കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി

കണ്ണൂരില്‍ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥിനിയെയാണ് സിനിമാ തീയേറ്ററില്‍ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് സ്‌കൂള്‍ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടില്‍ നിന്നും വാനില്‍ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി Read More …

കോണ്‍ഗ്രസിന്റെ ഗാന്ധിനിന്ദ; പൊളിഞ്ഞത്‌ രാഷ്‌ട്രപിതാവിനെ കരുവാക്കിയുള്ള കലാപനീക്കം

കല്‍പ്പറ്റ : മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ച്‌ കോണ്‍ഗ്രസ് നടത്തിയത് അതിഹീനമായ രാഷ്ട്രീയക്കളി. രാഷ്ട്രപിതാവിനെ കരുവാക്കി നാട്ടില്‍ കലാപം സൃഷ്ടിച്ച്‌ അതിലൂടെ നേട്ടമുണ്ടാക്കനുള്ള ഗൂഢപദ്ധതിയാണ് തയ്യാറാക്കിയത്. തുടക്കത്തിലേ ഇതിന് തിരിച്ചടിയേറ്റിരുന്നു. 24ന് ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ അല്ലെന്ന പൊലീസ് റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമായി. വിദ്യാര്‍ഥികള്‍ രാഹുലിന്റെ ഓഫീസില്‍ വാഴവച്ചതിനേക്കാള്‍ Read More …

“സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ല”; അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

മാര്‍പാപ്പ സ്ഥാനം ഒഴിയുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാത്ത വിധം ആരോഗ്യം മോശമാകുന്ന കാലത്ത് സ്ഥാനമൊഴിഞ്ഞേക്കും, എന്നാല്‍ ഇതുവരെ അത്തരമൊരു ആലോചന മനസ്സില്‍ വന്നിട്ടേയില്ല മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ പരമാധ്യക്ഷ സ്ഥാനം Read More …

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഭര്‍തൃമാതാവ് തീക്കൊള്ളി കൊണ്ട് മരുമകളുടെ മുഖത്തടിച്ചു

സ്ത്രീധനത്തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭര്‍തൃമാതാവ് മരുമകളുടെ മുഖത്ത് തീക്കൊള്ളി കൊണ്ട് അടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീനയെയാണ് ഭര്‍തൃമാതാവ് ആക്രമിച്ചത്. മുഖത്ത് പൊള്ളലേറ്റ ഹസീന താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 9 വര്‍ഷം മുന്‍പായിരുന്നു ഹസീനയുടെ വിവാഹം നടന്നത്. സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ അന്ന് ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി Read More …

ടയര്‍ പൊട്ടി, നിയന്ത്രണം വിട്ട സ്‌കോര്‍പിയോ മറിഞ്ഞ് റാന്നിയില്‍ 2 പേര്‍ മരിച്ചു

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മരണം. റാന്നി ഈട്ടിച്ചുവട് സ്വദേശി യദു ക്യഷ്ണന്‍ (18), മണ്ണാരത്തറ മാലിയില്‍ ബിജുവിന്റെ മകന്‍ സിജോ (19) യുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് നാലു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാലു Read More …

എസ്എഫ്ഐക്കാര്‍ വാഴ വയ്ക്കേണ്ടിയിരുന്നത് ആഭ്യന്തരമന്ത്രിയുടെ കസേരയില്‍; ആഞ്ഞടിച്ച് കെ കെ രമ

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായി കെ കെ രമ എംഎല്‍എ. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും കണ്ടെത്താന്‍ പൊലീസിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ കെ രമ നിയമസഭയില്‍ പറഞ്ഞു. കള്ളന്‍ കപ്പലില്‍ തന്നെയാണുള്ളത്. കപ്പിത്താന്‍ ആരാണെന്നാണ് ഇനി അറിയേണ്ടതെന്നും കെ കെ രമ ആഞ്ഞടിച്ചു. Read More …

ബിജെപിയില്‍ തൃപ്‌തരല്ലാത്ത എല്ലാവരും ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം :അരവിന്ദ് കെജ്‌രിവാള്‍ ​​​​​​​

അഹമ്മദാബാദ്: ബിജെപിയില്‍ തൃപ്‌തരല്ലാത്തവരെല്ലാം ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അഹമ്മദാബാദില്‍ ഒരു പൊതുപാരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എഎപി ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്‌രിവാളിന്റെ പ്രസ്‌താവന. വൃത്തികെട്ട രാഷ്‌ട്രീയം കളിക്കാനോ, അഴിമതി നടത്താനോ അല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്. ജനങ്ങളെ സഹായിക്കാനാണ്. Read More …

യുപിയില്‍ ടീച്ചറെ കൊലപ്പെടുത്തി 12-ാം ക്ലാസ് വിദ്യാര്‍ഥി; വഴിവിട്ട ബന്ധത്തിനൊടുവില്‍ കൊലപാതകം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സ്‌കൂള്‍ ടീച്ചറെ കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തു. വിവാഹിതയായ ഈ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ജി.ഐ.ജി എ.പി സിങ് പറഞ്ഞു. അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ Read More …