അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം രണ്ട് പെന്‍ഷന് ആര്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും പെന്‍ഷന്‍ നല്‍കുന്നത് തീര്‍ത്തും അരാജകത്വമാണെന്നു പറഞ്ഞ ഐസക് 4.4 ലക്ഷം പേര്‍ പെന്‍ഷന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മോദി തെറ്റു തിരുത്തണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: 50 ദിവസം കഴിഞ്ഞിട്ടും നോട്ട് പ്രതിസന്ധിക്ക് പരിഹാരമായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പറയുന്നതു പോലെ കാര്യങ്ങള്‍ നടക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ജനങ്ങളുടെ ബുദ്ധിമുട്ട് തീരാത്ത സാഹചര്യത്തില്‍ തെറ്റ് തിരുത്താനുള്ള ജനാധിപത്യമര്യാദ മോദി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങള്‍ തുടരുന്നത് എന്തുകൊണ്ട്

ന്യൂ ഡല്‍ഹി : നോട്ട് നിരോധനത്തില്‍ സമയ പരിധി അവസാനിച്ചിട്ടും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്തതെന്തെന്ന് മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി. ചിദബരം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യാണ് ചിദംബരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബര്‍ 30 വരെ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.   എന്നിട്ടും പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജനുവരി 2 മുതല്‍ എല്ലാ Read More …

സാംസങ് ഫോണിനും വയര്‍ലെസ് ഹെഡ്‌ഫോണ്‍

മുംബൈ: അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഗാലക്‌സി എസ്8ന് വയര്‍ലെസ് ഹെഡ്‌ഫോണ്‍. കമ്ബനിയെ ഉദ്ധരിച്ച് കൊറിയയിലെ ടെക്‌നോളജി വെബ് സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഐഫോണ്‍ 7, 7പ്ലസ് എന്നീ മോഡലുകളുടെ ഒപ്പം ആപ്പിള്‍ ആണ് ആദ്യമായി വയര്‍െലസ്സ് ഹെഡ്‌ഫോണ്‍ അവതരിപ്പിച്ചത്. ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കുന്നത് മൂലം നിരവധി ഗുണങ്ങള്‍ ഫോണിന് ലഭിക്കുമെന്നാണ് സാംസങ് Read More …

ചരിത്ര പരീക്ഷയ്ക്കു പി എസ് സി തയാറെടുക്കുന്നു

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ ഉദ്യോഗാര്‍ഥികളുടെ എണ്ണം കൊണ്ട് പുതു ചരിത്രം കുറിക്കുന്നു. പരീക്ഷയെഴുതാന്‍ അപേക്ഷിച്ചത് 17,97,091 ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ 28ന് രാത്രി 12 വരെയായിരുന്നു എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പിഎസ്സി സമയം അനുവദിച്ചിരുന്നത്. തിരുവനന്തപുരം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം അപേക്ഷകര്‍– 2,29101 പേര്‍. Read More …

ആസൂത്രണ രേഖ, പ്രവര്‍ത്തന റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു

നിലമ്പൂര്‍ കാളികാവ്: മാവോയിസ്റ്റ് അക്രമണം നടത്തിയതിന്റെ ആസൂത്രണ രേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. നിലമ്പൂര്‍, അട്ടപ്പാടി വനമേഖലയില്‍ അക്രമണങ്ങളുടെ രേഖകളാണ് ലഭിച്ചത്. രണ്ടിടങ്ങളിലും വനംവകുപ്പിന്റെ ഔട്ട് പോസ്റ്റുകള്‍ അക്രമിക്കുന്നതിന് തയ്യാറാക്കിയ മാര്‍ഗരേഖ ലഭിച്ചതോടെ അക്രമണത്തിലുള്ള മാവോയിസ്റ്റുകളുടെ പങ്ക് ഉറപ്പാക്കിയി. നിലമ്പൂര്‍ വനമേഖലയില്‍ ടി.കെ കോളനിയിലെ രണ്ട് ഔട്ട് പോസ്റ്റുകളും അട്ടപ്പാടി അഗളി ആനവയിലെ രണ്ടെണ്ണവുമാണ് Read More …

നഗരങ്ങളില്‍ ഭീകരാക്രമണ സാദ്ധ്യത

ന്യൂഡല്‍ഹി: പുതുവര്‍ഷ ആഘോഷവേളയില്‍ കൊച്ചി അടക്കമുള്ള രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റ് പുറത്തിറക്കിയിരിക്കുന്നത്.   കൊച്ചിയെ കൂടാതെ ഗോവ, പൂനെ, മുംബയ് തുടങ്ങിയ Read More …

കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി

കര്‍ഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങള്‍ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍.വട്ടവടയിലെ കര്‍ഷകരെ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് മോചിപ്പിക്കാനായി തുടങ്ങിയ ഗ്രാമീണ്‍ ബാങ്കിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടവട കാന്തല്ലൂര്‍മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷി ഇറക്കുന്നതിന് ഇനി മുതല്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരില്ല.കൃഷിക്ക് സഹായം നല്‍കാന്‍ കേരള സര്‍ക്കാരിന് Read More …