ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍‌

മലപ്പുറം: ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍‌. കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിക്കാന്‍ വഴങ്ങണമെന്നാവശ്യപ്പെട്ടായിരുന്നു ലൈംഗിക അതിക്രമം. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കൈവശപ്പെടുത്തിയ അവ നശിപ്പിക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. കുട്ടി സ്കൂള്‍ അധികൃതരെ Read More …

എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. പിടിയിലായവരില്‍ ദമ്ബതികളും

കൊല്ലം : എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍. പിടിയിലായവരില്‍ ദമ്ബതികളും. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശികളായ അജു മന്‍സൂര്‍, ഇയാളുടെ ഭാര്യ ബിന്‍ഷ, അവിനാശ്, അഖില്‍ ശശിധരന്‍ എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 23 ഗ്രാം എംഡിഎംഎയും 1,30,000 രൂപയും കണ്ടെടുത്തു.കിളികൊല്ലൂര്‍ മേഖലയിലെ സ്‌കൂള്‍ , കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്താന്‍ എത്തിച്ച ലഹരി മരുന്നുകളായിരുന്നു ഇവ. Read More …

സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് : സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയോടാണ് സ്‌കൂള്‍ അധികൃതര്‍ ശിരോവസ്ത്രം അനുവദിക്കില്ലെന്ന് പറഞ്ഞത്. സ്‌കൂള്‍ യൂണിഫോമില്‍ ശിരോവസ്ത്രം ഇല്ലെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ഇവിടെ ഇങ്ങനെയാണെന്നും സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ Read More …

പത്താം ക്ലാസുകാരനെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയ റിട്ട. ആര്‍ പി എഫ് ഉദ്ദ്യോസ്ഥന്‍ അറസ്റ്റില്‍

തിരുവല്ല: പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ 73 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി അങ്കക്കുന്നില്‍ വീട്ടില്‍ ചാക്കോ എന്ന വര്‍ക്കി ആണ് പിടിയിലായത്. കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ വര്‍ക്കി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് Read More …

സെര്‍വര്‍ പണിമുടക്കി; ആദ്യ ദിനം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു; ഇന്നലെ വിതരണം ചെയ്തത് 46,000 കിറ്റുകള്‍

കൊച്ചി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആദ്യ ദിവസം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 11.55 ഓടെ സംഭവിച്ച തകരാര്‍ വൈകീട്ട് ആറുമണിക്ക് ശേഷമാണ് പരിഹരിച്ചത്. കാര്‍ഡ് ഉടമ വിരല്‍ പതിപ്പിക്കുമ്ബോള്‍ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച്‌ റേഷന്‍ നല്‍കാനുള്ള സംവിധാനമാണ് പ്രവര്‍ത്തിക്കാതിരുന്നത്. മെഷീന്‍ തകരാറുമൂലം ആയിരക്കണക്കിന് പേരാണ് കിറ്റ് വാങ്ങാനാകാതെ മടങ്ങിയത്. ചില കടകളില്‍ കാര്‍ഡ് ഉടമയുടെ Read More …

മലപ്പുറത്ത് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

മലപ്പുറം: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍ ഷൈലേഷാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്‍ഷന് വിധേയമായത്. ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട യുവതിക്ക് സാരമായ പരിക്കുണ്ട്. അമ്മ ബോധരഹിതയായ വിവരം ഇവരുടെ കുട്ടിയാണ് ഫോണിലൂടെ യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. വിളിച്ചിട്ടും അമ്മ എഴുന്നേല്‍ക്കുന്നില്ലെന്ന് കുട്ടി Read More …

വിവാഹ ക്ഷണക്കത്തില്‍ മേല്‍വിലാസത്തിന് പകരം ‘പോണ്‍ഹബ്ബ്’ അഡ്രസ്; പിന്നാലെ ക്ഷമാപണവുമായി യുവതി

വിവാഹം എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. എന്നാല്‍, അതിനൊപ്പം തന്നെ വളരെയധികം ടെന്‍ഷനുകളും ആശങ്കകളും ഉണ്ടാകാറുണ്ട്. വരനും വധുവും മാത്രമല്ല ഇവരുടെ കുടുംബാങ്ങള്‍ക്കും ഇത് വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കാറുണ്ട്.ഒരു വിവാഹ ക്ഷണക്കത്ത് തയ്യാറാക്കുമ്പോള്‍ നിര്‍ബന്ധമായും ഒരു പ്രൂഫ് റീഡര്‍ ആവശ്യമാണെന്നാണ് ഈ സംഭവം അറിയുമ്പോള്‍ മനസ്സിലാകുക. അത്തരത്തില്‍ ഗുരുതരമായ ഒരു അബദ്ധമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സ്വന്തം Read More …

തൊഴില്‍നിയമ ലംഘനം:സൗദിയില്‍ 14,631 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ തൊഴില്‍നിയമങ്ങള്‍ ലംഘിച്ച 14,631 പേരെ ഒരാഴ്ചയ്ക്കിടയില്‍ അറസ്റ്റുചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ രാജ്യത്തെ മുഴുവന്‍ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡന്റ്‌സി നിയമങ്ങള്‍ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായും കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിര്‍ത്തിസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനും ഇത്രയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 8,756 പേര്‍ Read More …