സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കരുത്

മലപ്പുറം:  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്നതു വരെ രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പൊതുജനങ്ങളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികള്‍ ഇടപെടരുത്. പൂര്‍ണ സംയമനം പാലിക്കണം. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും കലക്ടറേറ്റില്‍ Read More …

1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: മെയ് 27,28,29 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന    കേരള എന്‍.ജി.ഒ യൂണിയന്‍ അന്‍പത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. മലപ്പുറം മുനിസിപ്പല്‍  ടൗണ്‍ ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ വിദേശ കരാറുകള്‍ മൂലം കേരളത്തിന്റെ കാര്‍ഷിക Read More …

റിട്ടേണിങ്ങ് ഓഫീസര്‍മാരെ നിയമിച്ചു

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലേയും റിട്ടേണിങ്ങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസര്‍മാരെയും നിയമിച്ചു. മാനന്തവാടി മണ്ഡലത്തില്‍ സബ്കളക്ടര്‍ ശീറാം സാംബശിവ റാവു റിട്ടേണിങ്ങ് ഓഫീസറും (ഫോണ്‍ 04935 240222) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ്. ബിന്ദു (04935 245485) അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറുമായിരിക്കും. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ സി.എം. ഗോപിനാഥന്‍ Read More …

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

കോഴിക്കോട് : പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 198/15) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 16, 17, 18 തീയ്യതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ദേവഗിരി സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്, എന്നിവിടങ്ങളില്‍വെച്ച് രാവിലെ ആറു മണി മുതല്‍ Read More …

മുനമ്പം ഹാര്‍ബറില്‍ പ്രവേശിക്കുന്ന യാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

കൊച്ചി: മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ ദിനംപ്രതി വരികയും പോകുകയും ചെയ്യുന്ന മുഴുവന്‍ യന്ത്രവത്കൃത യാനങ്ങളും ഹാര്‍ബറില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഇതിനായി ടോള്‍ റൂമിനോടനുബന്ധിച്ച സെന്ററില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യാതെ ഹാര്‍ബറില്‍ പ്രവേശിക്കുകയും തിരികെ പോകുകയും ചെയ്യുന്ന യാനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും.

കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍

തിരുവനന്തപുരം: പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധി ദിവസങ്ങള്‍ പ്രമാണിച്ച് മാര്‍ച്ച് 22 മുതല്‍ 29 വരെ കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി നടത്തും. അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ലഭിക്കും. മാര്‍ച്ച് 21 മുതല്‍ 28 വരെ Read More …

വോട്ടു ചെയ്തത് ആര്‍ക്കെന്ന് ഉറപ്പാക്കാം; വി.വി.പാറ്റ്

മലപ്പുറം: വോട്ടര്‍ക്ക് താന്‍ ആര്‍ക്കു വോട്ടു ചെയ്‌തെന്ന് അറിയാന്‍ കഴിയുന്ന വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) സംവിധാനം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും. മലപ്പുറം നിയോജക മണ്ഡലത്തിലാണ് ആദ്യമായി വി.വി.പാറ്റ് സംവിധാനം പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്തെ മൊത്തം 12 നിയമസഭാ മണ്ഡലങ്ങളില്‍ വി.വി.പാറ്റ് സംവിധാനത്തിനുള്ള യന്ത്രങ്ങള്‍ എത്തിയിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ 154 ബുത്തുകളില്‍ Read More …

ഇത്തൈമയുടെ സ്വന്തം മൊയ്തീന്‍….

കെണ്ടോട്ടി: പ്രണയത്തിന്റെ തീജ്ജ്വാലയില്‍ വെന്തുരുകുന്ന മൊയ്തീനും കാഞ്ചനയും കാലത്തിന്റെ വേലികള്‍ പൊളിച്ച് ഇന്നിന്റെ മനമിടറിക്കുന്ന ബിംബങ്ങളാകുമ്പോള്‍, മൊയ്തീന്‍ കാത്തിരിപ്പില്‍ മാത്രമൊതുങ്ങുന്നില്ല. സംരക്ഷണത്തിലും മൊയ്തീന്‍ എന്ന നാമം തിളങ്ങുന്നു. എന്ന് സ്വന്തം മൊയ്തീന്‍……… അറിയണം മൊയ്തീനെ…… നൂറ്റാണ്ടിന്റെ പകലിരവുകള്‍ക്ക് സാക്ഷി….. നൂറു പിന്നിട്ട മൊയ്തീനിന്ന് ഒന്നു മാത്രമേയുള്ളൂ ജീവിത ലക്ഷ്യം. അധ്വാനിക്കണം. ഇത്തൈമയെ പോറ്റണം. ഇവിടെ മൊയ്തീന്‍ Read More …