പന്തളം വടക്കേ മുറി പുത്തൻകോയിക്കൽ കൊട്ടാരത്തിൽ ഇളയ തമ്പുരാട്ടി രോഹിണിനാൾ അംബാലിക തമ്പുരാട്ടി അന്തരിച്ചു.

പന്തളം കൈപ്പുഴ വടക്കേ മുറി പുത്തൻകോയിക്കൽ പരേതയായ പൂരാടം നാൾ ലക്ഷ്മിതമ്പുരാട്ടിയുടെയും കിടങ്ങൂർ ഓശ്ശേരി രാമൻ നമ്പൂതിരിയുടെയും മകളാണ്.സ്വാതന്ത്രസമര സേനാനി എർണൂർ നീലകണ്ഠൻ നമ്പൂതിരിയുടെ പത്നിയാണ്. മകൾ ദീപാവർമ്മ(നിർവ്വാഹക സംഘം ,ട്രഷറർ) മരുമകൻ മാവേലിക്കര കൊട്ടാരത്തിൽ വേണുഗോപാൽ. ശവദാഹം ഇന്ന് ഉച്ചക്കു ശേഷം കൊട്ടാരവളപ്പിൽ നടക്കും കൊട്ടാരത്തിൽ ആശൂലം ആയതിനാൽ വലിയകോയിക്കൽ ശാസ്താ ക്ഷേത്രം അടച്ചു. Read More …

ആദർശത്തിനെതിരെ നിലകൊള്ളുന്ന ഏത് ശക്തികളെയും ചെറുത്ത് തോൽപിക്കണം:ജിഫ്‌രി തങ്ങൾ

തിരൂർ: ആദർശങ്ങളിൽ ഉറച്ച് നിൽക്കാനും അതിനെ സംരക്ഷിക്കാനുമുള്ള ഉറച്ച നിലപാടാണ് ഇന്ന് കാലഘട്ടത്തിന് ആവശ്യമായതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിഖായ ഇസ്‌ലാഹ് ഗ്രാന്റ് കോൺഫറൻസ് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കരുത്. അതിനെതിരായി നിലകൊള്ളുന്ന ഏത് Read More …

ഭക്ഷണം തേടിയെത്തിയ പലസ്തീൻകാർക്കുനേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേർക്കു പരുക്ക്

ജറുസലം ∙ ഗാസയിൽ കൊടുംപട്ടിണിയിലായ പലസ്തീൻകാരെ കൂട്ടക്കൊല ചെയ്യുന്നതു തുടരുന്നു. ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 85 പേർ കൊല്ലപ്പെട്ടു. 150 ലേറെ പേർക്കു പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകൾ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്.

സ്വര്‍ണവില കൂടി; ഇനിയും കുതിക്കുമെന്ന് പ്രവചനം

കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് നാമമാത്രമായ വര്‍ധനവാണ് കാണിക്കുന്നതെങ്കിലും വൈകാതെ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രവചനം.ഡോളര്‍ മൂല്യത്തില്‍ ഇടിവ് വരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വലിയ മുന്നേറ്റം നടത്തുന്നില്ല. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 80 രൂപ കൂടി 73440 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണിത്. Read More …

റെഡ് അലേർട്ട് ദിവസം കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച’വിന്റേജ്’ ട്യൂഷൻ സെന്ററിന്റെ പേരിൽ കേസെടുത്തു

വയനാട് ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ദിവസം ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ചതിനാണ് കേസ്. കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനും പൊതുജനസുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനുമാണ് കേസെടുത്തത്. റെഡ് അലേർട്ട് ദിവസം വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കളക്ട‌ർ അവധി പ്രഖ്യാപിക്കുകയും ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ പ്രവർത്തിക്കരുതെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിന്റേജ് Read More …

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 23 മുതൽ 26വരെ യുകെയും മാല ദ്വീപും സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാമറുടെ ക്ഷണപ്രകാരമാണ് മോദിയുടെ യുകെ സന്ദർശനമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരമാണ് മാല ദ്വീപ് സന്ദർശനമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ- യുകെ ഉഭയകക്ഷി വ്യാപാര ചർച്ചകളിൽ ഇരുപ്രധാനമന്ത്രിമാരും നിർണായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനവേളയിൽ ചാൾസ് മൂന്നാമൻ രാജാവിനെയും മോദി സന്ദർശിക്കും.

ആലുവാ നഗരത്തിലെ ലോഡ്‌ജിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷോൾ മുറുക്കി കൊലപ്പെടുത്തി.

കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവ നഗരത്തിൽ തായിസ് ടെക്സ്റ്റ്ൽസിന് എതിർവശം തോട്ടുംങ്കൽ ലോഡ്‌ജിലാണ് അർധരാത്രിയോടെ സംഭവമുണ്ടായത്. ഇരുവരും ഇടയ്ക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്‌ജ് ജീവനക്കാർ പറയുന്നു. ഇന്നലെ ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി ലോഡ്‌ജിൽ എത്തിയത്. മുറിയിൽ വെച്ച് Read More …

ഒരുമാസം നീണ്ടു നില്‍ക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെ 21 സിറ്റിംഗ്

പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ – പാക് സംഘർഷത്തിൽ ട്രംപിൻ്റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പഹൽഗാം ഭീകരാക്രമണം Read More …