അവിവാഹിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: അവിവാഹിതയുടെ 23 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അത് കുട്ടിയെ കൊലപ്പെടുത്തുന്നതിനു തുല്യമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗര്‍ഭധാരണത്തിലെ 36 ആഴ്ചയില്‍ 23ഉം പിന്നിട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനി അലസിപ്പിക്കുന്നത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അവിവാഹിതരുടെ Read More …

താമരശ്ശേരി ചുരത്തില്‍ മരം വീണു; ഗതാഗതക്കുരുക്ക് രൂക്ഷം

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് മരം വീണത്. ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പോലിസും സ്ഥലത്തെത്തി. ഒരുമണിക്കൂറിന് ശേഷം മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചുരത്തില്‍ Read More …

മങ്കി പോക്‌സ്: വിമാനത്തില്‍ ഉണ്ടായിരുന്നത് 35 യാത്രക്കാര്‍; അഞ്ചു ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളോട് കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം Read More …

യുവതി തിളച്ച എണ്ണയൊഴിച്ചത് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗത്ത്; യുവതി അറസ്റ്റില്‍

ലക്‌നൗ: ദത്തുപുതിയെ ഉപദ്രവിച്ച കേസില്‍ യുവതി അറസ്റ്റില്‍. മുപ്പത്തഞ്ചുകാരിയായ യുവതിയാണ് ആറുവയസുള്ള ദത്തുപുത്രിയെ ഉപദ്രവിക്കുകയും സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്. യുവതി തിളച്ച എണ്ണ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് ഒഴിച്ചതായി പൊലീസ് പറയുന്നു. ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 35കാരിയായ പൂനമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛനായ അജയ്കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. സ്വകാര്യ Read More …

പത്തനംതിട്ടയില്‍ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

അടൂര്‍: കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാല് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം ചാവടികാഞ്ഞിരവിള അന്‍സില മന്‍സില്‍ എ. അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), അടൂര്‍ പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിക്കല്‍ വീട്ടില്‍ കെ.പി. ഷൈന്‍ (27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ Read More …

ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ 14 തവണ നിര്‍ബന്ധിത ഗര്‍ഭഛിദ്രം ; ഡല്‍ഹിയില്‍ 33കാരി തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: ലിവിങ് ടുഗദര്‍ ബന്ധത്തിനിടെ പങ്കാളിയില്‍നിന്ന് 14 തവണ ഗര്‍ഭം ധരിക്കുകയും 14 തവണയും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാകുകയും ചെയ്ത മുപ്പത്തിമൂന്നുകാരി ആത്മഹത്യ ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ട്പുര്‍ പ്രദേശത്താണ് സംഭവം. ജൂലൈ അഞ്ചിനാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.മുന്‍പ് വിവാഹിതയായിരുന്ന യുവതി ആ ബന്ധം പിരിഞ്ഞ് മറ്റൊരാളുമായി ലിവിങ് ടുഗദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് വിവരം. Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. പുറക്കാട്ടിരി പെരിയായില്‍ സുബിന്റെ അമ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് നിഗമനം. കഴിഞ്ഞ ദിവസമാണ് സുബിനെയും കൊളത്തൂര്‍ കുന്നത്തു സിറാജിനെയും (38) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയല്‍ കോളനിയിലെ അബ്ദുല്‍ നാസറിനെ (53) നേരത്തേ Read More …

നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം

കൊച്ചി: പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ശ്രീജിത് ഹൈക്കോടതിയെ സമീപിച്ചത്. അയ്യന്തോള്‍ എസ്‌എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ലാറ്റിന് മുന്നില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചെന്നായിരുന്നു Read More …