ജെസ്‌നയെ കണ്ടതായി ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: മാസങ്ങള്‍ക്കു മുന്‍പ് മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയാ ജെയിംസിനെ കണ്ടതായി ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്ന് അടിമാലിയിലെ ടാക്‌സി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കി. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്നയുടെ പടവും Read More …
പാര്‍ലമെന്റില്‍ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ചതിന് മനേകാ ഗാന്ധി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി:പാര്‍ലമെന്റില്‍ ഭിന്നലിംഗക്കാരെ അധിക്ഷേപിച്ച ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞു. പാര്‍ലമെന്റിലെ പ്രസംഗത്തിനിടെ ഭിന്നലിംഗക്കാരെ മറ്റുള്ളവര്‍ (അഥര്‍ വണ്‍സ്) എന്ന് അഭിസംബോധന ചെയ്‌ത് അധിക്ഷേപിച്ചതിന്നാണ് ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി മാപ്പ് പറഞ്ഞത് .മനുഷ്യകടത്ത് തടയുന്നതിനെപറ്റി സ്‌ക്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യഴാഴ്ച്ച പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു വിവാദ പരാമര്‍ശം. അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് Read More …
മക്കയില്‍ അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍
സൗദി: സൗദിയില്‍ അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് പ്രത്യേക സുരക്ഷ വിഭാഗം വ്യക്തമാക്കി. അനധികൃതമായി എത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ചെയ്തു കൊടുക്കുന്നവരുടെ വാഹനങ്ങളും സുരക്ഷാ വിഭാഗം കണ്ടുകെട്ടുന്നുണ്ട്. ഹജ്ജ് സീസണായതോടെ അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാനാകില്ല. അനുമതി പത്രമില്ലാതെ ഹജ്ജ് Read More …
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും ; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ Read More …
ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് മന്ത്രി എം.എം.മണി
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ Read More …
മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. യുഎസിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. 17 ദിവസത്തെ ചികിത്സയ്ക്കായി ഓഗസ്റ്റ് 19ന് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കും. സെപ്റ്റംബര്‍ ആറിനാകും തിരിച്ചെത്തുക. ചികിത്സയുടെ പൂര്‍ണ ചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് Read More …
നിലമ്ബൂര്‍ കുറുവന്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
മലപ്പുറം: നിലമ്ബൂരിലെ കുറവന്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കരുളായി സ്വദേശി രതീഷ് ആണ് കുളിക്കാനായി കടവില്‍ എത്തിയത്. തുടര്‍ന്ന് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. സംഭവത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഫയര്‍ ഫോഴ്‌സും പോലീസും സംയുക്തമായി രതീഷിനായി തിരച്ചില്‍ നടത്തി വരികയാണ്.
