സ്ഥിരതാമസത്തിന് അനുമതി ലഭിച്ചേക്കും

റിയാദ്: വിദേശികള്‍ക്ക് രാജ്യത്ത് സ്ഥിരമായി താമസിക്കുവാന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കാന്‍ സൌദി അറേബ്യ ആലോചിക്കുന്നു. ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. യൂറോപ്യന്‍ നാടുകളിലും അമേരിക്കയിലും പ്രചാരത്തിലുള്ള ഗ്രീന്‍കാര്‍ഡ് മാതൃകയിലാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. ഈ പദ്ധതി നടപ്പിലായാല്‍ വര്‍ഷം പതിനായിരം കോടി ഡോളര്‍ നേടാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ഒരു കോടി Read More …

ഡിസ്‌കൗണ്ട് ഓഫറുമായി കേന്ദ്രമന്ത്രി

മലപ്പുറം: ഒരു എം.എല്‍.എക്ക് ഒരു കേന്ദ്രമന്ത്രി ഫ്രീ. കൂടുതല്‍ എം.എല്‍.എമാരെ കിട്ടിയാല്‍ കൂടുതല്‍ മന്ത്രിമാര്‍.കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്ന ഓഫറുമായി കേന്ദ്രമന്ത്രി മലപ്പുറത്തെത്തിയത്. ഇന്നലെ മലപ്പുറത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ കേന്ദ്രമന്ത്രി രാജീവ് പ്രദീപ് റൂഡിയാണ് കേരളത്തില്‍ നിന്ന് ഇത്തവണയുണ്ടാകുന്ന ഓരോ ബി.ജെ.പി. എം.എല്‍.എമാര്‍ക്കും പകരമായി ഓരോ കേന്ദ്രമന്ത്രിമാരെ കേരളത്തിന് Read More …

ജില്ലാ കലക്ടര്‍ ചുമതലയേറ്റു

മലപ്പുറം:  ജില്ലാ കലക്ടറായി ഐ.എ.എസ് 2009 ബാച്ചിലെ എസ്. വെങ്കടേശപതി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കലക്ടര്‍ ടി. ഭാസ്‌ക്കരന്റെ സാന്നിധ്യത്തിലാണ് കലക്ടറുടെ ചേംബറിലെത്തി അദ്ദേഹം ചുമതലയേറ്റത്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മാനെജിങ് ഡയറക്ടറായിരുന്ന വെങ്കടേശപതി ചെന്നൈ സ്വദേശിയാണ്. കോഴിക്കോട് അസി. കലക്ടറായി സേവനം തുടങ്ങി ഇടുക്കി, ദേവികുളം, കാസര്‍കോട് എന്നിവിടങ്ങളില്‍ സബ് കലക്ടറായും തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയായും Read More …

ടാങ്കര്‍ ലോറികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് : ജില്ലയിലെ നാല് താലൂക്കുകളില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ കുടിവെളളം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള ടാങ്കര്‍ ലോറി ഉടമകള്‍ ഈ മാസം 11 ന് 11 മണിക്ക് മുമ്പായി 10000 ലിറ്റര്‍ വെളളവും 5000 ലിറ്റര്‍ വെളളവും വിതരണം ചെയ്യാന്‍ പര്യാപ്തമായ ലോറി (വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ) മുഴുവന്‍ ചെലവുകളും Read More …

തെരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂം 24 x 7

കോഴിക്കോട് : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ കലക്റ്ററേറ്റില്‍ സ്ഥാപിച്ച കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ് അറിയിച്ചു. പ്രചാരണ വാഹനം, ഉച്ചഭാഷിണി ഉപയോഗം, പൊതുയോഗവും റാലികളും നടത്തല്‍ തുടങ്ങിയ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ വച്ച് ഏകോപിപ്പിക്കും. 0495 2370770 എന്ന നമ്പറിനു പുറമെ Read More …

ചാരിതാര്‍ഥ്യത്തോടെ പുതിയ പദവിയിലേയ്ക്ക്

ജില്ലയില്‍ എട്ട് മാസത്തെ സേവനത്തിനു ശേഷം ടി. ഭാസ്‌കരന്‍ ജില്ലാ കലക്ടറുടെ പദവി ഒഴിയുന്നത് തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ്. എട്ട് വര്‍ഷം നടപ്പാക്കാനെടുക്കുമായിരുന്ന പല കാര്യങ്ങളും ദ്രുതഗതിയില്‍ ചെയ്ത് തീര്‍ത്തത് മലപ്പുറത്തിന് നേട്ടമായി . ജില്ലയിലെ നിരവധി വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ചുരുങ്ങിയ കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. പയ്യനാട് ഒലിപ്പുഴ ബൈപ്പാസിനും കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസിനും മുന്‍കൂര്‍ Read More …

പരിശോധന വെബ്കാമറയില്‍ പകര്‍ത്തും

മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന പൂര്‍ണമായി വെബ് കാമറയിലോ വിഡിയോ കാമറയിലോ പകര്‍ത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശ്പതി ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വോട്ടിങ് യന്ത്രങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെ യന്ത്രങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കാമറയില്‍ പകര്‍ത്തി സൂക്ഷിക്കണം. ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷം വിളിച്ചു Read More …

കത്തിന് പിന്നില്‍ കെ ബി ഗണേഷന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സരിത ഈയിടെ പുറത്തുവിട്ട കത്തിന് പിന്നില്‍ കെ.ബി ഗണേഷ് കുമാറെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം കത്തില്‍ കൂട്ടിചേര്‍ക്കാന്‍ ഗണേഷ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറ്റില്ലെന്ന് മറുപടി നല്‍കി. മുഖ്യമന്ത്രിയെ താഴെയിറക്കുകയാണ് ഗണേഷിന്റെ ലക്ഷ്യം. സരിത എഴുതിയെന്ന് അവകാശപ്പെടുന്ന പുതിയ കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം Read More …