സൗദിയില്‍ ശ​ക്ത​മാ​യ മ​ണ​ല്‍​ക്കാ​റ്റി​ന്‌ സാ​ധ്യ​ത​

സൗദിയില്‍ ശ​ക്ത​മാ​യ മ​ണ​ല്‍​ക്കാ​റ്റി​ന്‌ സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ഷ​ന​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ മെ​റ്റീ​രി​യോ​ള​ജി മു​ന്ന​റി​യി​പ്പ്. റി​യാ​ദ്, മ​ദീ​ന, യാം​ബു, അ​ല്‍-​റീ​സ്, യാം​ബു അ​ല്‍-​ന​ഖ​ല്‍ ഗ​വ​ര്‍​ണ​റേ​റ്റു​ക​ള്‍, അ​ല്‍-​ഉ​ല, ഖൈ​ബ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത. മ​ണ​ല്‍​ക്കാ​റ്റി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ്സം മൂ​ലം ഈ​മാ​സം 1,200ല​ധി​കം ആ​ളു​ക​ള്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​ക​ത്സ​തേ​ടി. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ഇ​റാ​ന്‍, ഇ​റാ​ഖ്, സി​റി​യ, കു​വൈ​ത്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ Read More …

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; മുഖ്യപ്രതിയും അമ്മയും ആണ്‍സുഹൃത്തും പിടിയില്‍

കടുത്തുരുത്തി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു(21), ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്തുകൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ സുള്ള്യ ഭാഗത്ത് കുമ്ബളശേരി എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റിലായത്. കഴിഞ്ഞ Read More …

കുരങ്ങ്, കാട്ടുപന്നി, കടുവ… ബത്തേരിയില്‍ ജനം പൊറുതിമുട്ടി

സുല്‍ത്താന്‍ ബത്തേരി: അടുത്ത കാലത്തായി കാട്ടുമൃഗങ്ങളുടെ ശല്യം സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. കുരങ്ങ്, കാട്ടുപന്നി, കടുവ എന്നിവയാണ് നഗരസഭ പരിധിയില്‍പെട്ട വിവിധ ഭാഗങ്ങളില്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. പരിഹാരനടപടികള്‍ സ്വീകരിക്കാമെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമാകുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍സമയത്തും കുരങ്ങുകള്‍ എത്തുന്നു. കെട്ടിടങ്ങളുടെ മുകളിലൂടെ സഞ്ചരിക്കുന്ന വാനരന്മാര്‍ കൈയില്‍ Read More …

കൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടിയില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ പൊയില്‍ക്കാവിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന സജിത്ത് എന്നയാള്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. Read More …

മോഷണക്കേസ് പ്രതിയും കൂട്ടാളിയും പിടിയില്‍

മാനന്തവാടി: നാലു വര്‍ഷമായി പോലീസ് അന്വേഷിക്കുന്ന മോഷണക്കേസ് പ്രതിയും കൂട്ടാളിയും പിടിയില്‍. അഞ്ചാംമൈല്‍ കുനിയില്‍ അയ്യൂബ്(41), ഇയാളില്‍നിന്നു മോഷണമുതലുകള്‍ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി അബ്ദുല്‍നാസര്‍ എന്നിവരെയാണ് ഡിവൈ.എസ്.പി പി.ചന്ദ്രന്റെ മേല്‍ നോട്ടത്തില്‍ സി.ഐ. എം.എം.അബ്ദുല്‍കരീം, എസ്.ഐ. ബിജു ആന്റണി, പ്രൊബേഷന്‍ എസ്.ഐ. വിഷ്ണുരാജ്, എ.എസ്.ഐമാരായ സന്ദീപ്, മെര്‍വിന്‍ ഡിക്രൂസ്, എ.നൗഷാദ്, സീനിയര്‍ സി.പി.ഒ റോയ് Read More …

ബണ്ണില്‍ ക്രീം കുറഞ്ഞതിന്
ബേക്കറി ഉടമക്ക് മര്‍ദ്ദനം

കോട്ടയം:ക്രീം ബണ്ണില്‍ ക്രീം കുറവെന്ന് ആരോപിച്ച് യുവാക്കള്‍ ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദ്ദിച്ചു. വൈക്കം താലൂക്ക് ആശുപത്രിയുടെ പുതിയ ഗേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ബേക്കറി ഉടമ മുട്ടത്തേഴത്ത് ശിവകുമാര്‍ (53), ഭാര്യ കവിത (43), മക്കളായ കാശിനാഥ് (17), സിദ്ധി വിനായക് (15), കടയില്‍ ചായ കുടിക്കാന്‍ എത്തിയ വൈക്കം ആലുങ്കല്‍ വേലായുധന്‍ (95) എന്നിവരെ Read More …

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍:റോഡരികിലൂടെ നടന്നു പോകുകയായിരുന്ന യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. വാരം വലിയന്നൂരിലെ ആസിമ മന്‍സിലില്‍ മുഹമ്മദ് റഫീഖ് (42) ആണ് മരിച്ചത്. അര്‍ദ്ധരാത്രിയോടെ മുണ്ടയാട് വൈദ്യര്‍ പീടികക്ക് സമീപത്തായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ രാത്രി പട്രോളിംങ്ങ് നടത്തുകയായിരുന്ന പോലീസ് സംഘം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിംങ്ങ് തൊഴിലാളിയാണ്. പി.സി.മുഹമ്മദ് ആയിഷ ദമ്പതികളുടെ മകനാണ്. Read More …

ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:മാരക ലഹരി മരുന്നായ എം.ഡി.എം.എ.സഹിതം യുവാവ് പിടിയില്‍.എടക്കാട് നടാല്‍ നസിമ മന്‍സില്‍ ഷാനിദ് (32)നെയാണ് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും പിടികൂടിയത്.എടക്കാട് നടാല്‍ പാലത്തിന് സമീപത്ത് വെച്ച് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. സ്‌കൂട്ടര്‍ പരിശോധിച്ച പോലീസ് 15 ഗ്രാം എം.ഡി.എം.എയും തൂക്കുന്ന മെഷീനും കവറുകളും പിടിച്ചെടുത്തു.ഇന്നലെ Read More …