ഓണത്തിന്‌ റെക്കോഡടിച്ച്‌ കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: കെഎസ്‌ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ ഓണത്തോടനുബന്ധിച്ച്‌ റെക്കോഡ് കലക്ഷന്‍. ഞായറാഴ്ച ദിവസം മാത്രം 11,94,872 രൂപയാണ് കലക്ഷന്‍. 46 സര്‍വീസാണ് നടത്തിയത്. ഞായറാഴ്ചയായതിനാല്‍ ഏതാനും ഓര്‍ഡിനറി സര്‍വീസ് ഇല്ലായിരുന്നു. ഓണാവധി നാളുകളില്‍ മിക്ക ദിവസങ്ങളിലും നല്ല വരുമാനമാണ് പത്തനംതിട്ട ഡിപ്പോ നേടിയത്. 9, 10 തീയതികളില്‍ 10നും 11 ലക്ഷത്തിനുമിടയ്‌ക്കായിരുന്നു കലക്ഷന്‍. കഴിഞ്ഞവര്‍ഷം ശബരിമല തിരക്കുണ്ടായിട്ടും Read More …

ഫോര്‍ട്ട്‌കൊച്ചിയില്‍നിന്ന് ഷില്ലോങ്ങിലേക്ക് ഓട്ടോകളുടെ ഓട്ടം; ഓട്ടോ റണ്ണിന് തുടക്കമായി

ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട്‌കൊച്ചി കടല്‍ത്തീരത്തുനിന്ന് ഷില്ലോങ് മലനിരകളിലേക്കുള്ള ഓട്ടോ സഞ്ചാരത്തിന് തുടക്കമിട്ടു. 120 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ സഞ്ചരിക്കുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ് എന്ന സംഘടനയാണ് ഓട്ടോ റണ്‍ സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. ഇവര്‍ മൂന്നു ദിവസമായി ഫോര്‍ട്ട്‌കൊച്ചിയിലുണ്ട്. ഫോര്‍ട്ട്‌കൊച്ചിയിലാണ് പലരും ഓട്ടോ ഓടിക്കാന്‍ പഠിച്ചത്. പുതിയ 46 ഓട്ടോറിക്ഷകള്‍ ഇതിനായി കൊച്ചിയില്‍ കൊണ്ടുവന്നു. Read More …

മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്ബതികള്‍ പിടിയില്‍

തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ദമ്ബതികള്‍ പിടിയിലായി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. 200 നൈട്രോസെപാം ഗുളികകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന നടത്തിയത്. Read More …

വയനാട് ഗോവിന്ദമൂലയില്‍ പുലിയിറങ്ങി; വളര്‍ത്തു നായയെ പിടികൂടി

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയില്‍ പുലിയിറങ്ങി. വളര്‍ത്തുനായയെ അക്രമിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് പുലിയിറങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. അമ്ബുകുത്തി ഗോവിന്ദ മൂലം കോന്നാംകോട്ടില്‍ സത്യന്‍ ഷീല ദമ്ബതികളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടികൂടിയത്. ഇന്ന് വെളുപ്പിന് നാല് മണിയോടെ പുലി ഇറങ്ങുകയും വളര്‍ത്തു നായയെ പിടികൂടുകയും ചെയ്തത്. കഴിഞ്ഞദിവസം Read More …

‘ഇലക്‌ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഫൈന്‍’; പിഴവ് പറ്റിയതാണെന്ന് പൊലീസ് വിശദീകരണം

മലപ്പുറം: പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ ഇലക്‌ട്രിക് സ്കൂട്ടറിന് പിഴ ഈടാക്കി പൊല്ലാപ്പിലായി പൊലീസ്. കഴിഞ്ഞദിവസം കരുവാരക്കുണ്ട് പൊലീസാണ് ഇലക്‌ട്രിക് സ്കൂട്ടറിന് 250 രൂപ പിഴ ഈടാക്കിയത്. പൊലീസ് പിഴ ഈടാക്കിയ രസീത് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. പിന്നാലെ പുകകുഴലില്ലാത്ത വണ്ടിയ്ക്ക് ഫൈന്‍ അടച്ച പൊലീസിന് ട്രോള്‍ മഴയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. പിഴവ് പറ്റിതാണെന്ന് Read More …

ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ഷിക കാരവന്‍ നടത്തി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടത്തുന്ന കാര്ഷിക വിപുലീകരണ വാഹനവ്യൂഹം 8,320 ദൂരം പിന്നിട്ട് ഗിന്നസ് ബുക്ക് ഓഫ് വേള്ഡ് റെക്കോര്ഡില് പ്രവേശിച്ച്‌ ലോക റെക്കോര്ഡ് സ്ഥാപിച്ചു. ഇത്രയധികം കിലോമീറ്ററുകള് താണ്ടിയുള്ള ലോകത്തിലെ ഏറ്റവും ദൈര്ഘ്യമേറിയ കാര്ഷിക യാത്രയാണ് രാജ്യം നടത്തിയത്. \ ‘അഗ്രികള്ച്ചറല് കാരവന്’ എന്ന പേരില് ഗിന്നസ് ബുക്ക് Read More …

കലര്‍പ്പില്ലാത്ത തനിതങ്കം ഒരുകിലോയോളം മലദ്വാരത്തില്‍ ഒളിപ്പിച്ചെത്തിയ യാത്രക്കാരന്‍ പിടിയില്‍

നെടുമ്ബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് 42ലക്ഷം രൂപയുടെ കലര്‍പ്പില്ലാത്ത തങ്കം പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു. നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച 919 ഗ്രാം തങ്കമാണ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്കുശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ വിശദമായി Read More …

ഖത്തറിലെ സ്കൂള്‍ വിദ്യാര്‍ഥിനിയു​ടെ മരണം; ആശ്വാസവുമായി മന്ത്രിയെത്തി

ദോഹ: ഖത്തറില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ഥിനി മിന്‍സ മറിയം ജേക്കബിന്‍റെ കുടുംബത്തിന്​ ആശ്വാസവുമായി ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമിയെത്തി. ദോഹ അല്‍ വക്​റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ്​ ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിച്ചു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ്​ മന്ത്രി മടങ്ങിയത്​. രാജ്യവും Read More …