അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബിജെപിയിലുണ്ട്; ശോഭ സുരേന്ദ്രന്‍

പാലക്കാട്: അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യതയുള്ള ഒരുപാട് പേര്‍ സംസ്ഥാനത്തെ ബി.ജെ.പി നിരയിലുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ‘ഒരാള്‍ വന്ന് മറ്റുള്ള എല്ലാവരെയും ഇല്ലാതാക്കി കളയുക എന്നതല്ല പൊതുപ്രവര്‍ത്തനത്തിന്‍റെ കരുത്ത്. സഹപ്രവര്‍ത്തകരെ അംഗീകരിക്കാനും അവരെ നെഞ്ചേറ്റാനും സാധിക്കുന്നവരുടെ ഒരു നീണ്ടനിര ഉണ്ടാവുക എന്നതാണ്. ഉചിതമായ തീരുമാനം ദേശീയ നേതൃത്വമെടുക്കും.’ – ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ആല്‍ഫൈന്‍ കൊലക്കേസ് ; ജോളിയുടെ അറസ്റ്റിന് കോടതിയുടെ അനുമതി

കോഴിക്കോട്‌ : ആല്‍ഫൈന്‍ കൊല്ലപ്പെട്ട കേസില്‍ ജോളിയുടെ അറസ്റ്റ് ഉടന്‍. ജോളിയെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ആല്‍ഫൈനെ കൊന്നുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കൊയിലാണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം, റോയ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് Read More …

വിദഗ്ധ ചികിത്സയ്ക്കായി വിഎസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ഡോക്ടര്‍മാരുടെ ചികത്സയിലാണ് അദ്ദേഹം ഇപ്പോള്‍. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് വിഎസിനെ തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ ചെറിയ Read More …

‘പൂതന’ പരാമര്‍ശമല്ല അരൂരിലെ വിജയത്തിന്‍റെ കാരണം; ഷാനിമോള്‍ ഉസ്മാന്‍

അരൂരിലെ വിജയത്തിന്‍റെ കാരണം ജി.സുധാകരന്‍റെ ‘പൂതന’ പരാമര്‍ശമല്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍. യുഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണിത്. പൂതന പരാമര്‍ശത്തിന്‍റെ പേരിലാണ് വിജയമെന്ന് വരുത്തിത്തീര്‍ക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ‘കൃത്യമായ ഹോംവര്‍ക്ക് ഇല്ലാതിരുന്നതാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ പരാജയ കാരണം. ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് നാലുമാസം മുമ്ബേ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വേണ്ടത്ര സമയം ഉണ്ടായിരുന്നിട്ടും അത് പ്രയോജനപ്പെടുത്താന്‍ Read More …

മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയില്‍പ്പോയ യുവതി കാമുകനൊപ്പം ഒളിച്ചോടി,ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി

കോഴിക്കോട്: ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളേയും ഉപേക്ഷിച്ച്‌ പോയ യുവതി കാമുകനായ യുവാവിനോടൊപ്പം അറസ്റ്റില്‍. വയനാട് മാന്താട് സ്വദേശികളായ അസീന(36), നിഷല്‍(32) എന്നിവരെയാണ് നടക്കാവ് പൊലീസ് കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയത്. 17ന് രാവിലെ ഭര്‍ത്താവിന്റെ ചികിത്സക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വന്നതായിരുന്നു അസീനയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. വൈകിട്ടോടെ നിഷല്‍ ഇവിടെക്കെത്തുകയും തുടര്‍ന്ന് ഇവര്‍ കൊല്‍ക്കത്തയിലേക്ക് Read More …

വയനാട്ടില്‍ വന്യജീവികളെ വേട്ടയാടി പിടിച്ച്‌ ഭക്ഷണമാക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു ; ആമകളെ വേട്ടയാടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവികളെ വേട്ടയാടുന്നത് വീണ്ടും തുടര്‍ക്കഥയാകുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ പോലും വേട്ടയാടി പിടിച്ച്‌ ഭക്ഷണമാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാട്ടിലെ ആമകളെ വേട്ടയാടിയെന്ന കേസില്‍ മുന്നുപേര്‍ ഇന്നലെ അറസ്റ്റിലായതോടെയാണ് വേട്ടക്കായി പ്രത്യേക സംഘങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുണ്ടെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. അഞ്ചുകുന്ന് പാലുകുന്ന് അശ്വിന്‍ Read More …

ഐക്യകണ്ഠ്യേന സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയണം -എം.കെ മുനീര്‍

കോഴിക്കോട്: ഐക്യകണ്ഠ്യേന സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ക‍ഴിയണമെന്ന് മുസ് ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍. ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് ഗൗരവമായി വിലയിരുത്തണം. സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാറ്റി പറയുന്നത് ആശയകുഴപ്പമുണ്ടാക്കുമെന്നും മുനീര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രശ്നങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടക്കം മുതലുള്ള ഭിന്നതകളും ജനം തിരിച്ചറിഞ്ഞു. ചില സ്ഥാനാര്‍ഥികളുടെ പേരുകള്‍ പിന്‍വലിക്കുന്നതെല്ലാം ആശയകുഴപ്പമാണ്. Read More …

ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ പങ്കെടുക്കാന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച സൗ​ദി​യി​ലെ​ത്തും

റി​യാ​ദ്​: റി​യാ​ദ്​ ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ല്‍ പങ്കെടുക്കാന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച സൗ​ദി​യി​ലെ​ത്തും. ‘ഫ്യൂ​ച്ച​ര്‍ ഇ​ന്‍വെ​സ്​​റ്റ്​​മെന്റ് ഇ​നി​ഷ്യേ​റ്റി​വ്​’ എ​ന്ന പേ​രി​ല്‍ നി​ക്ഷേ​പ​ക​സം​ഗ​മം മൂ​ന്നാം പ​തി​പ്പ്​ ചൊ​വ്വാ​ഴ്ച​യാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്​. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സൗ​ദി ഭര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വു​മാ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദു​മാ​യും ച​ര്‍ച്ച ന​ട​ത്തും.