ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിലയിലെ കുതിപ്പ് ഇന്നും തുടര്‍ന്നതോടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു. 87000 രൂപ എന്ന ചരിത്ര നേട്ടത്തിലേക്കാണ് പവന്‍ വില എത്തിയത്. തിങ്കളാഴ്ച ആദ്യമായി പവന്‍ വില 85000 ത്തിലേക്കും ഇന്നലെ 86000 ത്തിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. ഇതോടെ Read More …

മധ്യവയസ്ക്കന്റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറം തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കന്റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ചും അടിച്ചും ചവിട്ടിയുമാണ് കൊലപാതകം നടത്തിയത് എന്നാണ് റിപ്പോർട്ട്. സുഹൃത്തായ അബൂബക്കറിൻ്റെ Read More …

കഴുത്തിൽ കയർ കെട്ടി പുഴയിലേക്ക് ചാടിയയാൾ കഴുത്തറ്റ് മരിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട് : പാലത്തിൽ നിന്ന് കഴുത്തിൽ കയർകെട്ടി ചാടിയയാൾ കഴുത്തുമുറിഞ്ഞ് മരിച്ചു. കോഴിക്കോട് തുഷാരി​ഗിരിയിലാണ് സംഭവം. പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്ക് ചാടിയെന്നാണ് പ്രാഥമിക വിവരം. ചാടിയതിന്റെ ആഘാതത്തിൽ കഴുത്തറ്റ് പോവുകയായിരുന്നു. ശരീരഭാ​ഗം പുഴയിൽ പതിക്കുകയും തല മാത്രം കയറിൽ തൂങ്ങികിടക്കുകയും ചെയ്തു. രാവിലെ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. കയറിന്റെ Read More …

സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി പി.വി. അൻവർ.

എൽഡിഎഫിൻ്റെ പലസ്‌തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം. പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ സി എം വിത്ത് മീയിലും അൻവർ Read More …

ഫ്രാൻസിൽ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കൻ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി.

ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയാണ് മരിച്ചത്. പാരിസിൽ ഒരു ഹോട്ടൽ കെട്ടിടത്തിൻ്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു. 2014 മുതൽ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്കാരിക മന്ത്രിയായും പിന്നീട് 2019 മുതൽ 2023 വരെ കായിക, കലാ-സാംസ്കാരിക മന്ത്രിയായും മതത്വേ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം Read More …

സാമുദായിക സംഘടനകൾ സി പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മൂന്നാമതും ഇടത് സർക്കാർ വരുമെന്ന് ഉറപ്പാണ്കേരളത്തിൽ വികസനത്തിന്റെ പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കൽ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ മൂന്നാം ടേമിലേക്കു സ്വാഗതം അരുളുന്നതിനുളള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമുദായിക സംഘടനകൾ ഉൾപ്പെടെ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിർക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ Read More …

ശബരിമല സ്വർണ്ണ പാളി വിവാദം; ‘ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും’: പി.എസ് പ്രശാന്ത്

ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പാടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. വിവാദം അവസാനിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. Read More …

ബലാത്സംഗ കേസ്: ‘വേടനെതിരെ തെളിവ്’; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്.