അബുദാബിയില്‍ കാണാതായ കുട്ടി മരിച്ചനിലയില്‍

അബുദാബി: അബുദാബിയില്‍ കാണാതായ 11 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് അസാന്‍ മജീദ് എന്ന കുട്ടിയെ കാണാതായത്. സമീപത്തെ മോസ്‌കില്‍ നിസ്‌കാരത്തിന് പോയ കുട്ടിയെ പിന്നീട് കാണാതായെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ബാര്‍ പ്രശ്‌നം കെ.സി.ബി.സി സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം : ദേശീയപാതയില്‍ ബാറുകള്‍ അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. ചേര്‍ത്തല തിരുവനന്തപുരം, കുറ്റിപ്പുറം വളപട്ടണം റോഡ് ദേശീയപാതയല്ലെന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാറുകള്‍ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇത്തരമൊരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. എന്നാല്‍ ദേശീയപാതാ അതോറിറ്റിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയോ അഭിപ്രായം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നാണ് കെ.സി.ബി.സിയുടെ ആക്ഷേപം. Read More …

തര്‍ക്കം പരിശോധിക്കാന്‍ അമിക്കസ് ക്യൂറി

പത്തനംതിട്ട : ശബരിമല കാനനപാതയില്‍ ബാരിക്കേഡുകളും കൈവരികളും സ്ഥാപിക്കുന്നതു വനംവകുപ്പ് തടഞ്ഞതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി മൂന്നാഴ് ചയ് ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കാനനപാതയില്‍ ഭക്തജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ് കൈവരികളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുള്ളത്. പ്രായമേറിയ തീര്‍ത്ഥാടകര്‍ക്ക് ഇതേറെ ഉപകാരപ്രദമാണെന്നും ഹര്‍ജിയില്‍ Read More …

പരസ്യ ശാസന മാത്രം

തൃശൂര്‍: ആര്‍.എസ്.എസ് സംഘടിപ്പിച്ച പൊതുചടങ്ങില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എയും, സി.പി.എം നേതാവുമായ പ്രൊ. കെ.യു.അരുണനെ രക്ഷിച്ച് കോടിയേരി. കടുത്ത നടപടി എടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമായിരുന്നെങ്കിലും നടപടി പരസ്യ ശാസനയില്‍ മാത്രം ഒതുക്കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന. മുന്‍പ് സമാനമായ രീതിയില്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മുന്‍ കൊല്ലം മേയര്‍ Read More …

ഐ .എസിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാനായില്ല

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്‌റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാന്‍ ആയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതിനാലാണ് ഐ.എസിന് പിടിമുറുക്കാന്‍ സാധിക്കാത്തതെന്നും രാജ്‌നാഥ സിങ് പറഞ്ഞു. ?െഎ.എസ് ഉയര്‍ത്തിയ വെല്ലുവിളികള്‍ എതിര്‍ക്കുന്നതില്‍ നമ്മള്‍ വിജയിച്ചുവെന്നും നരേന്ദ്രമോദി സര്‍ക്കാറിെന്റ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്‌നാഥ് സിങ്ങ് അറിയിച്ചു. 2014 മുതല്‍ കശ്മീരില്‍ 368ഓളം തീവ്രവാദികളെ Read More …

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഉത്തരവിന് സ്‌റ്റേ

കൊച്ചി : ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ചുപൂട്ടാനുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് സ് റ്റേ ചെയ്തു. അടച്ചുപൂട്ടാനുള്ള ഉത്തരവു റദ്ദാക്കാന്‍ ടൈറ്റാനിയം കമ്പനിയും ജീവനക്കാരുടെ സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്. 70 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്പനി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ് കര്‍ഷിച്ച വ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും Read More …

ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിന് വായ്പ

മലപ്പുറം: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, കൊണ്ടോട്ടി, ഏറനാട്  എന്നീ താലൂക്കുകളില്‍ സ്ഥിരതാമസക്കാരായ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മറ്റു പിന്നാക്ക/ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിന് അഞ്ച്  ലക്ഷം രൂപ വരെ  വായ്പ നല്കുന്നു. പലിശ നിരക്ക് 6%. വായ്പാ തുക 60 തുല്യപ്രതിമാസ തവണകളായി  തിരിച്ചടക്കണം. കുടുംബ വാര്‍ഷിക Read More …

ഗോത്രബന്ധുഗോത്ര ജീവിക പദ്ധതി: ഉദ്ഘാടനം 4ന്

വയനാട്  ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാവുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് സി കെ ശശീന്ദ്രന്‍ എംഎല്‍എ, എഡിഎം കെ എം രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് സഹായകമാവുന്ന ഗോത്രബന്ധു പദ്ധതി വൈകീട്ട് നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദിവാസി വിഭാഗത്തില്‍പ്പെട്ട Read More …