഭരണ സമിതി അഞ്ചു ലക്ഷം രൂപക്കാണ് അടുക്കള സാധനങ്ങള്‍ ഇറക്കാന്‍ ശബരി കിച്ചന്‍ സര്‍വീസിന് കരാര്‍ നല്കിയത്. ഇതു പ്രകാരം Read More …

ജനപക്ഷ ബദല്‍ വികസന നയങ്ങള്‍ വിജയിപ്പിക്കുക

മലപ്പുറം: പുതിയ സര്‍ക്കാരിന്റെ ജനകീയ സമീപനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും, കാര്യക്ഷമമായ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം കൂടുതല്‍ കരുത്തോടെ എന്‍.ജി.ഒ. യൂണിയന്‍ ഉയര്‍ത്തിപിടിക്കണമെന്നും, ജനങ്ങളാണ് ഉദ്യോഗസ്ഥരുടെ യജമാനന്‍മാരെന്നും വി.എസ്. അച്യൂതാനന്ദന്‍ പറഞ്ഞു. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കേരള എന്‍.ജി.ഒ. യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More …

മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’

കൊല്ലം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ വിദ്യാഭ്യാസം നല്‍കുവാന്‍ കഴിയുന്ന ജില്ലയിലെ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളുടെ താമസം, ഭക്ഷണം, വിദ്യാഭ്യാസ ചെലവുകള്‍ എന്നിവക്ക് വേണ്ടിവരുന്ന തുക മറ്റു കുട്ടികളില്‍ നിന്നും ഈടാക്കുന്ന നിരക്കില്‍ Read More …