കരിപ്പൂരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമം
ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാനക്കമ്ബനി ജീവനക്കാരന്‍ പിടിയില്‍. കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 2,647 ഗ്രാം സ്വര്‍ണമാണ് പ്രതി കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫ് ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് കരിപ്പൂരില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് ഷമീം സ്വര്‍ണമിശ്രിതം കൈപ്പറ്റിയത്. Read More …
