വിപ്ലവതാരകമായി അനശ്വരതയുടെ ആകാശത്തേക്ക്, രണ സ്മരണകളിരമ്പുന്ന ചുടുകാട്ടിൽ വിഎസിന് നിത്യനിദ്ര

\ കണ്ണേ കരളേ വിഎസ്സേ…ഞങ്ങളെ നെഞ്ചിലെ റോസാപ്പൂവേ…ഇല്ലാ.. ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ… വി എസ് ഇനി ചരിത്രം. മുദ്രാവാക്യം വിളികളുടേയും തോരാമഴയുടെ അകമ്പടിയോടെ കേരള രാഷ്ട്രീയത്തിലെ അതുല്യ പോരാളി മടങ്ങി. രണ സ്മരണകളിരമ്പുന്ന പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവ ഭൂമിയിൽ വി എസിന് ഇനി അന്ത്യവിശ്രമം. തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും Read More …

ആലപ്പുഴയിൽ ആറ് കിലോഗ്രാം കഞ്ചാവുമായി റെയിൽവേയിലെ രണ്ട് താൽകാലിക ജീവനക്കാർ പിടിയിൽ

ജാർഖണ്ഡ് ധൻബാദ് ബാങ്ക് കോളനി റോഡിൽ മുർഷിദ് (35),ബിഹാർ പ്രയയുഷ്ഗിയപരിയ മറപ്പുർ പോസ്റ്റിൽ രാജീവ്കുമാർ(36) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ സൗത്ത് പോലിസും ചേർന്ന് പിടികൂടിയത്. ആലപ്പുഴ പത്താം പീയുസ് പള്ളിക്ക് സമീപം ബീച്ച് റോഡിൽ വച്ച് കഞ്ചാവ് കൈമാറ്റം ചെയ്യാൻ എത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. ഒരോ പ്രാവശ്യവും വൻതോതിൽ കഞ്ചാവാണ് ഇവർ Read More …

ലോകത്താരും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ എംബസി

ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്‌.ടി.എഫ്‌.) പിടികൂടി. വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ ‘ബാരണ്‍’ എന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ്‌ പിടിയിലായത്‌. വിദേശ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ കേസിലാണ്‌ ‘അംബാസഡര്‍’ക്ക്‌ പിടിവീണത്‌.എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വ്യാജ നയതന്ത്ര നമ്ബര്‍ പ്ലേറ്റുകള്‍ Read More …

ഹർഷിന വീണ്ടും സമരത്തിലേക്ക്

തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂന്നാമത്തെ പ്ര സവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്‌ടർമാർ കത്രിക മറന്നുവെച്ചത്. തുടർച്ചയായി ആരോഗ്യപ്രശ്‌ങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷീന.സംഭവത്തിൽ ശാസ്ത്രക്രിയ ചെയ്ത Read More …

മുംബൈ ട്രെയിൻ സ്ഫോടന കേസ്; പ്രതികളെ വിട്ടയച്ച ഉത്തരവിന് സ്റ്റേ.

മുംബൈയില്‍ 2006 ല്‍ 180 ലധികം പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനങ്ങളിലെ 12 പ്രതികളെയും കുറ്റ വിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എം എം സുന്ദരേശ്, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ Read More …

അൻപത് പേരുമായി പോയ റഷ്യൻ വിമാനം തകർന്നു വീണു.

ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ചൈനീസ് അതിർത്തിയോട് ചേർന്ന അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈന്‍റെ വിമാനമാണ് തകർന്നത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എ എൻ – 24 Read More …

കുറ്റിപ്പുറം അമാന ആശുപത്രി ജീവനക്കാരിയുടെ മരണം. ആശുപത്രി മുൻ ജനറൽ മാനേജറെ പൊലിസ് അറസ്റ്റ് ചെയ്തു

കുറ്റിപ്പുറം : കുറ്റിപ്പുറം അമാന ആശുപത്രി ജീവനക്കാരി അമീന മരിച്ച സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ എൻ. അബ്ദുറമാനെ പൊലിസ് അറസ്റ്റ് ചെയ്തു. ചൊവ്വ വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അബ്ദുറഹ്മാനെ തിരൂർ ഡിവൈഎസ്പി സി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂലൈ 12 നാണ് അമീനയെ Read More …

സങ്കേതിക തകരാർ; കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി..!!

മലപ്പുറം: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അതേസമയം മറ്റു പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉൾപ്പെടെ Read More …