സീനിയര്‍ ഫുട്ബാള്‍: വയനാടിനെ തൃശൂര്‍ തകര്‍ത്തു
മലപ്പുറം: ഏക പക്ഷീയമായ മൂന്നു ഗോള്‍ തോല്‍വിയോടെ അന്തര്‍ജില്ലാ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിനു മടക്കം. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ തൃശൂരിനോടായിരുന്നു വയനാട് തകര്‍ന്നത്. ആദ്യപകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ ഒരു ഗോളുമാണ് തൃശൂര്‍ നേടിയത്. മത്സരത്തിന്റെ മുപ്പതാം മിനിറ്റില്‍ വയനാടിന്റെ ഗോള്‍ മുഖത്തു അവരുടെ പ്രതിരോധനിരയ്ക്കുണ്ടായ ആശയക്കുഴപ്പമാണ് ഗോളില്‍ കലാശിച്ചത്. Read More …
