എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറില്‍ മലയാളം ഉള്‍പ്പെടുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം > പിഎസ്‌സി നടത്തുന്ന എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള ഭാഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മത്സര പരീക്ഷകള്‍ നടത്തിവരുന്നത്. സാങ്കേതിക വിഷയങ്ങളിലധിഷ്ഠിതമായ തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷകള്‍ക്ക് മലയാളത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് Read More …

കാലിക്കറ്റ് സര്‍വകലാശാലയില്‍ ബികോം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം: എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്താനിരുന്ന ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴി ചോദ്യപേപ്പര്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് ബി.കോം മൂന്നാം സെമസ്റ്റര്‍ എക്‌സാം മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു.

സൗദി പുനപ്പരിശോധിക്കുന്നു; വിദേശികള്‍ക്കുള്ള ഫീസുകള്‍ കുറച്ചേക്കും,പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

റിയാദ്: എണ്ണ വരുമാനം എല്ലാകാലത്തും ആശ്രയിക്കാവുന്ന ഒന്നല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സൗദി ഭരണകൂടം കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ക്ക് തുടക്കമിട്ടത്. രാജ്യത്ത് പൗരന്‍മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തു. ഇങ്ങനെ പോയാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്ന പ്രവചനങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്‍കൈയ്യെടുത്ത് വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ചു. Read More …

നാല് വര്‍ഷത്തിനിടെ മോദിക്ക് കീഴില്‍ ഇന്ത്യ വളര്‍ന്നത് അതിവേഗമെന്ന് ഐ.എം.എഫ്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച അത്യന്തം കരുത്തുറ്റതാണെന്ന് ഐ.എം.എഫ് മുഖ്യ സാമ്ബത്തിക വിദഗ്ദ്ധന്‍ മൗറീസ് ഓബ്‌സ്റ്റ്‌ഫെല്‍ഡ്. ജി.എസ്.ടിയടക്കമുള്ള അടിസ്ഥാന സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ രാജ്യത്ത് നടപ്പാക്കിയതിനെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ രാജ്യത്ത് ചില അടിസ്ഥാനപരമായ സാമ്ബത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്നും ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ Read More …

കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങി വീട്ടുകാര്‍ മടങ്ങി, അഞ്ചു വയസുകാരിയെ മാളില്‍ മറന്നു; കുട്ടി കൂടെയില്ലെന്ന് അറിഞ്ഞത് പാതിരാത്രി പൊലീസ് വിളിച്ചപ്പോള്‍

കോഴിക്കോട്; ഷോപ്പിങ്ങിന് എത്തിയ വീട്ടുകാര്‍ അഞ്ചു വയസുകാരിയെ മാളില്‍ മറന്നു. പാതിരാത്രിയോടെ പൊലീസുകാര്‍ വിളിച്ചപ്പോള്‍ മാത്രമാണ് കുട്ടിയെ മറന്ന കാര്യം അറിയുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രമെടുക്കാനാണ് വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിക്കൊപ്പം മാളില്‍ എത്തിയത്. എന്നാല്‍ കുട്ടിയെ മാളില്‍ മറന്ന് ഇവര്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി 11 ന് മാള്‍ Read More …

അന്തരിച്ച എംഎല്‍എ പി ബി അബ്ദുല്‍ റസാക്കിന്റെ മകന്‍ ഷഫീക്ക് റസാക്കിനെ തെരഞ്ഞെടുപ്പ് കേസില്‍ കക്ഷിചേര്‍ത്തു

കൊച്ചി:  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ കക്ഷി ചേരാന്‍ അന്തരിച്ച എംഎല്‍എ പി ബി അബ്ദുല്‍ റസാക്കിന്റെ മകന്‍ ഷഫീക്ക് റസാക്കിന് ഹൈക്കോടതി അനുമതി നല്‍കി. 89 വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ പി ബി അബ്ദുല്‍ റസാക്കിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് റസാക്ക് മരിച്ചത്. Read More …

അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ കരയിലെത്തിച്ചശേഷം മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ:   അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ കരയിലെത്തിച്ചശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍. ദിലീപ്കുമാര്‍ രവീന്ദ്രന്‍ (39) ആണ് മരിച്ചത്.  അല്‍ റാഹ ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അവരുടെ മാതാവും നോക്കിനില്‍ക്കെയായിരുന്നു കണ്‍മുന്നില്‍ ദുരന്തം സംഭവിച്ചത്. ദിലീപ്കുമാറും മകള്‍ ദേവികയും മകന്‍ ആര്യനും നീന്തുന്നതിനിടയില്‍ കുട്ടികള്‍ Read More …

ശബരിമല ചവിട്ടിയ തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നു; കഴിഞ്ഞ ആഴ്ച മാത്രം എത്തിയത് നാലര ലക്ഷത്തില്‍ അധികം പേര്‍

ശബരിമല; മണ്ഡലകാലം ആരംഭിച്ചതു മുതല്‍ ഇതുവരെ ശബരിമല ചവിട്ടിയത് പത്ത് ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍. ഞായറാഴ്ചയാണ് തീര്‍ത്ഥാടകരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. 10,00490 പേരാണ് ഞായറാഴ്ച വൈകുന്നേരം വരെ മലകയറിയത്. മണ്ഡലകാലത്തെ ആദ്യ ആഴ്ചകളെ അപേക്ഷിച്ച്‌ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്. ഈ കഴിഞ്ഞ ആഴ്ചയാണ് ശബരിമലയില്‍ ഏറ്റവും കൂടുതല്‍ അയ്യപ്പന്‍മാര്‍ എത്തിയത്. 4,41,219 പേരാണ് Read More …