ജലീലും ശ്രീരാമകൃഷ്ണനും താരങ്ങള്‍

മലപ്പുറം: ജില്ലയിലുടെ രാഷ്ട്രീയ പാതകളില്‍ ഇനി രണ്ടു ഇടതുപക്ഷ എം.എല്‍.എ.മാര്‍ വി.വി.ഐ.പികളായി സഞ്ചരിക്കും. ഡോ.കെ.ടി.ജലീലും പി.ശ്രീരാമകൃഷ്ണനും. യു.ഡി.എഫ് ഭരണകാലത്ത് അഞ്ചു മന്ത്രിമാരുടെ കാറുകള്‍ കറങ്ങി നടന്ന മലപ്പുറത്ത് ഇനി മുതല്‍ ഈ രണ്ടു പേര്‍ക്കാകും കാബിനറ്റ് പദവിയുണ്ടാകുക. ജലീല്‍ മന്ത്രിയാകുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകുമെന്നാണ് സൂചനകള്‍. നാല് എം.എല്‍.എമാര്‍ മാത്രമുള്ള മലപ്പുറം ജില്ലക്ക് എല്‍.ഡി.എഫ് Read More …

കോണ്‍ഗ്രസ്സ് ലീഗ് പോര് വില്ലനായി

മലപ്പുറം: കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പു മുതല്‍ ജില്ലയില്‍ രൂപപ്പെട്ട ലീഗ് കോണ്‍ഗ്രസ്സ് ഭിന്നത ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെന്ന വലതു മുന്നണി നേതൃത്വത്തിന്റെ വിലയിരുത്തല്‍ അസ്ഥാനത്താക്കുന്ന തെരഞ്ഞടെുപ്പു ഫലം കൂടിയായിരുന്നു ഇത്തവണത്തേത്. ഇത് ഐക്യ മുന്നണിയില്‍ അനൈക്യത്തിന്റെ പാത ശക്തിപ്പെടുത്താനുള്ള സാധ്യതയും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു തര്‍ക്കത്തില്‍ കവിഞ്ഞ അനൈക്യമാണ് ലീഗിനും Read More …

ബി ജെ പി നില മെച്ചപ്പെടുത്തി

മലപ്പുറം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് മലപ്പുറം ജില്ലയും ശുഭ പ്രതീക്ഷ പകരുന്നുണ്ട്. വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസുമായി ചേര്‍ന്ന് എന്‍.ഡി.എ മുന്നണിയായി മത്സരിച്ചപ്പോള്‍ വോട്ട് നിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ ബി.ജെ.പിക്കായി. ജില്ലയിലെ 16 മണ്ഡലങ്ങളിലും എന്‍.ഡി.എ സഖ്യമായാണ് ബി.ജെ.പി മത്സരിച്ചത്. ബി.ഡി.ജെ.എസുമായി ചേര്‍ന്ന് മുന്നണിയായി മത്സര രംഗത്തിറങ്ങിയപ്പോള്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. മലപ്പുറം ജില്ലയിലെ Read More …

സുനാമിയിലും തകരാതെ മുസ്ലീം ലീഗ്

മലപ്പുറം: സംസ്ഥാനത്ത് അടിച്ച ഇടതു കാറ്റ് മലപ്പുറത്തും എത്തിയെങ്കിലും തകര്‍ന്നു വീഴാതെ മുസ്ലിം ലീഗ് പിടിച്ചു നിന്നു. ജില്ലയിലെ 11 മണ്ഡലങ്ങള്‍ നിലനിര്‍ത്തിയെങ്കിലും ഭൂരിപക്ഷം ലീഗിനും കുറഞ്ഞു. 16 മണ്ഡലമുള്ള ജില്ലയില്‍ ഒരു സീറ്റ് കോണ്‍ഗ്രസില്‍ നിന്നും ഒരു സീറ്റ് ലീഗില്‍ നിന്നും ഇടതുപക്ഷം പിടിച്ചെടുത്തു. ഇടതു സ്വതന്ത്ര പരീക്ഷണമാണ് രണ്ടു സീറ്റുകള്‍ പിടിച്ചെടുത്തതിലേക്കെത്തിച്ചത്. നിലമ്പൂരില്‍ Read More …

ലീഗിന് കാര്യമായ നഷ്ടമുണ്ടായില്ല

മലപ്പുറം: ഇടതു പക്ഷത്തിന് അനുകൂലമായ വിധി അംഗീകരിക്കുന്നെന്നും എന്നാല്‍ പാര്‍ട്ടിപരമായി പറഞ്ഞാല്‍ മുസ്ലിം ലീഗിന് ചെറിയ നഷ്ടമേയുണ്ടായുള്ളൂവെന്നും പി കെ കുഞ്ഞാലിക്കുട്ടി. ജനവിധി മാനിക്കുന്നു. യു ഡി എഫ് വികസന അജണ്ടയാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ എല്‍ ഡി എഫ് പ്രചരണം ഇത് കടന്ന് മുന്നോട്ടു പോയി അതാണ് ഫലം വെളിവാക്കുന്നത്. ചിലയിടത്ത് ലീഗിന് നഷ്ടമുണ്ടായെങ്കിലും Read More …

ജി സുധാകരനെതിരെ കേസ്സെടുത്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഭാര്യയും വോട്ടുചെയ്യുന്നത് ഒളിഞ്ഞുനോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. പോളിംഗ് ബൂത്തില്‍ മോശമായി പ്രവര്‍ത്തിച്ചെന്നാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷേക്ക് പി.ഹാരിസും ചീഫ് ഇലക്ഷന്‍ ഏജന്റ് സുനില്‍ ജോര്‍ജുമാണ് പരാതി നല്‍കിയത്. Read More …

ലീഗിന് പരുക്കില്ല

കോഴിക്കോട്-നിയമസഭാ തെഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന് പരിക്കേല്‍ക്കില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം. മാതൃഭൂമി ചാനല്‍ നടത്തിയ എക്‌സിറ്റ് പോളിലാണ് മുസ്്‌ലിം ലീഗിന് വലിയ ക്ഷീണം സംഭവിക്കില്ലെന്ന വിലയിരുത്തല്‍. ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. എന്‍.ഡി.എക്ക് മൂന്നു സീറ്റുകള്‍ വരെ ലഭിക്കാമെന്നും എക്‌സിറ്റ് സര്‍വ്വെയിലുണ്ട്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വോട്ട് ചെയ്തിറങ്ങിയവരെ കണ്ട് തയ്യാറാക്കിയതാണ് സര്‍വ്വെ. Read More …

ചാറ്റല്‍ മഴയിലും തണുക്കാത്ത ആവേശം

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെുപ്പിന് ആവേശത്തുടക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പു ദിനത്തില്‍ ഇതൊന്നും വോട്ടര്‍മാരുടെ ആവേശം കെടുത്തിയില്ല. ഉച്ചവരെ കേരളത്തിലുടനീളം നാല്‍പത് ശതമാനത്തിലേറെ പോളിംഗ് നടന്നു. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ പോളിംഗ് നടന്നത്.എവിടെയും അക്രമസംഭവങ്ങളുണ്ടായിട്ടില്ല. കേന്ദ്രസേനയുടെയും സംസ്ഥാന പോലീസിന്റെയും കനത്ത കാവന്‍ എല്ലാ ബൂത്തുകള്‍ക്കുമുണ്ട്. കൊല്ലംജില്ലയിലെ ഒരു ബൂത്തില്‍ വെളിച്ചക്കുറവു കാരണം ഏതാനും Read More …