കേരളത്തില്‍ ഗുണ്ടാരാജ്

കോട്ടയം: പ്രമുഖ നടിയെ തട്ടികൊണ്ടുപോയ സംഭവം കേരളത്തില്‍ ഗുണ്ടാരാജ് നടമാടുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 600 എഫ്‌ഐആറുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയത്ത്. എന്നാല്‍ ഒരു കേസിലും Read More …

ബി സി സി ഐക്കെതിരെ ശ്രീശാന്ത് നിയമനപടിക്കൊരുങ്ങുന്നു

കൊച്ചി: കരിയറില്‍ തന്റെ വിലപ്പെട്ട നാല് വര്‍ഷം നഷ്ടപ്പെടുത്തിയ ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് നിയമനപടിക്കൊരുങ്ങുന്നു. ശ്രീശാന്തിനെ ക്രിക്കറ്റില്‍ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചുള്ള അറിയിപ്പ് ബി.സി.സി.ഐ കേരള ക്രിക്കറ്റ് അസോസിയേഷന് അയച്ചതിന് പിന്നാലെയാണ് ശ്രീശാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.   തന്റെ വിലക്കിനെതിരെ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതി അധ്യക്ഷനായ വിനോദ് റായിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും പത്ത് ദിവസത്തിനകം അനുകൂല Read More …

കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല : ധനമന്ത്രി

തിരുവനന്തപുരം: കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഒരു ആരോഗ്യ സഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. യുഡിഎഫ് സ്ഥാനമൊഴിയുമ്‌ബോള്‍ 391 കോടിരൂപ കുടിശിക ഉണ്ടായിരുന്നു. ബജറ്റില്‍ അനുവദിച്ച തുകയേ നല്‍കിയുള്ളൂ. അധികതുക ക്ലയിം കുടിശികയായി. പണമില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കാരുണ്യയില്‍ 854 കോടിയുടെയും സുകൃതത്തില്‍ 18 കോടിയുടെയും കുടിശ്ശികയാണ് Read More …

മോഡിക്കെതിരെ ആഞ്ഞടിച്ച് മായാവതി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ബിഎസ്പി അധ്യക്ഷ മായാവധി രംഗത്ത്. വളര്‍ത്തുപുത്രനെന്ന് അവകാശപ്പെട്ട് എന്ത് നാടകം കളിച്ചാലും ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തില്ലെന്ന് മായാവതി തുറന്നടിച്ചു. ഉത്തര്‍പ്രദേശില്‍ ഫത്തേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മായാവതി മോഡിക്കെതിരെ ആഞ്ഞടിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് താന്‍ ഉത്തര്‍പ്രദേശിന്റെ വളര്‍ത്ത് പുത്രനാണെന്ന് മോഡി അവകാശപ്പെട്ടത്. എസ്.പി കോണ്‍ഗ്രസ് സഖ്യത്തിനെതിരെയും Read More …

മറീന ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കി

ചെന്നൈ: ശനിയാഴ്ച രാവിലെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയില്‍ വിശ്വാസവോട്ട് നേടാനിരിക്കെ ചെന്നൈ മറീന ബീച്ചില്‍ പോലീസ് സുരക്ഷ ശക്തമാക്കി. പുതിയ മന്ത്രിസഭക്കെതിരേ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇത്. പളനിസാമി മന്ത്രിസഭയ്‌ക്കെതിരേ സമരം ശക്തമാക്കുമെന്ന് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തന്നെ നോക്കി ചിരിക്കരുതെന്ന് പളനിസ്വാമിയോട് സ്റ്റാലിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ. പളനിസ്വാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിന്റെ വക ആദ്യ ഉപദേശം എത്തി. നിയമസഭയില്‍ വരുന്‌പോള്‍ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്നാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ഉപദേശിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കഴിഞ്ഞയാഴ്ച നിറഞ്ഞുനിന്ന ‘വിവാദ ചിരി’ പരാമര്‍ശിച്ചായിരുന്നു സ്റ്റാലിന്റെ പരിഹാസം. അണ്ണാ ഡിഎംകെയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് കാരണം ഡിഎംകെയാണെന്നും ഒ.പനീര്‍ശെല്‍വത്തെ Read More …

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന് ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ മൂലമുണ്ടായ തിരിച്ചടികളില്‍ നിന്ന് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥ കരകയറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍.നോട്ട് പിന്‍വലിക്കല്‍ മൂലം ഹൃസ്വകാലത്തേക്ക് സമ്ബദ്വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് ദീര്‍ഘകാലത്തേക്ക് സമ്ബദ്വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാവുമെന്നും പട്ടേല്‍ പറഞ്ഞു. ഇതിന്റെ ഫലമായി ഉണ്ടായ ഗുണങ്ങള്‍ ലഭിക്കാന്‍ സമയമെടുക്കും. ഈ തീരുമാനത്തിന് ശേഷം ഇന്ത്യന്‍ ഓഹരി Read More …

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ കൊല്ലപ്പെട്ടു

ഇരിട്ടി:  കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന യുവതിക്ക് ഒടുവില്‍ കാമുകന്റെ കൈകളാല്‍ തന്നെ മരിക്കേണ്ടിയും വന്നു. ഇക്കഴിഞ്ഞ ജനുവരി 21ന് ഇരിട്ടി നഗരത്തില്‍ പഴയപാലം റോഡിലെ ആളൊഴിഞ്ഞ പറമ്ബില്‍ ഉപയോഗിക്കാത്ത കിണറില്‍ നിന്ന് അഴുകിയ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം പോലീസ് പുറത്തെടുത്തിരുന്നു. പ്രദേശം മുഴുവനും ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയും Read More …