വയനാട്ടിലെ വാഴവറ്റയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം.

കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുല്‍പ്പറമ്ബില്‍ വീട്ടില്‍ സൈമണ്‍ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമില്‍ ഷോക്കേറ്റ് നിലയില്‍ കണ്ടെത്തിയത്. ഉടനെ കല്‍പ്പറ്റയിലെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണില്‍ Read More …

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; 3 ജയിൽ ഉദ്യോഗസ്ഥന്മാർക്ക് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട ഗോവിന്ദച്ചാമിയുടെ സുരക്ഷാ നടപടിയിൽ വീഴ്ചവരുത്തിയ മൂന്ന് ജയിൽ ഉദ്യോഗസ്ഥന്മാർക്ക് സസ്പെൻഷൻ. ഡി പി ഒ രാജീഷ്, എപി ഒ മാരായ അഖിൽ, സഞ്ജയ് എന്നിവരെയാണ് ജയിൽ ഡിഐജി വി ജയകുമാർ സസ്പെൻന്റ് ചെയ്തത്. അതേസമയം ജയിൽ ചാടിയതിന് ഗോവിന്ദ ചാമിക്കെതിരെ കണ്ണൂർ പോലീസ് കേസെടുത്തു Read More …

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഫ്ലോറിഡയിലെ വീട്ടിൽ ഹൃദയാഘാതം മൂലം വ്യാഴാഴ്‌ച പുലർച്ചെയാണു അന്ത്യം. 6 ഡബ്ല്യുഡബ്ല്യുഇ ചാംപ്യൻഷിപ്പുകളിലെ ജേതാവാണ്. ഹോഗൻ മരണശയ്യയിലാണെന്ന റിപ്പോർട്ടുകൾ ഏതാനും ആഴ്ചകളായി പ്രചരിക്കുന്നുണ്ടായിരുന്നു.ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ 2005 ൽ ഇടം നേടി. വംശീയ വിദ്വേഷ പ്രസ്താവനയുടെ പേരിൽ ഇടക്കാലത്ത് പുറത്താക്കപ്പെട്ടു. 2024 ലെ റിപ്പബ്ലിക്കൻ നാഷനൽ കൺവൻഷനിലുൾപ്പെടെ താരമായി. 1982 ൽ ‘റോക്കി’യിലൂടെ സിനി Read More …

കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു

തിരുവല്ല മന്നംകരചിറയിലാണ് അപകടം നടന്നത്. കാരയ്ക്കൽ സ്വദേശി ജയകൃഷ്‌നാണ് (22) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് പേരെ ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയകൃഷ്ണന്റെറെ സുഹൃത്തുക്കളായ അനന്തു, ഐബി എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി 11.30യോടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പരിക്കേറ്റ ഐബിയുടെ Read More …

ഇന്ന് മധ്യ, തെക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് അവധി.

ഗസയിലെ മനുഷ്യരും സന്നദ്ധപ്രവര്‍ത്തകതരും വിശന്നു കുഴഞ്ഞുവീഴുന്നു; ‘മനുഷ്യത്വം തകരുകയാണ്’ – യു.എന്‍.

ഗള്‍ഫ് ഡസ്‌ക്ഗസയില്‍ പ്ട്ടിണി മരണം ദിനംതോറും കൂടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണമെത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ വരെ വിശന്നിട്ട് കുഴഞ്ഞുവിഴുന്നുവെന്നാണ് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.എനിന്റെ മുഖ്യ ഫലസ്തീന്‍ സഹായ ഏജന്‍സിയായ UNRWAയുടെ മേധാവി ഫിലിപ്പ് ലസറിന്റെ വാക്കുകള്‍: ‘ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഇപ്പോള്‍ ഭക്ഷണം കിട്ടാതെ കുഴഞ്ഞുവീഴുകയാണ്. കരുണയും കര്‍മ്മവും ഒരേ സമയം തളരുകയാണ്. ഇത് മാനവിക Read More …

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി ഹാരിസിനെ മുസ്ലിംലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

മലപ്പുറം: മലപ്പുറത്തെ യൂത്ത് ലീഗ് നേതാവും മക്കരപ്പറമ്പ് ഡിവിഷന്‍ ജില്ലാപഞ്ചായത്ത് മെമ്പറുമായ യുവ നേതാവ് ടിപി. ഹാരിസിനെ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ മുസ്ലിംലീഗ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.ജനങ്ങളില്‍ നിന്ന് പിരിച്ച 20 കോടിയില്‍ പരം രൂപയുമായി മുങ്ങി എന്ന Read More …

‘സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല, ഈ പാർട്ടിയുടെ സ്വത്താണ് വിഎസ്, ഈ പ്രസ്ഥാനത്തിൻ്റെ ഹൃദയം’; മുഖ്യമന്ത്രി

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ലെന്നും മുഖ്യമന്ത്രി.തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ വികാരാധീനനായി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തിൽ മനസ്സിലുള്ളത് മുഴുവൻ പറഞ്ഞു തീർക്കാനായില്ലെന്നും മുഖ്യമന്ത്രി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് Read More …