ഗ​സ്സ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളു​ടെ ത​മ്പി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; 24 മ​ണി​ക്കൂ​റി​നി​ടെ 30 ഫ​ല​സ്തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു

ഗ​സ്സ: തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ൽ മ​വാ​സി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ താ​മ​സി​ച്ച തു​ണി​കൊ​ണ്ടു​ള്ള ത​മ്പി​ൽ ഇ​സ്രാ​​യേ​ൽ സൈ​ന്യം ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. അ​ഞ്ചു​പേ​ർ ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ടു. 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ൽ 30 ഫ​ല​സ്തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ ഗ​സ്സ​യി​ൽ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 58,603 ആ​യി. 1,39,657 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയുടെ മരണം: ആരോപണം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്

പുളിക്കലില്‍ പതിനാറുകാരിയായ പെൺകുട്ടി മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മതിയായ ചികിത്സ കിട്ടാത്തതുകൊണ്ടെന്ന് പരാതി. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്‍റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് പരാതി.എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു. ബുധനാഴ്ച്ച രാത്രിയിലാണ് ഭിന്നശേഷിക്കാരിയായ 16കാരി അശ്വത മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലാണ് അശ്വത ആദ്യം ചികിത്സ Read More …

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കൊല്ലത്ത് സ്കൂ‌ൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിഥുന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. വളരെയധികം വേദനിപ്പിക്കുന്നതാണ് സംഭവം. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സുരക്ഷിതമായ Read More …

ഇടുക്കിയിൽ വൻ മരം കൊള്ള! മുറിച്ചുകടത്തിയത് വിവിധ ഇനത്തിലെ 150 ഓളം മരങ്ങൾ; വനം വകുപ്പ് അന്വേഷണം തുടങ്ങി.

ഇടുക്കിയിൽ ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ ഏലമലക്കാട്ടിൽ നിന്നും നിയമം ലംഘിച്ച് മരങ്ങൾ മുറിച്ചുകടത്തി. വിവിധ ഇനത്തിൽ പെട്ട 150 ലധികം മരങ്ങളാണ് മുറിച്ചുകടത്തിയത്. വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. തമിഴ്നാട് സ്വദേശികളായ എം ബൊമ്മയ്യൻ, അയ്യപ്പൻ എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. ശാന്തൻപാറ പേത്തൊട്ടിയിലെ കാർഡമം ഹിൽ റിസർവിൽ പെട്ട ഭൂമിയിൽ നിന്നും ഏലം പുനകൃഷിയുടെ Read More …

തന്ത്ര പൂര്‍വ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാന്‍ ലീഗിന്റെ ശ്രമമെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും വെള്ളാപ്പള്ളി

തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ലീഗിന്റെ ശ്രമം, ഒരു ക്രിസ്തൻ സമുദായം ഇപ്പഴേ അധികാരത്തിൽ എത്താൻ ശ്രമം, ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി ക്രിസ്ത്യാനിക്കും, മുസ്ലിം, ഒക്കെ ജാതി പറയാം.ഈഴവന് മാത്രം ജാതി പറയാൻ Read More …

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്‌താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പോലീസ് പദ്ധതി തയ്യാറാക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ നർകോട്ടിക് ടെററിസം ഇല്ല. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ലഹരി വേട്ട തുടങ്ങുകയാണ്. Read More …

കെഎസ്ആ‌ർടിസിയിൽ ജീവനക്കാർ മദ്യപിച്ചോയെന്ന് അറിയാൻ നടത്തിയ പരിശോധനയിൽ ചക്കപ്പഴം കഴിച്ചവർ കുടുങ്ങിയെന്ന് പരാതി.

പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു. ഇതോടെ സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. അപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിച്ചെന്നാണ് തെളിഞ്ഞത്. ഇതോടെ Read More …

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്താവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി.

വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. വീട് സന്ദർശിച്ച മന്ത്രി കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു എന്ന് പ്രതികരിച്ചു. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ കുറ്റം പറയാൻ പറ്റില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ചെരിപ്പുകൊണ്ടു കളിക്കുന്നതിനിടെ കുട്ടിയുടെ ചെരിപ്പ് അടുത്തുള്ള ഷെഡിന്റെ മുകളിൽ വീണു. അതെടുക്കാൻ കയറരുതെന്നു സഹപാഠികൾ പറഞ്ഞിട്ടും കുട്ടി Read More …