ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ചാണ് പിണറായി മുഖ്യമന്ത്രിയായത്; പി.വി. അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ചാണ് മുഖ്യമന്ത്രിയായതെന്ന് പി.വി. അന്‍വര്‍. അശനിപാതം പോലെ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോള്‍ പോലും അദ്ദേഹം തളര്‍ന്നിട്ടില്ലെന്നും പിന്നെയല്ലേ ഈ ചാറ്റല്‍മഴയെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ​ചെയ്ത കുറിപ്പില്‍ പി.വി. അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്റെ ജനകീയത തകര്‍ക്കാന്‍, അദ്ദേഹത്തിന്റെ ഗ്രാഫ്‌ ഇടിയണം. അതിനായി Read More …

പരിസ്ഥിതി ലോല മേഖല: 12ന് വയനാട്ടില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: സംരക്ഷിത വന മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയാക്കിയതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജൂണ്‍ 12ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കുക, സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ ഹരജി നല്‍കുകയോ ചെയ്യുക, ജനവാസ Read More …

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. 2415 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 796 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ Read More …

ബിജെപി നേതാവ് ഹര്‍ഷിത് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ലക്‌നൗ: മുഹമ്മദ് നബിയെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ബിജെപി നേതാവും യുവമോര്‍ച മുന്‍ ജില്ലാ സെക്രടറിയുമായ ഹര്‍ഷിത് ശ്രീവാസ്തവയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഹര്‍ഷിത് ശ്രീവാസ്തവയെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ട്വിറ്ററിലാണ് ഹര്‍ഷിത് വിവാദ പോസ്റ്റിട്ടത്. പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും സമാധാന അന്തരീക്ഷം തകരാതിരിക്കാന്‍ പൊലീസ് നടപടിയെടുത്ത് Read More …

കൗമാരക്കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍

സെക്കന്തരാബാദ് : കൗമാരക്കാരിയെ സൗഹൃദം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തെലങ്കാന സെക്കന്തരാബാദിലെ മോണ്ട മാര്‍ക്കറ്റിന് സമീപമാണ് പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. യെല്ലേഷ് എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മോണ്ട മാര്‍ക്കറ്റിന് സമീപമുള്ള, കൗമാരക്കാരിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ Read More …

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38360 രൂപയായി. ഇന്നലെ മാത്രം 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. സംസ്ഥാനത്ത് Read More …

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

ആലപ്പുഴ ജില്ലയില്‍ ട്രോളിംഗ് നിരോധനം വ്യാഴാഴ്ച (ജൂണ്‍ ഒമ്ബത്) അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനം തുടങ്ങുന്നതിന് മുന്‍പ് അന്യ സംസ്ഥാന ബോട്ടുകള്‍ കേരള തീരം വിട്ട് പോകണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്ന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകള്‍ കടലില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പോലീസും Read More …

കുടുംബശ്രീ വായ്‌പയുടെ മറവില്‍ 73 ലക്ഷം രൂപയുടെ തട്ടിപ്പ്

തിരൂര്‍: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്ബത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. ഇവിടെയുള്ള 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്‌പ എടുത്താണ് തട്ടിപ്പ് എഡിഎസ് സാമ്ബത്തിക തട്ടിപ്പ് നടത്തിയത്. വായ്‌പ എടുത്ത തുക തിരിച്ച അടക്കാന് അംഗങ്ങളില്‍ നിന്ന് കൈപ്പറ്റി തിരിമറി നടത്തുകയായിരുന്നു. തട്ടിപ്പിന് Read More …